കലഞ്ഞൂര്‍: അനധികൃത ബോര്‍ഡുകളും ബാനറുകളും നീക്കണം

  konnivartha.com; കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പൊതുയിടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച തദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടും അല്ലാതെയുമുളള ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവ സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യണം. അല്ലാത്തപക്ഷം പഞ്ചായത്ത് നേരിട്ട് നീക്കിയശേഷം ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് ചെലവും പിഴയും ഈടാക്കുമെന്നും വിവരം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ ചുമതലയുളള പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Read More

കാട്ടാനക്കൂട്ടത്തെ കോന്നി കമ്പകത്തുംപച്ചയില്‍ കണ്ടെത്തി: ദൗത്യം തുടരുന്നു

  konnivartha.com: കോന്നി കുളത്തുമണ്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് അയയ്ക്കുന്നതിനുള്ള നടപടിക്ക് തുടക്കമായി. വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ കാട്ടാനക്കൂട്ടത്തെ കമ്പകത്തുംപച്ചയില്‍ കണ്ടെത്തി. റാപിഡ് റെസ്പോണ്‍സ് ടീം, വനംവകുപ്പ് ജീവനക്കാരും നാട്ടുകാരുമാണ് തിരച്ചിലില്‍ ഏര്‍പ്പെട്ടത്. കാട്ടാനക്കൂട്ടത്തെ കണ്ടെത്താന്‍ സംഘം മൂന്നായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. ആനക്കൂട്ടത്തിന്റെ സഞ്ചാരപാത കണ്ടെത്തി സുരക്ഷിതമായി വനത്തിലേക്ക് അയയയ്ക്കുകയാണ് ദൗത്യം. ഡ്രോണ്‍ സംവിധാനവും ഉപയോഗിച്ചു. ആനകളെ ഉള്‍ക്കാട്ടിലേക്ക് കയറ്റി വിടുന്നതിന് പമ്പ് ആക്ഷന്‍ ഗണ്‍ കരുതിയിട്ടുണ്ട്. സംഘത്തിന് വേണ്ട നിര്‍ദേശം നല്‍കുന്നതിന് വനത്തിന് പുറത്ത് ടീമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കോന്നി വനം ഡിവിഷനിലെ ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി നാശനഷ്ടം ഉണ്ടാക്കിയിരുന്നു. കലഞ്ഞൂര്‍, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളിലെ കാട്ടാനശല്യം നേരിടുന്നതിനായി അഡ്വ.കെ യു ജനീഷ്‌കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ നടന്ന യോഗത്തെ തുടര്‍ന്നാണ് ഡ്രൈവ് സംഘടിപ്പിച്ചത്. ആനകളെ ഉള്‍ക്കാട്ടില്‍ എത്തിച്ചതിനുശേഷം പ്രദേശത്ത് സോളാര്‍…

Read More

കാട്ടാനശല്യം നേരിടുന്നതിനായി കോന്നി എം എല്‍ എ യോഗം വിളിച്ചു ചേര്‍ത്തു

  konnivartha.com: കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളിലെ കാട്ടാനശല്യം നേരിടുന്നതിനായി അഡ്വ.കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ വനം, പൊലിസ്, റവന്യു, തദ്ദേശം വകുപ്പുകളുടെ യോഗം കളക്ടറേറ്റിൽ വിളിച്ചു ചേർത്തു.   കലഞ്ഞൂർ കുളത്തുമൺ പ്രദേശത്തെ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിടാനുള്ള നീക്കം ബുധനാഴ്ച ആരംഭിക്കും. ഇതിനായി പോലീസ് -ഫോറസ്റ്റ് സേനകളുടെ സംയുക്ത നേതൃത്വത്തിൽ മാസ്സ് ഡ്രൈവ് നടത്തും. ആനകളെ ഉൾക്കാട്ടിലേക്ക് കയറ്റി വിടുന്നതിന് ആവശ്യമായ പമ്പ് ആക്ഷൻ ഗൺ പോലിസ് എത്തിക്കും. പൊതു ജനങ്ങളിൽ നിന്നും ആവശ്യമായ വാളണ്ടിയർമാരെയും നിയോഗിക്കും.ആനകളെ ഉൾക്കാട്ടിൽ എത്തിച്ചതിനു ശേഷം പ്രദേശത്ത് സോളാർ ഫെൻസിംഗ് കൂടുതൽ മേഖലകളിൽ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു . കുളത്തുമൺ കേന്ദ്രീകരിച്ച് വന സംരക്ഷണ സമിതി രൂപീകരിക്കുന്നതിനും തീരുമാനിച്ചു. അരുവാപുലം പഞ്ചായത്തിലെ കല്ലേലിയിൽ ഒറ്റയാൻ റോഡ് ഇറങ്ങി തടസ്സം സൃഷ്ടിക്കുന്നതിനെത്തുടർന്ന് പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ആന ഇറങ്ങി വരുന്ന…

Read More

കലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടലില്‍ പുതിയ പാറമട വരുന്നു : അനുമതികള്‍ ലഭിച്ചത് റോക്കറ്റ് വേഗതയില്‍

  konnivartha.com: പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കില്‍ കൂടല്‍ വില്ലേജിലെ കലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടലില്‍ പുതിയ പാറമട വരുന്നു . എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് പാറമടയ്ക്ക് വേണ്ടി അപേക്ഷ നല്‍കിയത് . കൂടല്‍ വില്ലേജിലെ ബ്ലോക്ക് മുപ്പതില്‍ ഉള്‍പ്പെട്ട റീ സര്‍വേ നമ്പര്‍ 56/36, 56/37,56/38, 56/39,63/2ല്‍ ഉള്‍പ്പെട്ട പ്രദേശത്ത് ആണ് പാറമടയ്ക്ക് വേണ്ടി ഉള്ള അപേക്ഷ നല്കിയതും വിവിധ വകുപ്പുകളുടെ അനുമതി പത്രം ലഭ്യമാക്കിയതും . ഒരു കോടി രൂപയ്ക്ക് മുകളിലാണ് പ്രോജക്റ്റ് തുകയായി കാണിച്ചിരിക്കുന്നത് . പാറമട മൂലം ഉള്ള ഭൂമിയ്ക്ക് ഉള്ള പരിസ്ഥിതി ആഘാതം , വായുമലിനീകരണം ,പ്രദേശത്തെ ജനങ്ങള്‍ക്ക് ഉണ്ടാകുന്ന വിവിധ ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് അടുത്ത മാസം മൂന്നിന് കലഞ്ഞൂരില്‍ വെച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ പൊതു ജനകീയ അഭിപ്രായം തേടും . പരാതികള്‍ ഇവിടെ മാത്രം ഉന്നയിക്കാന്‍ ഉള്ള…

Read More

കുളത്തുമണ്ണിൽ കാട്ടാനയുടെ സാന്നിധ്യം ഉണ്ടായാല്‍ ഇനി അലാറം മുഴങ്ങും

  konnivartha.com: നിരന്തരം കാട്ടാന ഇറങ്ങി കൃഷി നശിപ്പിക്കുന്നത് കൂടിയതോടെ സ്ഥിരമായി കാട്ടാന ഇറങ്ങുന്ന സഞ്ചാര പഥങ്ങളില്‍ വനം വകുപ്പ് അലാറം മുഴങ്ങുന്ന യന്ത്രം സ്ഥാപിച്ചു . കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു . ഇതോടെ ജനകീയ പ്രതിക്ഷേധം ശക്തമായി . കാട്ടാന ഇറങ്ങുന്ന റബര്‍ തോട്ടത്തില്‍ അലാറം സ്ഥാപിച്ചു .കാട്ടാനയുടെ സാന്നിധ്യം തിരിച്ചറിയുന്ന യന്ത്രത്തില്‍ നിന്നും ഉച്ചത്തില്‍ ഉള്ള ശബ്ദം ഉണ്ടാകും .ഇതോടെ കാട്ടാന പേടിച്ചു ഓടും എന്നാണ് വനം വകുപ്പ് പറയുന്നത് .പത്തനംതിട്ട ജില്ലയില്‍ ആദ്യമായാണ് ഈ യന്ത്രം സ്ഥാപിക്കുന്നത് . ഫാം പ്രൊട്ടക്ഷന്‍ അലാറം ആണ് വനം വകുപ്പ് താല്‍ക്കാലികമായി സ്ഥാപിച്ചത് . കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ച സ്ഥലങ്ങള്‍ ഇന്ന് വൈകിട്ട് കോന്നി എം എല്‍ എ ,കോന്നി ഡി എഫ് ഒ ,ഉന്നത വനപാലകര്‍…

Read More

കുളത്തുമണ്ണിൽ വീണ്ടും കാട്ടാനശല്യം :വ്യാപക കൃഷി നാശം

  konnivartha.com: കോന്നി വനം ഡിവിഷന്‍റെ ഭാഗവും നടുവത്ത്മൂഴി റേഞ്ചിലെ പാടം ഫോറസ്റ്റ് പരിധിയില്‍ ഉള്ള കലഞ്ഞൂര്‍ കുളത്തുമണ്ണിൽ വീണ്ടും കാട്ടാനശല്യം രൂക്ഷം . ഇന്ന് വെളുപ്പിനെ കാട്ടാന ഇറങ്ങി വാഴയുള്‍പ്പെടെ ഉള്ള കൃഷി നശിപ്പിച്ചതായി കര്‍ഷകര്‍ അറിയിച്ചു . കാട്ടാനകള്‍ കൃഷിയിടത്തില്‍ ഇറങ്ങി ലക്ഷകണക്കിന് രൂപയുടെ കാര്‍ഷിക വിളകള്‍ ആണ് നശിപ്പിക്കുന്നത് . വന്യ മൃഗങ്ങള്‍ കാടിറങ്ങുമ്പോള്‍ വനപാലകര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല . വന ഭാഗത്ത്‌ സംരക്ഷണ വേലിയടക്കം നിര്‍മ്മിക്കണം എന്നാണ് ആവശ്യം . കഴിഞ്ഞിടെ കൈത കൃഷി സ്ഥലത്ത് ഇറങ്ങിയ കാട്ടാന ഷോക്ക്‌ ഏറ്റു ചരിഞ്ഞിരുന്നു . നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി പ്രതി ചേര്‍ക്കാന്‍ ഉള്ള നീക്കം കോന്നി എം എല്‍ എ ഇടപെട്ടു തടഞ്ഞിരുന്നു . ഒന്നും രണ്ടും പ്രതികളായി വനം വകുപ്പ് കേസ്സ് എടുത്ത ആളുകള്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍‌കൂര്‍…

Read More

നിരപരാധിയെ പിടികൂടി കോന്നിയില്‍ വനം വകുപ്പിന്‍റെ കിരാത ഭരണം

 ജനകീയ  നടപടി : ജനങ്ങളുടെ ജനീഷ് കുമാര്‍ എം എല്‍ എ ഇടപെടും   konnivartha.com: നിരപരാധിയെ പിടികൂടി കോന്നിയില്‍ വനം വകുപ്പിന്‍റെ കിരാത ഭരണം :പാടം വനം വകുപ്പ് അധികൃതര്‍ക്ക് എതിരെ ജനരോക്ഷം : കോന്നി എം എല്‍ എ ഇടപെട്ട് നിരപരാധിയുടെ ജീവന്‍ രക്ഷിച്ചു .ഇല്ലെങ്കില്‍ ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ചിലപ്പോള്‍ ഇവിടെയും ആവര്‍ത്തിക്കും . കാട്ടാന ചരിഞ്ഞ സംഭവത്തില്‍ നിരപരാധിയായ അന്യ സംസ്ഥാന തൊഴിലാളികളെ പ്രതി ചേര്‍ത്ത് പീഡിപ്പിക്കാന്‍ ശ്രമം. യാതൊരു നിയമ നടപടികളും പാലിക്കാതെ നിരപരാധിയെ പാടം ഫോറസ്റ്റ് ഓഫീസില്‍ പിടിച്ചു കൊണ്ട് പോയി ഭേദ്യം ചെയ്തു കുറ്റം സമ്മതിപ്പിക്കാന്‍ ഉള്ള നീക്കം ആണ് എല്‍ എല്‍ എ ഇടപെട്ടു തടഞ്ഞത് konnivartha.com:കോന്നി വനം ഡിവിഷന്‍റെ കീഴില്‍ ഉള്ള നടുവത്ത് മൂഴി റെയിഞ്ചിലെ…

Read More

കലഞ്ഞൂർ:വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു

  konnivartha.com: ഒരു ലക്ഷം കോടി രൂപ നികുതി വരുമാനം ലഭിക്കുന്ന സംസ്ഥാനമായി വരും വർഷം കേരളം മാറുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കലഞ്ഞൂർ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം കലഞ്ഞൂർ സ്‌കൂൾ മൈതാനത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.   സംസ്ഥാനത്ത് കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചതിലൂടെ നികുതി വർധിപ്പിക്കാതെ വരുമാനം വർധിപ്പിക്കാൻ സാധിച്ചു. മലയോര തീരദേശഹൈവകൾ സംസ്ഥാനത്ത് കൂടുതൽ വ്യവസായവും സാധ്യമാക്കും. അടിസ്ഥാന സൗകര്യ വികസനത്തിലൂ‌ടെ കൂടുതൽ വ്യവസായമാണ് സർക്കാർ ലക്ഷ്യമിടുന്നത്. റോഡ്, ആശുപത്രി, സ്കൂൾ, സാമൂഹ്യ നീതി പെൻഷൻ തുടങ്ങി എല്ലാ മേഖലകളിലുമുള്ള വികസന പ്രവർത്തനങ്ങളാണ് നടത്തുന്നത്. കോന്നി മണ്ഡലത്തിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മലയോര ഹൈവേയിലൂടെ വലിയ വികസനക്കുതിപ്പാണ് സാധ്യമാകുന്നതെന്ന് അധ്യക്ഷനായ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. ബിഎം ബിസി നിലവാരത്തിലുള്ള റോഡുകൾ…

Read More

കലഞ്ഞൂര്‍,ചിറ്റാര്‍ :വിവിധ പദ്ധതികളുടെ ഉദ്ഘാടനം (മെയ് 9)

konnivartha.com: ചിറ്റാറിൽ അനുവദിച്ച അമ്മയും കുഞ്ഞും ജില്ലാ സ്പെഷ്യലിറ്റി ജില്ലാ ആശുപത്രിയുടെ നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 6ന് ചിറ്റാർ വാലേൽപടിയിൽ ആശുപത്രിക്കായി ഏറ്റെടുത്ത സ്ഥലത്ത് നടക്കും.അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎയുടെ ശ്രമഫലമായി ചിറ്റാർ വാലേൽപടിയിൽ 2 ഏക്കർ സ്ഥത്ത് 5 നിലകളിൽ 73000 ചതുരശ്ര അടിയിൽ 32 കോടി രൂപ മുടക്കിയാണ് ആധുനീക സൗകര്യങ്ങളോടെ ആശുപത്രി സമുച്ചയം ഉയരുന്നത്. ഇതിൻ്റെ ആദ്യ ഘട്ടമായി 7 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനമാണ് മെയ് 9 ന് ആരംഭിക്കുന്നത്.മന്ത്രിമാരായ കെ എൻ ബാലഗോപാൽ , ജി ആർ അനിൽ, കെ രാജൻ,വീണാ ജോർജ്ജ്, ഒ ആർ കേളു, എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ആശുപത്രിക്ക് ഭൂമി സൗജന്യമായി ലഭ്യമാക്കിയ പ്രവാസി വ്യവസായി ഡോ.വർഗീസ് കുര്യനെ ചടങ്ങിൽ ആദരിക്കും.ഇതോടൊപ്പം ചിറ്റാർ പഞ്ചായത്തിൽ മാത്രം നിർമ്മാണം പൂർത്തിയായതും പ്രവർത്തികൾ നടന്നുവരുന്നതും ആരംഭിക്കുന്നതുമായ കോടിക്കണക്കിന്…

Read More

വാഴകൃഷി കണ്ട് കാട്ടാനയ്ക്ക് ഭ്രാന്ത് ഇളകി :കുളത്ത്മണ്ണില്‍ സര്‍വ്വ നാശം

  konnivartha.com: കാട്ടാന ,പുലി ,കടുവ ,കാട്ടുപോത്ത് ,കുരങ്ങ് ,മ്ലാവ് , കാട്ടു പന്നി .ഇവയുടെ എല്ലാം കണ്ണ് വെട്ടിച്ച് മണ്ണില്‍ വിത്ത് വിതച്ചു വെള്ളവും വളവും നല്‍കി നട്ട് പരിപാലിച്ചു തലപൊക്കത്തില്‍ എത്തിച്ചാല്‍ കര്‍ഷകന് ലഭിക്കുന്നത് കണ്ണ് നീര്‍ മാത്രം . ഹൃദയം തകര്‍ന്ന വേദനയോടെ ഒരു കൂട്ടം കര്‍ഷകര്‍ പറയുന്നു ഞങ്ങളുടെ സ്വപ്നം ആണ് ദാ കിടക്കുന്നത് .ചൂണ്ടി കാണിച്ചത് കാട്ടാന മേഞ്ഞ വാഴ കൃഷിയുടെ നേര്‍ ചിത്രം . ഇത് കലഞ്ഞൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ്‌ .കൂടല്‍ വില്ലേജ് അധികാരികളുടെ പരിധിയില്‍ ഉള്ള ഭൂമിക . ഇവിടെ ജീവിക്കുന്നത് കൃഷിയെ സ്നേഹിക്കുന്ന ഒരു പറ്റം കര്‍ഷകര്‍ . പകലും രാത്രിയും ഇവരുടെ സ്വപ്നം കൃഷിയുടെ വളക്കൂര്‍ ഉള്ള നൂറായിരം ആവശ്യം .ഇവയെല്ലാം തച്ചു തകര്‍ക്കാന്‍ വനത്തില്‍ നിന്നും വരുന്ന വന്യ മൃഗങ്ങള്‍ .…

Read More