നൈട്രജൻ ജനറേറ്ററിനെ ഓക്സിജൻ ജനറേറ്ററാക്കി മാറ്റുന്നതിലൂടെ ഓക്സിജന്റെ കുറവ് പരിഹരിക്കാമെന്ന് ഐഐടി ബോംബെ. കോന്നി വാര്‍ത്ത ഡോട്ട് കോം : രാജ്യത്തെ കോവിഡ് -19 രോഗികളുടെ ചികിത്സയ്ക്കായി മെഡിക്കൽ ഓക്സിജന്റെ കുറവ് പരിഹരിക്കുന്നതിന് ഐഐടി ബോംബെ ഒരു സമർഥമായ പരിഹാരം കണ്ടെത്തി. പി എസ് എ (Pressure Swing Adsorption) നൈട്രജൻ യൂണിറ്റിനെ, പി എസ് എ ഓക്സിജൻ യൂണിറ്റ് ആക്കി മാറ്റുന്ന പൈലറ്റ് പദ്ധതിയാണ് വിജയകരമായി പരീക്ഷിച്ചത്.ഐഐടി ബോംബെയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ മികച്ച ഫലം ലഭിച്ചു. 93-96% വരെ ശുദ്ധമായ ഓക്സിജൻ 3.5 എടിഎം മർദ്ദത്തിൽ ഉൽപ്പാദിപ്പിക്കാൻ ആയി. നിലവിലുള്ള നൈട്രജൻ പ്ലാന്റ് സജ്ജീകരണത്തിലെ തന്മാത്രാ അരിപ്പകൾ കാർബണിൽ നിന്ന് സിയോലൈറ്റിലേക്ക് മാറ്റിക്കൊണ്ട് ക്രമീകരിച്ചാണ് നൈട്രജൻ യൂണിറ്റിനെ ഓക്സിജൻ യൂണിറ്റാക്കി മാറ്റിയത്.അന്തരീക്ഷത്തിൽ നിന്ന്,അസംസ്കൃത വസ്തുവായി വായു സ്വീകരിക്കുന്ന ഇത്തരം നൈട്രജൻ പ്ലാന്റുകൾ ഇന്ത്യയിലുടനീളമുള്ള വിവിധ…
Read More