ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (ബിഎഎസ്): 2028-ൽ

  ശാസ്ത്ര ഗവേഷണങ്ങൾക്കായുള്ള ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (ബിഎഎസ്): 2028-ൽ ആദ്യ മൊഡ്യൂളിൻ്റെ വിക്ഷേപണത്തോടെ സ്ഥാപിതമാകും ഗഗൻയാൻ തുടർ ദൗത്യങ്ങൾക്കും, ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ്റെ രൂപീകരണത്തിനും കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം : ഗഗൻയാൻ – മനുഷ്യനെ ബഹിരാകാശത്തിൽ എത്തിക്കുന്നതിനുള്ള ഇന്ത്യൻ പദ്ധതി പരിഷ്കരിച്ചു. ബിഎഎസിൻ്റെ ആദ്യ യൂണിറ്റിൻ്റെ നിർമ്മാണവും അനുബന്ധ ദൗത്യങ്ങളും ഉൾപ്പെടുത്തി ബഹിരാകാശ നിലയ പദ്ധതിയിലേക്ക് കൂടുതൽ ദൗത്യങ്ങൾ ഉൾപ്പെടുത്തി മനുഷ്യനെ ബഹിരാകാശത്തിൽ എത്തിക്കുന്നതിനുള്ള പദ്ധതി തുടരും ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ്റെ ആദ്യ യൂണിറ്റിൻ്റെ നിർമ്മാണം ഉൾപ്പെടുത്തി ഗഗൻയാൻ ദൗത്യത്തിന്റെ വിപുലീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ്റെ (ബിഎഎസ്-1) ആദ്യ മൊഡ്യൂൾ വികസിപ്പിക്കുന്നതിനും, ബിഎഎസ് നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള വിവിധ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും സാധൂകരിക്കുന്നതിനുമുള്ള ദൗത്യങ്ങൾ ഏറ്റെടുക്കുന്നതിനും…

Read More

ഐ എസ് ആര്‍ ഒ വികസിപ്പിച്ച SSLV-D3 വിക്ഷേപിച്ചു

  konnivartha.com: ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞചെലവിൽ വിക്ഷേപിക്കുന്നതിന് ഐ.എസ്.ആർ.ഒ. രൂപകല്പന ചെയ്ത സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്.എസ്.എൽ.വി.) വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാംനമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-08നെയും വഹിച്ചുകൊണ്ടാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ നിന്നാണ് റോക്കറ്റ് കുതിച്ചത്.വിക്ഷേപണം വിജയകരം ആയിരുന്നു എന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു .എസ്.എസ്.എൽ.വി.യുടെ അവസാന പരീക്ഷണ വിക്ഷേപണമാണിത്.2002 ഓഗസ്റ്റിൽനടന്ന ആദ്യ എസ്.എസ്.എൽ.വി. വിക്ഷേപണം പരാജയമായിരുന്നു. കഴിഞ്ഞവർഷം ഫെബ്രുവരിയിൽനടന്ന രണ്ടാം വിക്ഷേപണം വിജയമായി.   എസ്എസ്എൽവി-ഡി3യുടെ വിജയകരമായ വിക്ഷേപണത്തിന് ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ഉപഗ്രഹവി​ക്ഷേപണ പേടകം (എസ്എസ്എൽവി)-ഡി3 വിജയകരമായി വിക്ഷേപിച്ച ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ (ഐഎസ്ആർഒ) ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ചെലവ് കുറഞ്ഞ എസ്എസ്എൽവി ബഹിരാകാശ ദൗത്യങ്ങളിൽ സുപ്രധാന പങ്കു വഹിക്കുമെന്നും സ്വകാര്യവ്യവസായത്തിനു…

Read More

ചന്ദ്രയാന്‍ -3 സോഫ്റ്റ്‌ ലാന്‍ഡിംഗ്‌ വാര്‍ഷികം – രാജ്യമെമ്പാടും ആഘോഷ പരിപാടികളുമായി ഇസ്രോ

konnivartha.com: ഓഗസ്റ്റ്‌ 23, 2023 ന് ചന്ദ്രയാന്‍ -3 ന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്ര ദക്ഷിണധ്രുവത്തില്‍ വിജയകരമായി സോഫ്റ്റ്ലാന്‍ഡ്‌ ചെയ്ത ചരിത്ര നേട്ടത്തെ അനുസ്മരിപ്പിക്കുന്നതിനായി ഓഗസ്റ്റ്‌ 23 “ദേശീയ ബഹിരാകാശ ദിനമായി കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ചിരുന്നു. ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വ്യവസായങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ ബഹിരാകാശ പരിസ്ഥിതി സംവിധാനത്തിലെ പങ്കാളികളെ ഉള്‍പ്പെടുത്തി ഡല്‍ഹി ഭാരത്‌ മണ്ഡപത്തില്‍ നടക്കുന്ന പ്രധാന ആഘോഷ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. രാജ്യത്തെ വിവിധ ഇസ്രോ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ്‌ ആദ്യ വാരം മുതല്‍ പൊതു ജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാവുന്ന വിവിധ പരിപാടികളോടെ ദേശീയ ബഹിരാകാശ ദിന ആഘോഷങ്ങള്‍ നടത്തും. തിരുവനന്തപുരം വിക്രം സാരാഭായ്‌ സ്പേസ്‌ സെന്റര്‍ (വിഎസ്‌എസ്സി), ലിക്വിഡ്‌ പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ്‌ സെന്റര്‍ (എല്‍പിഎസ്സി), ഐഎസ്‌ആര്‍ഒ ഇന്‍റര്‍ഷ്യല്‍ സിസ്റ്റംസ്‌ യൂണിറ്റ്‌ ഐഐഎസ്), ഐഎസ്‌ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സ്‌…

Read More

ഐഎസ്ആര്‍ഒ ചാരക്കേസ് വെറും ഭാവനാ സൃഷ്ടി : സി ബി ഐ

  ഏറെ കോളിളക്കമുണ്ടാക്കിയ ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം. ഐഎസ്ആര്‍ഒ ഗൂഢാലോചന കേസില്‍ പ്രതിയായ മുന്‍ എസ് പി എസ് വിജയനെതിരെ സിബിഐ കുറ്റപത്രത്തില്‍ രൂക്ഷ വിമര്‍ശനമാണുള്ളത്. മറിയം റഷീദയുടെ എയര്‍ ടിക്കറ്റും പാസ്‌പോര്‍ട്ടും പിടിച്ചു വച്ച ശേഷം കേസ് എടുത്തു എന്ന് കുറ്റപത്രത്തില്‍ പറയുന്നു. ചാരക്കേസ് അന്വേഷിക്കാന്‍ വിജയനെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് സഹപ്രവര്‍ത്തകനായ സുരേഷ് ബാബു മൊഴി നല്‍കിയിട്ടുണ്ട്. നമ്പി നാരായണന് ക്രൂരമായി മര്‍ദനം ഏറ്റിരുന്നെന്നും ഇനിയും മര്‍ദിച്ചിരുന്നെങ്കില്‍ മരിക്കുമായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നതായും ശ്രീകൃഷ്ണ ഹോസ്പിറ്റല്‍ ഉടമ വി സുകുമാരന്‍ പറഞ്ഞതായും കുറ്റപത്രത്തിലുണ്ട്.ചാരവൃത്തി ആരോപണത്തിൽ കേസ് എടുക്കാന്‍ നിര്‍ദേശിച്ചത് അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ആണെന്ന വിജയന്റെ വാദം കളവായിരുന്നു എന്നാണ് മുന്‍ എപിപി ഹബീബുള്ളയുടെ മൊഴി.   ചാരപ്രവര്‍ത്തനം നടന്നതായി യാതൊരു തെളിവും കണ്ടെത്താനായില്ലെന്ന് ഇന്റലിജന്‍സ് ബ്യൂറോ മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ വിനോദ്…

Read More

എസ്. സോമനാഥിന്‍റെ ആത്മകഥ പിന്‍വലിക്കുന്നു

  konnivartha.com: ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥിന്റെ ആത്മകഥ ‘നിലാവു കുടിച്ച സിംഹങ്ങള്‍’ പ്രസിദ്ധീകരിക്കില്ല. കോപ്പികള്‍ പിന്‍വലിക്കാന്‍ ചെയര്‍മാന്‍ പ്രസാധകര്‍ക്ക് നിര്‍ദേശം നല്‍കി.   മുന്‍ ചെയര്‍മാന്‍ കെ. ശിവനെതിരായ പരാമര്‍ശങ്ങള്‍ വിവാദമായതോടെയാണ് നീക്കം. താന്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാനാവുന്നത് തടയാന്‍ മുന്‍ ചെയര്‍മാന്‍ കെ. ശിവന്‍ ശ്രമിച്ചിരുന്നുവെന്ന ആത്മകഥയിലെ പരാമര്‍ശം പുറത്തുവന്നതോടെ വിവാദമായിരുന്നു

Read More

ചന്ദ്രയാന്‍ 3 ഇറങ്ങുന്ന ഭാഗത്തിന്‍റെ ചിത്രങ്ങള്‍ഐഎസ്ആര്‍ഒ പുറത്തുവിട്ടു

  ചന്ദ്രയാന്‍ 3 പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ ഇറങ്ങുന്ന ഭാഗത്തിന്റെ ചിത്രങ്ങളാണു പുറത്തുവിട്ടിരിക്കുന്നത്. ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റെക്​ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് ക്യാമറയാണ് (എല്‍എച്ച്ഡിഎസി) ചിത്രങ്ങള്‍ പകര്‍ത്തിയത്.വന്‍ ഗര്‍ത്തങ്ങളും പാറക്കഷ്ണങ്ങളും ഇല്ലാത്ത ഭാഗം കണ്ടെത്തി സുരക്ഷിതമായി ഇറങ്ങാന്‍ പറ്റിയ പ്രദേശം കണ്ടെത്താനാണ് ക്യാമറ സഹായിക്കുന്നത്. 23നു വൈകിട്ട് ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ലക്ഷ്യമിട്ടാണു പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ലാന്‍ഡര്‍ മൊഡ്യൂളിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തെ നിയന്ത്രിക്കുന്നത്.  

Read More

ഐഎസ്ആർഒ: 19 രാജ്യങ്ങളുടെ 177 വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു

  konnivartha.com : കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 19 രാജ്യങ്ങളുടെ 177 വിദേശ ഉപഗ്രഹങ്ങൾ ഐഎസ്ആർഒ അതിന്റെ വാണിജ്യ വിഭാഗങ്ങളിലൂടെ വിജയകരമായി വിക്ഷേപിച്ചതായി കേന്ദ്ര ആണവോർജ, ബഹിരാകാശ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. 2018 ജനുവരി മുതൽ 2022 നവംബർ വരെ വാണിജ്യ കരാറിന് കീഴിൽ 177 വിദേശ ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചിട്ടുണ്ടെന്ന് രാജ്യസഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഏകദേശം 94 ദശലക്ഷം യുഎസ് ഡോളറും 46 മില്യൺ യൂറോയുമാണ് വിദേശ വിനിമയത്തിലൂടെ (ഫോറെക്സ്) ലഭിച്ചത്. ബഹിരാകാശ പരിഷ്‌കരണ വിഷയത്തിൽ, 2020 ജൂണിൽ ഈ മേഖലയിൽ ദൂരവ്യാപകമായ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ചതായി ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിൽ രാജ്യത്തിന്റെ പങ്ക് വർദ്ധിപ്പിക്കുന്നതിന് മേഖലയിലെ സർക്കാരിതര സ്ഥാപനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കാനും ബഹിരാകാശ പ്രവർത്തനങ്ങളിൽ വാണിജ്യാധിഷ്ഠിത…

Read More

ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസാറ്റ് മൂന്ന് വിക്ഷേപിച്ചു

ബഹിരാകാശത്ത് വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസാറ്റ് മൂന്ന് വിക്ഷേപിച്ചു. പിഎസ്എൽവി സി 54ന്റെ ദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ. പിഎസ്എൽവി വഹിച്ച, എട്ട് നാനോ ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിലെത്തിയ്ക്കും.   ഐഎസ്ആർഒയുടെ വിജയക്കുതിപ്പ് തുടരുക തന്നെയാണ്. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ദൗത്യവും വിജയകരം. പിഎസ്എൽവി സി 54 വഹിച്ച, ഭൗമനിരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ ഓഷ്യൻസാറ്റ് മൂന്ന് വിക്ഷേപണം കഴിഞ്ഞ് 17 ആമത്തെ മിനിറ്റിൽ ഭ്രമണപഥത്തിലെത്തിച്ചു. ഏറെ സങ്കീർണമായതും കുടുതർ ദൈർഘ്യമേറിയതുമായ ദൗത്യത്തിന്റെ വിജയം ഏറെ അഭിമാനകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും 11.56 നാണ് പിഎസ്എൽവി സി54 കുതിച്ചത്. ഓരോഘട്ടങ്ങളും വിജയകരമായി പൂർത്തീകരിച്ചായിരുന്ന മുന്നേറ്റം. സമുദ്രത്തെയും സമുദ്രത്തിനുമുകളിലുള്ള അന്തരീക്ഷത്തെയും കുറിച്ചുള്ള പഠനം ലക്ഷ്യമാക്കി വികസിപ്പിച്ച ഓഷ്യൻസാറ്റ് ശ്രേണിയിലെ മൂന്നാമത്തെ ഉപഗ്രഹം 742 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്ത്, സമയം തെറ്റാതെ തന്നെ എത്തി. ഭൂട്ടാനുവേണ്ടിയുള്ള…

Read More

ലോക ബഹിരാകാശവാരത്തിന് ഐ.എസ്.ആർ.ഒയിൽ തുടക്കം

  konnivartha.com : ഇന്ത്യൻ സ്‌പെയ്‌സ് റിസർച്ച് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ലോക ബഹിരാകാശവാരത്തിന്റെ ഉത്ഘാടനം കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററിൽ നിർവ്വഹിച്ചു. ബഹിരാകാശ മേഖലയിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് ഒക്ടോബർ 4 മുതൽ 10 വരെ സംഘടിപ്പിച്ചിട്ടുള്ള പരിപാടിയുടെ ഉദ്ദേശം. ഉദ്ഘാടന ചടങ്ങിൽ ഐ. എസ്. ആർ. ഒയുടെ പ്രൗഡമായ വൈജ്ഞാനിക ചരിത്രം ഗവർണർ അനുസ്മരിച്ചു. കുട്ടികളിൽ ശാസ്ത്രബോധം വളർത്തിയെടുക്കാൻ ഐ. എസ്. ആർ. ഒ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ. എസ്. ആർ. ഒ. ചെയർമാൻ എസ്. സോമനാഥ് അധ്യക്ഷനായ ചടങ്ങിൽ വി. എസ്. എസ്. സി. ചീഫ് കൺട്രോളർ സി. മനോജ്, സെന്റർ ഡയറക്ടർമാരായ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ, ഡോ. വി. നാരായണൻ, ഡോ. ഡി. സാം ദയാല ദേവ് എന്നിവർ…

Read More

സംയുക്ത റഡാർ ഉപഗ്രഹം വിക്ഷേപിക്കാൻ ഐഎസ്ആർഒയും നാസയും ചേർന്ന് പ്രവർത്തിക്കുന്നു

  konnivartha.com /America:  കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് ഇന്ന് വാഷിംഗ്ടണിലെ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് 30-ലധികം പ്രമുഖ അമേരിക്കൻ കമ്പനികളുടെ സിഇഒമാരുമായും പ്രതിനിധികളുമായും സംവദിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യ നിക്ഷേപങ്ങൾക്ക് പ്രോത്സാഹനം നൽകുന്നുണ്ടെന്നും കഴിഞ്ഞ 8 വർഷമായി ഗവണ്മെന്റ് നടപ്പാക്കിയ ബിസിനസ് അനുകൂല പരിഷ്കാരങ്ങളുടെ പശ്ചാത്തലത്തിൽ സംയുക്ത സംരംഭങ്ങളിൽ പങ്കാളികളാകാനും മന്ത്രി ആഹ്വാനം ചെയ്തു. യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ (യുഎസ്ഐബിസി) സംഘടിപ്പിച്ച ചർച്ചയിൽ ബിസിനസ്സ് പ്രമുഖർക്ക് പുറമേ, നാസ പ്രതിനിധികൾ, അമേരിക്കൻ ചിന്തകർ, ഫെഡറൽ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. ഭൗമ നിരീക്ഷണത്തിനായി NISAR [നാസ -ഐഎസ്ആർഒ സിന്തറ്റിക് അപ്പേർച്ചർ റഡാർ] എന്ന പേരിൽ ഒരു സംയുക്ത റഡാർ ഉപഗ്രഹം വിക്ഷേപിക്കാൻ ഐഎസ്ആർഒയും നാസയും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ജിതേന്ദ്ര സിംഗ് ബിസിനസ്സ് നേതാക്കളോട് പറഞ്ഞു. ചന്ദ്രയാൻ-1,…

Read More