konnivartha.com : കോന്നി വകയാര്‍ ആസ്ഥാനമായുള്ള പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നിക്ഷേപകരെ പറ്റിച്ചു കോടികള്‍ വിദേശത്തേക്ക് കടത്തിയ സംഭവത്തില്‍ നിലവില്‍ ഉള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം വേഗത്തിലാക്കണം എന്നും കോബീട്ടന്റ് അതോറിറ്റിയെ ഏല്‍പ്പിച്ച ഉത്തരവാദിത്വം നടപ്പിലാക്കണം എന്നും ആവശ്യം ഉന്നയിച്ചു പോപ്പുലര്‍ ഫിനാന്‍സ് ഡിപ്പോസിറ്റ് അസോസിയേഷന്‍ (പി എഫ് ഡി എ ) നേതൃത്വത്തില്‍ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ 11/05/2023 രാവിലെ പത്തു മണിമുതല്‍ കൂട്ട ധര്‍ണ്ണ സംഘടിപ്പിക്കും . എന്‍ കെ പ്രേമചന്ദ്രന്‍ എം പി ഉദ്ഘാടനം ചെയ്യും . നിക്ഷേപകരുടെ രണ്ടായിരം കോടി രൂപയാണ് കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമകള്‍ അടിച്ചു മാറ്റി കടല്‍ കടത്തിയത് . ഉടമകളെ എല്ലാം അറസ്റ്റ് ചെയ്തു എങ്കിലും കണ്ടെത്തിയ സ്ഥാവന ജംഗമ വസ്തുക്കള്‍ ഒന്നും തന്നെ ലേലം…
Read More