വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകര്‍ കൂട്ട ധര്‍ണ്ണ നടത്തും

 

konnivartha.com : കോന്നി വകയാര്‍ ആസ്ഥാനമായുള്ള പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നിക്ഷേപകരെ പറ്റിച്ചു കോടികള്‍ വിദേശത്തേക്ക് കടത്തിയ സംഭവത്തില്‍ നിലവില്‍ ഉള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം വേഗത്തിലാക്കണം എന്നും കോബീട്ടന്റ് അതോറിറ്റിയെ ഏല്‍പ്പിച്ച ഉത്തരവാദിത്വം നടപ്പിലാക്കണം എന്നും ആവശ്യം ഉന്നയിച്ചു പോപ്പുലര്‍ ഫിനാന്‍സ് ഡിപ്പോസിറ്റ് അസോസിയേഷന്‍ (പി എഫ് ഡി എ ) നേതൃത്വത്തില്‍ കൊല്ലം ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുന്നില്‍ 11/05/2023 രാവിലെ പത്തു മണിമുതല്‍ കൂട്ട ധര്‍ണ്ണ സംഘടിപ്പിക്കും . എന്‍ കെ പ്രേമചന്ദ്രന്‍ എം പി ഉദ്ഘാടനം ചെയ്യും .

നിക്ഷേപകരുടെ രണ്ടായിരം കോടി രൂപയാണ് കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമകള്‍ അടിച്ചു മാറ്റി കടല്‍ കടത്തിയത് . ഉടമകളെ എല്ലാം അറസ്റ്റ് ചെയ്തു എങ്കിലും കണ്ടെത്തിയ സ്ഥാവന ജംഗമ വസ്തുക്കള്‍ ഒന്നും തന്നെ ലേലം ചെയ്തു മുതല്‍ കൂട്ടി നിക്ഷേപകര്‍ക്ക് വീതിച്ചു നല്‍കിയില്ല . കേരളത്തിലും അന്യ സംസ്ഥാനത്തും ഉള്ള 276 ശാഖകളിലൂടെ ആണ് നിക്ഷേപകരെ ആകര്‍ഷിച്ചത് .

കാലാകാലങ്ങളിലായി നിക്ഷേപകര്‍ നല്‍കിയ ചെറിയതും വലുതുമായ തുകകള്‍ കറക്കു കമ്പനികളുടെ പേരില്‍ വിദേശ രാജ്യത്തിലേക്ക് കടത്തുകയും സ്വന്തം പേരുകളിലും ബിനാമി പേരുകളിലും വാഹനം ,വസ്തു ,കെട്ടിടങ്ങള്‍ വാങ്ങി കൂട്ടിയ ഉടമകള്‍ ഇന്ന് നിയമത്തിന്‍റെ പിടിയിലാണ് .
നിക്ഷേപകരുടെ നിരന്തര സമരം മൂലം കേസ് സി ബി ഐ ആണ് ഇപ്പോള്‍ അന്വേഷിച്ചു വരുന്നത് . ഇ ഡിയും അന്വേഷണം നടത്തുന്നു . കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പൂര്‍ത്തിയായിട്ടില്ല .ഈ കാലതാമസം മൂലം നിക്ഷേപകര്‍ക്ക് എന്ന് പണം തിരികെ കിട്ടുമെന്ന് ഒരു രൂപവും ഇല്ല .

നിക്ഷേപകരുടെ സംഘടനകള്‍ നിലവില്‍ മൂന്നു എണ്ണം എന്നത് അടുത്ത ദിവസം നാലായി മാറുന്നു . ചിലര്‍ ചേര്‍ന്ന് പുതിയ സംഘടനയ്ക്ക് രൂപം നല്‍കിയതായി അറിയുന്നു .

അന്നും ഇന്നും അടിയുറച്ചു നിലക്കുന്നതു പി എഫ് ഡി എ എന്ന സംഘടനയാണ് . നിക്ഷേപകര്‍ക്ക് അനുകൂലമായ നടപടികള്‍ ഈ സംഘടന സ്വീകരിച്ചു വരുന്നു . വരും ദിവസങ്ങളില്‍ ശക്തമായ സമര പരിപാടികള്‍ ഉണ്ടാകുമെന്നാണ് സൂചന . പോപ്പുലര്‍ ഫിനാന്‍സിന്‍റെ ഉടമകളുടെ വകയാറിലെ വീടും ,വകയാര്‍ ആസ്ഥാന മന്ദിരവും മഴയും വെയിലും ഏറ്റു നാശത്തിന്‍റെ വക്കില്‍ ആണ് .വകയാറിലെ അനക്സ് കെട്ടിടത്തില്‍ നിന്നും നിലവില്‍ പ്രവര്‍ത്തിക്കുന്ന എസ് ബി ഐ ബ്രാഞ്ച് മാറ്റുകയാണ് . കോന്നി പേരൂര്‍ക്കുളം ഭാഗത്തേക്ക് എസ് ബി ഐ ശാഖ ഏതാനും മാസങ്ങള്‍ക്ക് ഉള്ളില്‍ മാറ്റി സ്ഥാപിക്കും . പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ കെട്ടിടം മറ്റു ജംഗമ വസ്തുക്കള്‍ ലേലം ചെയ്യാന്‍ ഉള്ള നടപടികള്‍ വേഗത്തിലാക്കണം എന്നാണ് നിക്ഷേപകരുടെ ആവശ്യം .

error: Content is protected !!