നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു

  konnivartha.com: ദേശീയ മയക്കുമരുന്ന് ബോധവൽക്കരണ ക്യാമ്പയിനിൻ്റെ ഭാഗമായി, കൊച്ചിയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ എറണാകുളം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. മയക്കുമരുന്ന് ദുരുപയോഗത്തിന്റെ ദോഷഫലങ്ങളെക്കുറിച്ചും ആരോഗ്യകരമായ, മയക്കുമരുന്ന് രഹിത ജീവിതം നയിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികളെയും യുവാക്കളെയും ബോധവൽക്കരിക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം. സെഷനുകളിൽ സംവേദനാത്മക പ്രഭാഷണങ്ങൾ, ഓഡിയോ-വിഷ്വൽ അവതരണങ്ങൾ, വിദ്യാർത്ഥികൾ നയിക്കുന്ന പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു. എറണാകുളം ജില്ലയിൽ, താഴെ പറയുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവൽക്കരണ പരിപാടികൾ നടന്നു: ഡോൺ ബോസ്കോ സീനിയർ സെക്കൻഡറി സ്കൂൾ, വടുതല ഭവൻസ് വിദ്യാ മന്ദിർ, കടവന്ത്ര എംപിഎം ഹയർ സെക്കൻഡറി സ്കൂൾ, തമ്മനം ഭവൻസ് ആർട്സ് ആൻഡ് കൊമേഴ്‌സ് കോളേജ്, കാക്കനാട് ശ്രീ നാരായണ ഗുരു കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പട്ടിമറ്റം കൊച്ചിൻ ആർട്സ് ആൻഡ് സയൻസ് കോളേജ്, കാക്കനാട് അൽ അമീൻ…

Read More

എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലാ കലക്ടർമാരെ മാറ്റി നിയമിച്ചു

  ഐഎഎസിൽ വ്യാപകമാറ്റങ്ങൾ വരുത്തി സർക്കാർ. എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലാ കലക്ടർമാരെ മാറ്റി. ചൊവ്വാഴ്ച അർധരാത്രിയാണ് ഇതിന്റെ ഉത്തരവ് പുറത്തിറങ്ങിയത്.പാലക്കാട് കലക്ടറായിരുന്ന ജി.പ്രിയങ്കയാണ് പുതിയ എറണാകുളം ജില്ലാ കലക്ടർ. എറണാകുളം ജില്ലാ കലക്ടറായിരുന്ന എൻ.എസ്.ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലായി നിയമിച്ചു. കെഎഫ്‌സിയുടെ മാനേജിങ് ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിനാണ്.കോട്ടയം ജില്ലാ കലക്ടറായിരുന്ന ജോൺ വി.സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറാക്കി നിയമിച്ചു . ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന എം.എസ്.മാധവിക്കുട്ടിയെ പാലക്കാട് ജില്ലാ കലക്ടറാക്കി. ഇടുക്കി കലക്ടറായിരുന്ന വി.വിഘ്‌നേശ്വരിയെ കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറിയാക്കി. പകരം പഞ്ചായത്ത് ഡയറക്ടറായിരുന്ന ഡോ.ദിനേശൻ ചെറുവാട്ടിനെ നിയമിച്ചു.തൊഴിൽവകുപ്പ് സെക്രട്ടറിയായിരുന്ന കെ.വാസുകിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാക്കി. ഡൽഹിയിലെ റസിഡന്റ് കമ്മിഷണറായ പുനീത് കുമാറിനെ തദ്ദേശഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലായിരുന്ന എസ്.ഷാനവാസാണ് പുതിയ തൊഴിൽ സെക്രട്ടറി. ജെറോമിക് ജോർജിനെ തദ്ദേശവകുപ്പ്…

Read More

ഐഎസ്ആർഒയുടെ കീഴിലുള്ള കേന്ദ്രങ്ങളിൽ ഡ്രോൺ നിയന്ത്രണം കർശനമാക്കി

konnivartha.com: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO)-യുടെ കീഴിൽ തിരുവനന്തപുരത്തും ആലുവയിലും ഉളള എല്ലാ കേന്ദ്രങ്ങളിലും ഡ്രോൺ നിയന്ത്രണം കർശനമാക്കി. വിക്രം സാരാഭായ് സ്പേസ് സെൻറ്റർ (VSSC) വേളി/ തുമ്പ, ലിക്വിഡ് പ്രോപ്പൽഷൻ സിസ്റ്റംസ്സ് സെൻറ്റർ (LPSC) വലിയമല , ഐ എസ് ആർ ഒ-ഇനർഷ്യൽ സിസ്റ്റംസ്സ് യുണിറ്റ്(IISU) വട്ടിയൂർക്കാവ്, അമോണിയം പെർക്ലോറേറ്റ് എക്സ്പിരിമെൻറ്റെൽ പ്ലാൻറ്റ് (APEP) ആലുവ, തുടങ്ങിയ എല്ലാ കേന്ദ്രങ്ങളും ഡ്രോൺ നിരോധിത പ്രദേശത്ത് ഉൾപ്പെടുന്നു. ഐ എസ് ആർ ഒയുടെ സാമഗ്രികൾക്കും, ജോലി ചെയ്യുന്നവർക്കും, സെൻസിറ്റീവ് പ്രവർത്തനങ്ങൾക്കും സുരക്ഷ ഉറപ്പാക്കാൻ ഈ സ്ഥാപനങ്ങളുടെ രണ്ട് കിലോ മീറ്റർ ചുറ്റളവിൽ ഡ്രോണുകൾ, ലാൻറ്റേൺ കൈറ്റുകൾ, റിമോട്ട് നിയന്ത്രിത വിമാനങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനാണ് നിയന്ത്രണം. പ്രദേശം “ഡ്രോൺ നിരോധിത മേഖലയായി” കേരള ഗവൺമെൻ്റ് ഉത്തരവുകൾ പ്രകാരം പ്രഖ്യാപിച്ചിട്ടുണ്ട്. നിർദ്ദേശങ്ങളുടെ ലംഘനം ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച്…

Read More

കനത്ത മഴ സാധ്യത : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 21/10/2024 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം 22/10/2024 & 23/10/2024 : പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Read More

മഴ സാധ്യത : (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ)

  konnivartha.com: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു Thunderstorm with light to moderate rainfall & gusty wind speed reaching 40 Kmph is likely at one or two places in Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, and Thrissur districts of Kerala.

Read More

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത (കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി )

  തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദം തീവ്രന്യുന മർദ്ദമായി, ശക്തി പ്രാപിച്ചു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന തീവ്ര ന്യുന മർദ്ദം തുടർന്ന് തെക്ക് പടിഞ്ഞാറു ദിശ മാറി ഫെബ്രുവരി ഒന്നോടെ ശ്രീലങ്കൻ തീരത്തു കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ തെക്കൻ കേരളത്തിൽ ഒറ്റപെട്ട മഴ സാധ്യത പ്രവചിക്കുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

Read More

അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഇന്റലിജന്റ്‌സ് പരിശോധന നടത്തി

  konnivartha.com : എറണാകുളം അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളറുടെ കാര്യാലയത്തിലെ ഇന്റലിജന്റ്‌സ് വിഭാഗം ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ ജയന്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ കടവന്ത്ര സുബാഷ് ചന്ദ്രബോസ് റോഡിലെ കൃഷ്ണ ഹോസ്പിറ്റല്‍ ഒ.പി ക്ലിനിക്കില്‍ സംയുക്ത പരിശോധന നടത്തി.   ഈ ഹോസ്പിറ്റലില്‍ നിന്നും വിവിധ ഡോക്ടര്‍മാര്‍ ധാരാളം രോഗികളെ പരിശോധിച്ചു വരുന്നതായും ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട് 1940 ചട്ടങ്ങള്‍ക്ക് വിരുദ്ധമായും ധാരാളം മരുന്നുകള്‍ വില്‍പ്പന നടത്തുന്നതായും ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് ഇല്ലാതെ വ്യാപാരം നടത്തിയതിനെതിരെ നിയമ നടപടി സ്വീകരിക്കുകയും മരുന്നുകളും അനുബന്ധ രേഖകളും പിടിച്ചെടുത്ത് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.   പരിശോധനയില്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ ടി.ഐ.ജോഷി. ഗ്ലാഡിസ്.പി.കാച്ചപ്പളളി, ടെസി തോമസ് എന്നിവരും പങ്കെടുത്തു.

Read More

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി( കോട്ടയം,എറണാകുളം,കുട്ടനാട് താലൂക്ക് )(31/08/2022)

  konnivartha.com : ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും വെള്ളപ്പൊക്കം കണക്കിലെടുത്തും കോട്ടയം എറണാകുളം ജില്ലകളിൽ പൂർണമായും പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ആലപ്പുഴയിൽ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിൽ അങ്കണവാടികളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (2022 ഓഗസ്റ്റ് 31) ജില്ലാ കളക്ടർ ഡോ. പി.കെ.ജയശ്രീ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് അവധി ബാധകമല്ല. എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്ര വിദ്യാലയങ്ങൾക്കും അംഗൻവാടികൾക്ക് അവധി ബാധകമാണ്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ, അംഗനവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു.

Read More

കൊച്ചി മെട്രോ റെയില്‍വേ സ്റ്റേഷനുകള്‍ കാണാം …

പെരിയാറിന്‍റെ പെരുമയില്‍ ആലുവ         കേരളത്തിലെ തന്നെ പ്രധാന വ്യവസായ നഗരമാണ് ആലുവ. ശാന്തമായി ഒഴുകുന്ന പെരിയാറും, അതിനോട് ചേര്‍ന്ന് ശിവരാത്രി മണപ്പുറവും മാര്‍ത്താണ്ഡവര്‍മ്മ പാലവും തിരുവിതാംകൂര്‍ രാജാവിന്‍റെ കൊട്ടാരവും അദ്വൈത ആശ്രമവും എല്ലാം ചേര്‍ന്ന് ആലുവയ്ക്ക് ചരിത്രപരമായ പ്രാധാന്യം നേടിക്കൊടുക്കുന്നു. ഇവയില്‍ എടുത്തുപറയേണ്ടത് കേരളചരിത്രത്തില്‍ പല ഏടുകളിലും പ്രതിപാദിച്ചിരിക്കുന്ന പെരിയാറിന്‍റെ മഹിമയെക്കുറിച്ചാണ്. അതുകൊണ്ടുതന്നെ കൊച്ചി മെട്രോയുടെ ആലുവ സ്റ്റേഷന്‍ പെരിയാറിനും കേരളത്തിലെ നദികള്‍ക്കുമുള്ള സമര്‍പ്പണമാണ്‌. നദികളുടെ ചിത്രങ്ങള്‍ക്കൊപ്പം സ്റ്റേഷനിലെ തറകളും നദീജലസമ്പത്ത് അടയാളപ്പെടുത്തുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഹരിതഭംഗിയില്‍ പുളിഞ്ചോട് പച്ചപ്പ്‌ നിറഞ്ഞുനില്‍ക്കുന്ന പുളിഞ്ചോടും സമീപ പ്രദേശങ്ങളും ഗൃഹാതുരത്വം ഉണര്‍ത്തുന്നു. ഹരിതകേരളത്തെ സമ്പന്നമാക്കുന്ന വിവിധ നാണ്യവിളകളും വൃക്ഷലതാദികളും ഒത്തുചേരുന്ന ഒരിടമാണ് പുളിഞ്ചോട്. പുല്‍മേടുകളുടെ സൗന്ദര്യവും ശാന്തതയും ഘോരവനത്തിന്‍റെ മോഹിപ്പിക്കുന്ന വന്യതയും മനോഹരമായി ചിത്രീകരിച്ചിരിക്കുകയാണ് പുളിഞ്ചോട് മെട്രോ സ്റ്റേഷനില്‍. വ്യവസായകേന്ദ്രമായിരുന്ന കമ്പനിപ്പടി ആലുവയെന്ന വാണിജ്യകേന്ദ്രത്തിനടുത്ത് പ്രധാനപ്പെട്ട പല…

Read More

കൊച്ചിയില്‍ മൊ​ബൈ​ലി​നും നി​യ​ന്ത്ര​ണം

  കൊ​ച്ചി: മ​ദ്യ​പി​ച്ച് മെ​ട്രോ ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യാ​നെ​ത്തു​ന്ന​വ​ർ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ പി​ടി​യി​ലാ​കും. ഇ​വ​ർ​ക്കെ​തി​രെ പി​ഴ​യും ത​ട​വും അ​ട​ക്ക​മു​ള്ള ശി​ക്ഷാ ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ പ​രി​ശോ​ധ​ന​യി​ലോ സ​ഹ​യാ​ത്രി​ക​രു​ടെ പ​രാ​തി​യി​ലോ പി​ടി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് 500 രൂ​പ പി​ഴ​യും ആ​റു മാ​സം വ​രെ ത​ട​വും അ​ട​ക്ക​മു​ള്ള ശി​ക്ഷ​ക​ളാ​ണ് ല​ഭി​ക്കു​ക. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും കു​പ്പി​യി​ല​ട​ച്ച പാ​നീ​യ​ങ്ങ​ളും മ​റ്റും മെ​ട്രോ​യി​ൽ ക​യ​റ്റു​ന്ന​തി​നു ത​ട​സ​മി​ല്ലെ​ങ്കി​ലും അ​വ ട്രെ​യി​നി​ന​ക​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു അ​നു​മ​തി ഇ​ല്ല. മ​ദ്യ​പാ​നം കൂ​ടാ​തെ പു​ക​വ​ലി​യും മൊ​ബൈ​ൽ ഫോ​ണ്‍ ഉ​ച്ച​ത്തി​ൽ വ​ച്ച് പാ​ട്ടു കേ​ൾ​ക്കു​ന്ന​തും അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളും അ​നു​വ​ദ​നീ​യ​മ​ല്ല. ട്രെ​യി​ന​ക​ത്ത് ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പാ​ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല സ്റ്റേ​ഷ​ന​ക​ത്തും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ക​ഴി​ക്കു​ന്ന​ത് അ​നു​വ​ദ​നീ​യ​ല്ല. റെ​യി​ൽ​വെ നി​യ​മ​ത്തി​നു സ​മാ​ന​മാ​യ നി​യ​മം ത​ന്നെ​യാ​ണ് മെ​ട്രോ ട്രെ​യി​നി​ലും സ്വീ​ക​രി​ക്കു​ക. 2002ൽ ​ഡ​ൽ​ഹി മെ​ട്രോ​യ്ക്കാ​യി രൂ​പ​പ്പെ​ടു​ത്തി​യ നി​യ​മം 2009ൽ ​രാ​ജ്യ​ത്തെ മെ​ട്രോ നി​യ​മ​മാ​യി വി​പു​ലീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. –

Read More