കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകരില്‍ നിന്നും കടലാസ് ഷെയര്‍ കമ്പനികളുടെ പേരില്‍ തട്ടിയെടുത്ത 2000 കോടി രൂപയില്‍ 300 കോടി രൂപയോളം കേരളത്തില്‍ ബിനാമികളുടെ പേരില്‍ ഉടമകള്‍ വിവിധ ഇടങ്ങളില്‍ നിക്ഷേപിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിലയിരുത്തുന്നു . പ്രധാന ഉടമകളായ മാനേജിംഗ് ഡയറക്ടർ റോയി തോമസ് ഡാനിയല്‍ മകളും പ്രധാന ഡയറക്ടറുമായ റീന മറിയം തോമസിനേയും ഇന്നലെ കൊച്ചിയിലെ ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യലിനു വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്തിരുന്നു . പ്രതികളെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണം എന്നു ഇ ഡി കോടതിയില്‍ വാദിച്ചു . ഗുരുതര സാമ്പത്തിക കുറ്റ കൃത്യവും ബിനാമി ഇടപാടുകളുമാണ് ഇ ഡി മൂന്നു മാസമായി അന്വേഷിക്കുന്നത് . തട്ടിയെടുത്ത പണം ചെലവഴിച്ചത് സംബന്ധിച്ചും സമഗ്ര അന്വേഷണം…
Read More