ഗതാഗതം തടസ്സപ്പെടുത്തി കോന്നിയില്‍ ലോറിയിൽ നിന്ന് സാധനങ്ങള്‍ ഇറക്കുന്നു

konnivartha.com: ഗതാഗത പരിഷ്കാരം ഉയര്‍ന്നിട്ടും ഡ്രൈവര്‍മാരില്‍ ചിലര്‍ക്ക് വിവരം ഇല്ലായ്മ തുടരുന്നു . കോന്നിയിലെ ഗതാഗത നിയന്ത്രണം ഇപ്പോഴും” കൈക്രീയകളില്‍ “തുടരുന്ന കോന്നി പോലീസ് ഈ വാഹനം മണിക്കൂര്‍ ഇങ്ങനെ വിലങ്ങനെ ഇട്ടു സാധനങ്ങള്‍ ഇറക്കിയെങ്കിലും ഗതാഗതം തടസ്സപെട്ടു എങ്കിലും യാതൊരു നടപടിയും എടുത്തില്ല . കോന്നിയിലെ സ്ഥിരം പരിപാടി ഇതാണ് .തിരക്കുള്ള അവസരങ്ങളില്‍ റോഡു മര്യാദകള്‍ ഒന്നും പാലിക്കാതെ മറ്റുള്ള വാഹനങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്തി ഇതേ പോലെ ആണ് വാഹനം നിര്‍ത്തുന്നത് .സാധനങ്ങള്‍ വാഹനത്തില്‍ നിന്നും ഇറക്കുന്നത്‌ വരെ മറ്റു വാഹനങ്ങള്‍ക്ക് തടസം ആണ് . ഇത്തരം അവസ്ഥയെക്കുറിച്ച് പലകുറി പരാതി ഉയര്‍ന്നിട്ടും പോലീസ് സംവിധാനം ഉണര്‍ന്നിട്ടില്ല . വലിയ വ്യാപാരികള്‍ ആണ് ഇത്തരം നിയമ ലംഘനം നടത്തുന്നത് . ഈ വാഹനം പിടിച്ചെടുത്തു പിഴ ഈടാക്കണം . ഇത് അനുവദിച്ചു കൊടുക്കുന്ന അധികാരികള്‍ ആണ്…

Read More

കനത്ത മഴ: തേക്കുതോട്ടില്‍ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മേഖലയില്‍ ഇന്ന് പെയ്ത മഴയില്‍ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി . തേക്ക്തോടു പ്ലാന്‍റേഷന്‍ ഭാഗത്ത് മണ്ണ് ഇടിഞ്ഞു വീണു ഗതാഗതം തടസ്സപ്പെട്ടു . പല സ്ഥലത്തും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട് . ഉരുള്‍ പൊട്ടിയെന്നുള്ള സൂചനകള്‍ പല സ്ഥലത്തു നിന്നും പറയുന്നു എങ്കിലും മഴ മൂലം ഉള്ള മല വെള്ള പാച്ചില്‍ ആകാനാണ് സാധ്യത എന്നു റവന്യൂ വകുപ്പ് കരുതുന്നു . കോന്നി തണ്ണിത്തോട് റോഡില്‍ കൊന്നപ്പാറയില്‍ റോഡ് നിറഞ്ഞു വെള്ളം ഒഴുകി .അടവിയിലെയും സ്ഥിതി ഇത് തന്നെയാണ്. കോന്നി പഞ്ചായത്ത് ആറാം വാര്‍ഡില്‍ അതുമ്പുംകുളത്ത്  വ്യാപക നാശ നഷ്ടം ഉണ്ടായി .കിടങ്ങിൽ സുരേഷ് ന്റെ വീടിന്റെ സംരക്ഷണ ഭിത്തി തോട്ടിൽ കൂടി ഒലിച്ചു പോയി അപകട നിലയിലാണ്, മഞ്ചുസദനത്തിൽ രാധാമണി യുടെ വീടിന്റെ മുകളിലേക്ക് മണ്ണിടിച്ചിൽ ഉണ്ടായി. …

Read More