കനത്ത മഴ: തേക്കുതോട്ടില്‍ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മേഖലയില്‍ ഇന്ന് പെയ്ത മഴയില്‍ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി . തേക്ക്തോടു പ്ലാന്‍റേഷന്‍ ഭാഗത്ത് മണ്ണ് ഇടിഞ്ഞു വീണു ഗതാഗതം തടസ്സപ്പെട്ടു . പല സ്ഥലത്തും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട് . ഉരുള്‍ പൊട്ടിയെന്നുള്ള സൂചനകള്‍ പല സ്ഥലത്തു നിന്നും പറയുന്നു എങ്കിലും മഴ മൂലം ഉള്ള മല വെള്ള പാച്ചില്‍ ആകാനാണ് സാധ്യത എന്നു റവന്യൂ വകുപ്പ് കരുതുന്നു .

കോന്നി തണ്ണിത്തോട് റോഡില്‍ കൊന്നപ്പാറയില്‍ റോഡ് നിറഞ്ഞു വെള്ളം ഒഴുകി .അടവിയിലെയും സ്ഥിതി ഇത് തന്നെയാണ്. കോന്നി പഞ്ചായത്ത് ആറാം വാര്‍ഡില്‍ അതുമ്പുംകുളത്ത്  വ്യാപക നാശ നഷ്ടം ഉണ്ടായി .കിടങ്ങിൽ സുരേഷ് ന്റെ വീടിന്റെ സംരക്ഷണ ഭിത്തി തോട്ടിൽ കൂടി ഒലിച്ചു പോയി അപകട നിലയിലാണ്, മഞ്ചുസദനത്തിൽ രാധാമണി യുടെ വീടിന്റെ മുകളിലേക്ക് മണ്ണിടിച്ചിൽ ഉണ്ടായി.  അതുമ്പും കുളത്തെ പഞ്ചായത്ത് റോഡിലെ ടാറിങ് പൂര്‍ണ്ണ മായും ഇളകി .അരക്കനാലിൽഎ എം  ജോൺ ന്റെ വീട്ടിൽലേക്ക് അയൽ വാസിയുടെ ഈടിയും മതിലും ഇടിഞ്ഞുവീണു. ഈ വാര്‍ഡില്‍ വ്യാപകമായ നാശ നഷ്ടം ഉണ്ടായതായി വാര്‍ഡ് മെംബര്‍ അറിയിച്ചു.

 

കോന്നി പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ കിഴക്കുപുറം ഏലാ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി . കൃഷി ഇറക്കുവാന്‍ തയാറാക്കിയ ഏലാ ആയിരുന്നു ഇത് .

കോന്നിയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത് . മല ഭാഗത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്നു ജന പ്രതിനിധികള്‍ പറഞ്ഞു .ആനകുത്തി തൈക്കാവ് ഭാഗത്ത് തോട്ടില്‍ മണ്ണ് അടിഞ്ഞതിനാല്‍ വെള്ളം 4 വീടുകളില്‍ കയറി

error: Content is protected !!