കൊല്ലം കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കരുനാഗപ്പള്ളി സ്വദേശി സന്തോഷ് ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ രണ്ടരയോടെ വൈദ്യുതി ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. വവ്വാക്കാവിലും ഒരാളെ വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി അനീറിനെയാണ് വെട്ടിയത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. രാവിലെ 2.30ഓടെയാണ് സന്തോഷിനെ ആക്രമിച്ചത്. സന്തോഷിന്റെ കാല് ചുറ്റിക കൊണ്ട് അടിച്ച് തകര്‍ത്തു. കൈയ്ക്കും വെട്ടേറ്റു.കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്റില്‍ ആയിരുന്നു. പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം.
Read Moreടാഗ്: crime news
അമ്മയെ ക്രൂരമായി മര്‍ദിച്ച് മകന്‍:ഒപ്പം ചേര്‍ന്ന് പത്തനംതിട്ട നിവാസിനിയായ പെണ്‍സുഹൃത്തും
ലഹരി ഉപയോഗം വിലക്കിയതിന് മകനും പെണ്‍സുഹൃത്തും ചേര്‍ന്ന് അമ്മയെ മര്‍ദിച്ചു. തിരുവനന്തപുരം പാലോടാണ് വിതുര മേമല സ്വദേശിയായ 57-കാരിയായ മെഴ്‌സിയെയാണ് മകനും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ചത്.അനൂപ് (23), സുഹൃത്തായ പത്തനംതിട്ട സ്വദേശിനി സംഗീത ദാസ് എന്നിവരെ പാലോട് പോലീസ് പിടികൂടി . ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതോടെ അനൂപും സംഗീതയും മെഴ്‌സിയെ മര്‍ദിച്ച് റോഡിലേക്ക് വലിച്ചിഴച്ച് വസ്ത്രങ്ങള്‍ വലിച്ചു കീറുകയായിരുന്നു. നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്.കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് വെല്‍ഡിങ് തൊഴിലാളിയായ അനൂപിനൊപ്പം സംഗീത താമസിക്കാന്‍ തുടങ്ങിയത്.
Read Moreകോന്നി നിവാസിനിയെ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു
konnivartha.com: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐ.ബി ഉദ്യോഗസ്ഥയായ പത്തനംതിട്ട അതിരുങ്കൽ കാരക്കാകുഴി പുഴിക്കോടത്ത് വീട്ടിൽ മധുസൂദനന്‍റെ മകൾ മേഘ മധു (25)വിനെ ചാക്കയിലെ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഒരു വർഷം മുമ്പാണ് എമിഗ്രേഷൻ വിഭാഗത്തിൽ മേഘ ജോലിയിൽ പ്രവേശിച്ചത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നിറങ്ങിയ മേഘയുടെ മൃതദേഹം പേട്ടക്കും ചാക്കക്കും ഇടയിലെ റെയിൽപാളത്തിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പേട്ട പോലീസ് വിശദമായ അന്വേഷണം തുടങ്ങി.ഇന്നലെ രാത്രി ഷിഫ്റ്റിലായിരുന്ന മേഘ രാവിലെയാണ് ജോലി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്ന് മടങ്ങിയത്.
Read Moreലഹരി മാഫിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
തൃശൂർ കുന്നംകുളം പെരുമ്പിലാവിൽ ലഹരി മാഫിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നിരവധി കേസുകളിൽ പ്രതിയായ കൂത്തനെന്ന് വിളിക്കുന്ന അക്ഷയ് (27) ആണ് വെട്ടേറ്റു മരിച്ചത്. കടവല്ലൂർ സ്വദേശിയും നിലവിൽ മരത്തംകോട് വാടകയ്ക്ക് താമസിക്കുന്നയാളുമാണ് കൊല്ലപ്പെട്ട അക്ഷയ്. രാത്രി എട്ടരയോടെയാണ് സംഭവം. അക്ഷയും ഭാര്യയും ലിഷോയുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. അക്ഷയുടെ സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് ആക്രമണം നടത്തിയത്. ഭർത്താവിനെ ആക്രമിക്കുന്നത് കണ്ട അക്ഷയുടെ ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.സുഹൃത്തുക്കളും ലഹരി കച്ചവടക്കാരുമായിരുന്നു കൊല്ലപ്പെട്ട അക്ഷയും ലിഷോയിയും ബാദുഷയും. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Read Moreലഹരി സംഘത്തിന്‍റെ പിടിയിൽ അമർന്ന് അടൂർ നഗരം
konnivartha.com: ലഹരി സംഘത്തിന്‍റെ പിടിയിൽ അമർന്ന് അടൂർ നഗരം. മദ്യപാനം, ലഹരി ഉപയോഗം, മറ്റ് അനാശാസ്യ പ്രവർത്തനങ്ങളുടെ താവളമായി നഗരം മാറി. രാത്രിയെന്നോ പകലെന്നോ മറയില്ലാതെ നഗരത്തിൻ്റെ ഹൃദയഭാഗത്തെ നിലയത്തിലാണ് സംഘങ്ങൾ ഒന്നിക്കുന്നത്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ യുവാക്കളാണ് ഈ താവളത്തിൽ തമ്പടിക്കുന്നത്. രാത്രി സമയങ്ങളിൽ നഗത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് തമ്പടിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ നിന്നും എണ്ണൂറ് മീറ്ററിനടുത്താണ് നാശനാവസ്ഥയിലായ ഈ വലിയ കെട്ടിടം. അനാഥമായി കിടക്കുന്ന കെട്ടിടത്തിൻ്റെ അകത്ത് ബാത്ത്റൂം ഉൾപ്പെടെ ചെറുതു വലുതുമായ നിരവധി മുറികളാണ്. ഇവിടെയെല്ലാ മദ്യ കുപ്പികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കെട്ടിടത്തിൻ്റെ വടക്കേ ഭാഗത്തുള്ള അഗാധമായ കുഴികകത്ത് പാൻ മസാല, വിവിധ തരം സിഗരറ്റു കവറുകൾ തുടങ്ങി ഗർഭനിരോധന കവറുകളും കൂട്ടിയിട്ടിട്ടുണ്ട്. കൂടുതലായും പ്രദേശവാസികൾ അല്ലാത്തവരാണ് പകൽ നേരങ്ങളിൽ ഇവിടെ തമ്പടിക്കുന്നത്. സംഘങ്ങൾക്ക് ഇരുന്നു മദ്യപിക്കാൻ കസേരകളും താൽക്കാലിക ടീപ്പോയും…
Read Moreസ്ത്രീകളുടെ മാല പറിക്കുന്ന രണ്ടംഗ സംഘം കോന്നിയില്‍ പിടിയിൽ
konnivartha.com: കഞ്ചാവ് വാങ്ങുന്നതിന് വേണ്ടി ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാല പറിക്കുന്ന രണ്ടംഗ സംഘത്തെ കോന്നി പോലീസ് വിദഗ്ദ്ധമായി വലയിലാക്കി. ഇപ്പോൾ കുമ്പഴ തുണ്ടമൺകരയിൽ താമസിക്കുന്ന തണ്ണിത്തോട് മണ്ണീറ ചാങ്ങയിൽ കിഴക്കതിൽ വിമൽ സുരേഷ് (21), വടശ്ശേരിക്കര മനോരമ ജംഗ്ഷനിൽ മൗണ്ട് സിയോൺ സ്കൂളിന് സമീപം അരുവിക്കൽ ഹൗസിൽ സൂരജ് എം നായർ(21) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 20 ന് കോന്നി പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവന്ന മാല പറിക്കാൻ ശ്രമിച്ച കേസിൽ ഊർജ്ജിതമാക്കിയ അന്വേഷണത്തിനൊടുവിലാണ് യുവാക്കൾ കുടുങ്ങിയത്. 11 ന് ഇവർ കേരള എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചതുപ്രകാരം ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തിച്ച് കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയപ്പോൾ ഫെബ്രുവരി 21 ന് വൈകുന്നേരം 4. 30 ന് ബൈക്കിൽ യാത്ര ചെയ്ത് കോന്നി മ്ലാന്തടത്ത് വെച്ച്…
Read Moreതിരുവനന്തപുരത്ത് കൂട്ടക്കൊല: 6 പേരെ കൊന്നു : 23 കാരൻ
ഉറ്റബന്ധുക്കളയും കാമുകിയുടെ കുടുംബത്തിലെയും 6 പേരെ വെട്ടിക്കൊന്നു konnivartha.com: കേരളത്തെ നടുക്കി കൊലപാതക പരമ്പര.ആറു പേരെ കൊലപ്പെടുത്തിയതായി യുവാവ് വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനിൽ എത്തി പറഞ്ഞു . അഫാൻ എന്ന ഇരുപത്തിമൂന്നുകാരനാണ് വെളിപ്പെടുത്തൽ നടത്തിയത്.ബന്ധുക്കളായ ആറു പേരെ മൂന്ന് വീടുകളിലായാണ് ഇയാൾ കൊലപ്പെടുത്തിയതെന്നും വെളിപ്പെടുത്തി .അഞ്ചു പേരുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു.സ്വന്തം കുടുംബാംഗങ്ങളേയും പെൺസുഹൃത്തിനെയും ബന്ധുക്കളെയുമാണ് കൊലപ്പെടുത്തിയത്.പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. പാങ്ങോട്ടുള്ള വീട്ടിൽ യുവാവിന്റെ മുത്തശ്ശി സൽമാബീവി(88) യുടെ മൃതദേഹം കണ്ടെത്തി. 13 വയസുള്ള സഹോദരൻ അഫ്‌സാനെയും പെൺസുഹൃത്ത് ഫസാനയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.മാതാവ് ഷെമിയും കൊല്ലപ്പെട്ടതായി വിവരമുണ്ട്. എസ്.എൻ. പുരം ചുള്ളാളത്ത് പെൺസുഹൃത്തിന്റെ മാതാപിതാക്കളായ ലത്തീഫ്, ഷാഹിദ എന്നിവരും കൊല്ലപ്പെട്ടതായി വിവരമുണ്ട്. മൂന്ന് വീടുകളിലായി ആറ് പേരെയാണ് യുവാവ്…
Read Moreമദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ കലഞ്ഞൂരില്‍ ഒരാള്‍ മരണപ്പെട്ടു
konnivartha.com: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ പത്തനംതിട്ട കലഞ്ഞൂരില്‍ ഒരാള്‍ മരണപ്പെട്ടു . കഞ്ചോട് മനു (35) എന്ന ആളാണ് മരണപ്പെട്ടത് . ശിവപ്രസാദ് എന്ന വ്യക്തിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. തലയിലും ശരീരത്തിലും ഗുരുതരമായി പരുക്കേറ്റ മനുവിനെ ശിവപ്രസാദ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.ശിവപ്രസാദ് ആശുപത്രിയില്‍ നിന്നും കടന്നുകളഞ്ഞു. ഒളിവില്‍ പോയ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.കൂടുതല്‍ വിവരം അറിവായിട്ടില്ല
Read Moreദിവ്യയുടെ ക്രിമിനൽ മനോഭാവം:മാനഹാനിവരുത്തി ആത്മഹത്യയിലേക്ക് നയിച്ചു
പി.പി. ദിവ്യ എ.ഡി.എമ്മിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.കുറ്റവാസനയോടെയും ആസൂത്രണമനോഭാവത്തോടെയും കുറ്റകൃത്യം നേരിട്ട് നടപ്പില്‍വരുത്തിയ ആളാണെന്നാണ് പോലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കോടതിയോട് പറയുന്നത് . പി.പി. ദിവ്യയുടെ ക്രിമിനല്‍ മനോഭാവം വെളിവായിട്ടുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.പോലീസ് കൃത്യമായി ആണ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയത് .യാത്രയയപ്പ് ചടങ്ങിലേക്ക് പ്രതിയെ ക്ഷണിച്ചിട്ടില്ലെന്ന് സംഘാടകര്‍ വ്യക്തമായ മൊഴി നല്‍കിയിട്ടുണ്ട്.വഴിയെ പോകുന്നതിനിടയ്ക്കാണ് ഇങ്ങനെയൊരു ചടങ്ങ് നടക്കുന്നത് അറിഞ്ഞതെന്ന് പറഞ്ഞാണ് പ്രതി പ്രസംഗം ആരംഭിച്ചത്.വ്യക്തിയെ തേജോവധം ചെയ്തു ആണ് പ്രസംഗം .ഇത് ഒരാളുടെ മാനസിക നില തകര്‍ക്കും . പ്രതി എത്തിയപ്പോള്‍ വേദിയിലുള്ളവര്‍ ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കുന്നതും വ്യക്തമാണ്. വീഡിയോ ചിത്രീകരിക്കാനും ഏര്‍പ്പാടാക്കിയിരുന്നു.
Read More