വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫ്നാൻ മാത്രം ആണെന്ന് ദക്ഷിണ മേഖല ഐജി ശ്യാം സുന്ദർ. എല്ലാവരെയും കൊലപ്പെടുത്തിയത് ഒരേ ചുറ്റിക ഉപയോഗിച്ചാണ് .ഈ ആയുധം കണ്ടെത്തിയെന്നും ഐജി വ്യക്തമാക്കി.വെഞ്ഞാറമൂട് ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ നിന്നാണ് കൊലപാതകത്തിനായി പ്രതി ചുറ്റിക വാങ്ങിയത്. കൂട്ടക്കൊലപാതകത്തെക്കുറിച്ച് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവം നടക്കുന്ന സമയത്ത് പ്രതി ലഹരി ഉപയോഗിച്ചോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ഐജി പറഞ്ഞു. പ്രതി സഞ്ചരിക്കാനുപയോഗിച്ച ബൈക്ക് പോലീസ് കണ്ടെത്തി . അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ പ്രതിയെ കൊലപാതക പരമ്പരയിലേക്ക് എത്തിച്ച മാനസിക അവസ്ഥ എന്തെന്ന് ഇനി ചോദ്യം ചെയ്യലില്‍ കണ്ടെത്തണം . 23 വയസ്സുകാരനായ അഫാൻ സഹോദരനും പെൺസുഹൃത്തും ഉൾപ്പടെ അഞ്ചു പേരുടെ ജീവനെടുത്തത് കേരളം ഞെട്ടലോടെ ആണ് കേട്ടത് . പോലീസ് നിഗമനം ഇങ്ങനെ : ഇന്നലെ രാവിലെ അഫാൻ…
Read Moreടാഗ്: thiruvananthapuram murder case
തിരുവനന്തപുരത്ത് കൂട്ടക്കൊല: 6 പേരെ കൊന്നു : 23 കാരൻ
ഉറ്റബന്ധുക്കളയും കാമുകിയുടെ കുടുംബത്തിലെയും 6 പേരെ വെട്ടിക്കൊന്നു konnivartha.com: കേരളത്തെ നടുക്കി കൊലപാതക പരമ്പര.ആറു പേരെ കൊലപ്പെടുത്തിയതായി യുവാവ് വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനിൽ എത്തി പറഞ്ഞു . അഫാൻ എന്ന ഇരുപത്തിമൂന്നുകാരനാണ് വെളിപ്പെടുത്തൽ നടത്തിയത്.ബന്ധുക്കളായ ആറു പേരെ മൂന്ന് വീടുകളിലായാണ് ഇയാൾ കൊലപ്പെടുത്തിയതെന്നും വെളിപ്പെടുത്തി .അഞ്ചു പേരുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു.സ്വന്തം കുടുംബാംഗങ്ങളേയും പെൺസുഹൃത്തിനെയും ബന്ധുക്കളെയുമാണ് കൊലപ്പെടുത്തിയത്.പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. പാങ്ങോട്ടുള്ള വീട്ടിൽ യുവാവിന്റെ മുത്തശ്ശി സൽമാബീവി(88) യുടെ മൃതദേഹം കണ്ടെത്തി. 13 വയസുള്ള സഹോദരൻ അഫ്‌സാനെയും പെൺസുഹൃത്ത് ഫസാനയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.മാതാവ് ഷെമിയും കൊല്ലപ്പെട്ടതായി വിവരമുണ്ട്. എസ്.എൻ. പുരം ചുള്ളാളത്ത് പെൺസുഹൃത്തിന്റെ മാതാപിതാക്കളായ ലത്തീഫ്, ഷാഹിദ എന്നിവരും കൊല്ലപ്പെട്ടതായി വിവരമുണ്ട്. മൂന്ന് വീടുകളിലായി ആറ് പേരെയാണ് യുവാവ്…
Read More