COVID-19 വകഭേദമായ ഓമിക്രോൺ ബാധയുടെ സാഹചര്യത്തിൽ രാജ്യത്തെ കോവിഡ്-19 പൊതുജനാരോഗ്യ പ്രതികരണ സംവിധാനങ്ങൾ കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷൺ വിലയിരുത്തി. ഇതിനൊപ്പം പ്രതിരോധ കുത്തിവെപ്പ് വിതരണ പുരോഗതിയും സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ, NHM എംഡി-മാർ എന്നിവരുമായി വീഡിയോ കോൺഫറൻസിലൂടെ ഇന്ന് ചേർന്ന യോഗത്തിൽ അദ്ദേഹം അവലോകനം ചെയ്തു. പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ രോഗികളെ തിരിച്ചറിഞ്ഞു വേഗം തന്നെ ഐസൊലേറ്റ് ചെയ്യാനും മറ്റു ചികിത്സകൾ ലഭ്യമാക്കാനും വേണ്ടി രോഗബാധ സംശയിക്കുന്നവരെ വേഗം തന്നെ തിരിച്ചറിയുന്നതിനായി നിരീക്ഷണത്തിന് പ്രത്യേക പ്രാധാന്യം നൽകണമെന്നും നിർദേശമുണ്ട്. എല്ലാ ജില്ലകളിലും ആർ ടി പി സി ആർ പരിശോധന സൗകര്യം ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഉയർന്ന രോഗ സ്ഥിരീകരണം ഉള്ള ജില്ലകൾക്ക്, കേസ്സുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ…
Read More