കോന്നി വാര്‍ത്ത : കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലർ ഫിനാൻസ് നിക്ഷേപകരെ കബളിപ്പിച്ച് 2000 കോടിയിലേറെ രൂപ തട്ടിയ തട്ടിപ്പ് കേസുകൾ സിബിഐ കൊച്ചി യൂണിറ്റ് അന്വേഷിക്കും. കൊച്ചി യൂണിറ്റ് എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാകും കേസ്സ് അന്വേഷിക്കുക . തട്ടിപ്പ് കേസിൽ അന്വേഷണം വൈകുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിൽ ആണ് സിബിഐ തങ്ങളുടെ നിലപാട് അറിയിച്ചത് .കേസ് രജിസ്റ്റര്‍ ചെയ്ത വിവരം സി ബി ഐയുടെ വെബ് സൈറ്റില്‍ അടുത്ത ദിവസം പ്രസിദ്ധീകരിച്ചാല്‍ അന്വേഷണം തുടങ്ങും . ഒന്നുമുതല്‍ 5 വരെ പ്രതികള്‍ നിക്ഷേപകരെ വഞ്ചിച്ചു കൊണ്ട് കോടികണക്കിന് രൂപ വിദേശത്തേക്ക് കടത്തി എന്നാണ് കേരള പോലീസ് കേസ്സ് . ഒന്നാം പ്രതി ഉടമ തോമസ് ഡാനിയല്‍ രണ്ടാം പ്രതി ഭാര്യ പ്രഭ മൂന്നു പെണ്‍ മക്കള്‍ എന്നിവരെ…
Read Moreടാഗ്: cbi delhi
പോപ്പുലര്‍ നിക്ഷേപകര്‍ സി ബി ഐ ഓഫീസ്സില്‍ ധര്‍ണ്ണ നടത്തി
കോന്നി വാർത്ത ഡോട്ട് കോം :പോപ്പുലർ നിക്ഷേപക തട്ടിപ്പ് കേസ് കേരള സർക്കാർ സി ബി ഐയ്ക്ക് കൈമാറിയിട്ടും മൂന്ന് മാസം കഴിഞ്ഞിട്ടും സി ബി ഐ കേസ് ഏറ്റെടുത്തില്ല. ഇതിൽ പ്രതിക്ഷേധിച്ചു നിക്ഷേപകരുടെ ആക്ഷൻ കൗൺസിൽ തിരുവനന്തപുരം സി ബി ഐ ഓഫിസിന് മുന്നിൽ ധര്‍ണ്ണ നടത്തി . 2000 കോടി രൂപയുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ ഒന്ന് മുതൽ 5 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 6,7 പ്രതികൾ വിദേശത്താണ്. ഇവരെ അറസ്റ്റ് ചെയ്യണം എങ്കിൽ സി ബി ഐ കേസ് ഏറ്റെടുത്ത ശേഷം ഇന്റർ പോൾ മുഖേന മെൽബണിൽ നിന്നും ഇവരെ കസ്റ്റഡിയിൽ എടുത്ത് ഇന്ത്യക്ക് കൈമാറണം.സി ബി ഐയ്ക്കു അന്വേഷണം വിട്ടുകൊണ്ട് ഹൈക്കോടതിയും ഉത്തരവ് ഇട്ടിരുന്നു . സി ബി ഐ കേസ് എത്രയും വേഗം ഏറ്റെടുക്കണം എന്ന് കേരള…
Read More