പോപ്പുലര്‍ നിക്ഷേപകര്‍ സി ബി ഐ ഓഫീസ്സില്‍ ധര്‍ണ്ണ നടത്തി

 

കോന്നി വാർത്ത ഡോട്ട് കോം :പോപ്പുലർ നിക്ഷേപക തട്ടിപ്പ് കേസ് കേരള സർക്കാർ സി ബി ഐയ്ക്ക് കൈമാറിയിട്ടും മൂന്ന് മാസം കഴിഞ്ഞിട്ടും സി ബി ഐ കേസ് ഏറ്റെടുത്തില്ല. ഇതിൽ പ്രതിക്ഷേധിച്ചു നിക്ഷേപകരുടെ ആക്ഷൻ കൗൺസിൽ തിരുവനന്തപുരം സി ബി ഐ ഓഫിസിന് മുന്നിൽ ധര്‍ണ്ണ നടത്തി .

2000 കോടി രൂപയുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ ഒന്ന് മുതൽ 5 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 6,7 പ്രതികൾ വിദേശത്താണ്. ഇവരെ അറസ്റ്റ് ചെയ്യണം എങ്കിൽ സി ബി ഐ കേസ് ഏറ്റെടുത്ത ശേഷം ഇന്റർ പോൾ മുഖേന മെൽബണിൽ നിന്നും ഇവരെ കസ്റ്റഡിയിൽ എടുത്ത് ഇന്ത്യക്ക് കൈമാറണം.സി ബി ഐയ്ക്കു അന്വേഷണം വിട്ടുകൊണ്ട് ഹൈക്കോടതിയും ഉത്തരവ് ഇട്ടിരുന്നു .

സി ബി ഐ കേസ് എത്രയും വേഗം ഏറ്റെടുക്കണം എന്ന് കേരള പോലീസ് കത്ത് നൽകിയിട്ടും സി ബി ഐ കേസ് ഏറ്റെടുത്തില്ല. ഇതില്‍ പ്രതിക്ഷേധിച്ചാണ് നിക്ഷേപകര്‍ സി ബി ഐ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തിയത് .

കോന്നി വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസ് ഉടമകൾ 22 തട്ടിപ്പ് കമ്പനി ഉണ്ടാക്കി അതിലൂടെ ഷെയർ എന്ന നിലയിൽ കോടികൾ വകമാറ്റി എന്നാണ് കേസ്.267 ബ്രാഞ്ചുകളിലും കോടികളുടെ തട്ടിപ്പ് നടന്നു.

പോപ്പുലർ ഫിനാൻസ്സിലെ നിക്ഷേപം ഷെയർ രീതിയിൽ വകമാറ്റി പണം വിദേശത്തേക്ക് കടത്തുവാൻ ഉടമകൾ ശ്രമിക്കുന്നതായി നിക്ഷേപക തട്ടിപ്പിന് മൂന്ന് മാസം മുന്നേ “കോന്നി വാർത്ത ” റിപ്പോർട്ട് ചെയ്തിരുന്നു. തട്ടിപ്പ് പുറത്ത് കൊണ്ടുവന്ന ഏക മാധ്യമവും “കോന്നി വാർത്ത ഡോട്ട് കോമാണ്” .

 

error: Content is protected !!