ജോയിച്ചന്‍ പുതുക്കുളം konnivartha.com /കാൽഗറി : പാം ഇന്റർനാഷണൽ പന്തളം NSS പോളിടെക്‌നിക് കോളേജിൽ നിന്നും പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മ. 2007 ൽ UAE യിൽ രൂപം കൊണ്ട ഒരു ചെറിയ ആശയം കൂട്ടായ്മയുടെ കരുത്ത്, സൗഹൃദത്തിന്റെ ഊഷ്മളത, കാരുണ്യത്തിന്റെ സഹനത,സ്നേഹത്തിന്റെ ആർദ്രത ഇതെല്ലാം അനുഭവിച്ചറിഞ്ഞ ഇക്കണ്ട ഒന്നര ദശാബ്ദകാലം! പാം ഇന്റർനാഷണലിന്റെ വളർച്ചയുടെ പടവുകൾ കർമ്മ നിരതരായ നേതൃത്വത്തിന്റെ കൂടെ മനസ്സറിഞ്ഞ പ്രവർത്തകരുടെ നിസ്വാർത്ഥ സേവനത്തിന്റെ മുഖമുദ്രയാണ് പാം ഇന്റർനാഷണൽ. 2007 ൽ സുഹൃത്ത് ബന്ധങ്ങളിൽ തുടങ്ങി, ആ ബന്ധങ്ങളുടെ വ്യാപ്തി മനസ്സിലാക്കിക്കൊണ്ട് പാം കർമ്മ പാലിയേറ്റീവ് കെയർ യൂണിറ്റ്, കർമ്മ ജീവൻ ഡയാലിസിസ് യൂണിറ്റ് എന്നിവ നല്ലരീതിയിൽ കൈകാര്യം ചെയ്തു വരുന്ന പാം ഇന്റർനാഷണലിന്റെ 2023 പ്രവർത്തന ഭാരവാഹികൾക്ക് രൂപം കൊടുത്തുകൊണ്ട്, കഴിഞ്ഞ ഭരണ സമിതിയിലെ PST ഉണ്ണികൃഷ്ണ പിള്ള, ജിഷ്ണു ഗോപാൽ, വേണുഗോപാൽ കൊഴഞ്ചേരി…
Read More