കാൽഗറി: പാം ഇന്റർനാഷണലിന്  നവനേതൃത്വം

ജോയിച്ചന്‍ പുതുക്കുളം

konnivartha.com /കാൽഗറി : പാം ഇന്റർനാഷണൽ പന്തളം NSS പോളിടെക്‌നിക് കോളേജിൽ നിന്നും പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മ.  2007 ൽ UAE യിൽ രൂപം കൊണ്ട ഒരു ചെറിയ ആശയം കൂട്ടായ്മയുടെ കരുത്ത്, സൗഹൃദത്തിന്റെ ഊഷ്മളത, കാരുണ്യത്തിന്റെ സഹനത,സ്നേഹത്തിന്റെ ആർദ്രത  ഇതെല്ലാം അനുഭവിച്ചറിഞ്ഞ ഇക്കണ്ട ഒന്നര ദശാബ്ദകാലം! പാം ഇന്റർനാഷണലിന്റെ വളർച്ചയുടെ പടവുകൾ  കർമ്മ നിരതരായ നേതൃത്വത്തിന്റെ കൂടെ മനസ്സറിഞ്ഞ പ്രവർത്തകരുടെ നിസ്വാർത്ഥ സേവനത്തിന്റെ മുഖമുദ്രയാണ് പാം ഇന്റർനാഷണൽ.

2007 ൽ സുഹൃത്ത് ബന്ധങ്ങളിൽ  തുടങ്ങി, ആ ബന്ധങ്ങളുടെ വ്യാപ്തി മനസ്സിലാക്കിക്കൊണ്ട് പാം കർമ്മ പാലിയേറ്റീവ് കെയർ യൂണിറ്റ്, കർമ്മ ജീവൻ ഡയാലിസിസ് യൂണിറ്റ് എന്നിവ നല്ലരീതിയിൽ കൈകാര്യം ചെയ്തു വരുന്ന പാം ഇന്റർനാഷണലിന്റെ 2023 പ്രവർത്തന ഭാരവാഹികൾക്ക് രൂപം കൊടുത്തുകൊണ്ട്, കഴിഞ്ഞ ഭരണ സമിതിയിലെ PST  ഉണ്ണികൃഷ്ണ പിള്ള,  ജിഷ്ണു ഗോപാൽ, വേണുഗോപാൽ കൊഴഞ്ചേരി എന്നിവർ നിർദ്ദേശിച്ച ശ്രീ. തുളസീധരൻ പിള്ള പ്രസിഡന്റായും,  അനിൽ നായർ ജനറൽ സെക്രട്ടറി ആയും,  ശരത് കൃഷ്ണ പിള്ള ഖജാൻജിയായും പ്രഖ്യാപിച്ച പാനൽ എല്ലാവരും സ്വീകരിക്കുകയും, തുടർന്നുള്ള പ്രവർത്തനങ്ങളിൽ പുതിയ ഭരണസമിതിക്ക്  ആശംസകൾ അർപ്പിക്കുകയും ഉണ്ടായി. All Kerala College Alumni Association (AKCAF) പ്രതിനിധികൾ, മറ്റു മഹത് വ്യക്തികൾക്കൊപ്പം പ്രസ്തുത വേദി പങ്കിട്ടു.തുടർന്നുള്ള പാമിന്റെ പ്രവർത്തനങ്ങൾക്ക് യോഗം ആത്മാർഥമായ പിന്തുണ അറിയിക്കുകയും ചെയ്തു.

error: Content is protected !!