konnivartha.com/ തിരുവനന്തപുരം: സ്കോഡ ഇന്ത്യയിലെ വാര്ഷിക വില്പനയില് പുതിയ റെക്കോര്ഡ് കുറിച്ചു. ഇന്ത്യയില് 25-ാം വാര്ഷികം ആഘോഷിക്കുന്ന സ്കോഡ ഈ വര്ഷം ജനുവരി മുതല് ഒക്ടോബര് വരെ 61,607 യൂണിറ്റുകള് വിറ്റു. ഇതിന് മുമ്പ് ഒരു വര്ഷം ഏറ്റവും കൂടുതല് കാറുകള് വിറ്റതിന്റെ റെക്കോര്ഡ് 2022-ല് 53,721 കാറുകള് വിറ്റതായിരുന്നു. കൂടാതെ, ഒരു മാസം വിറ്റ കാറുകളുടെ എണ്ണത്തിലും റെക്കോര്ഡ് കുറിച്ചു. ഇന്ത്യയില് സ്കോഡ ഒക്ടോബറില് 8,252 കാറുകള് വിറ്റു. സ്കോഡയുടെ ഇന്ത്യന് ചരിത്രത്തില് ഏറ്റവും കൂടുതല് കാറുകള് വിറ്റ മാസമാണിത്. കൈലാഖ്, കോഡിയാക്, കുഷാഖ്, സ്ലാവിയ, ഒക്ടേവിയ ആര്എസ് എന്നീ കാറുകളുടെ ജനപ്രിയതയാണ് വില്പന വര്ദ്ധിക്കാന് കാരണം. നിരത്തുകളിലേക്ക് തിരിച്ചെത്തുന്ന ഒക്ടേവിയ ആര്എസ് വില്പന ആരംഭിച്ച് 20 മിനിട്ടുകള്ക്കുള്ളില് വിറ്റഴിഞ്ഞിരുന്നു. Skoda sets record in annual sales Thiruvananthapuram: Skoda sets new…
Read Moreടാഗ്: business news
നാളെ മുതല്( 22/09/2025 ) 5%, 18% നികുതി സ്ലാബുകള് മാത്രമാണ് ഉണ്ടാവുക: പ്രധാനമന്ത്രി
നാളെ മുതൽ നടപ്പാവുന്ന ജിഎസ്ടി നിരക്ക് ഇളവ് സാധാരണ ജനങ്ങൾക്ക് വലിയ തോതിൽ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ ജനങ്ങൾക്ക് നവരാത്രി ആശംസകൾ നേർന്ന മോദി ജിഎസ്ടി സേവിങ്സ് ഉത്സവത്തിന് തുടക്കമായെന്നും പറഞ്ഞു.നവരാത്രിയുടെ ആദ്യദിനം തന്നെ പുതിയ ജിഎസ്ടി പ്രാബല്യത്തിലാകും. ഇന്ത്യ മറ്റൊരു നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. പുതിയ ജിഎസ്ടി ഘടന നടപ്പാക്കുമ്പോൾ എല്ലാവർക്കും ഗുണമുണ്ടാകും. നാളെ മുതൽ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കും. മോദി പറഞ്ഞു.സാധാരണക്കാർക്ക് വലിയ ആശ്വാസമാകും ഈ മാറ്റമെന്ന് നരേന്ദ്ര മോദി പറഞ്ഞു. മധ്യവർഗം, യുവാക്കൾ, കർഷകർ അങ്ങനെ എല്ലാവർക്കും പ്രയോജനം ലഭിക്കും. ദൈനംദിന ആവശ്യങ്ങൾ വളരെ കുറഞ്ഞ ചെലവിൽ നിറവേറ്റപ്പെടും.നികുതി ഭാരത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം ഉണ്ടാകും. ആത്മനിർഭർ ഭാരതത്തിലേക്കുള്ള ഒരു ചുവടുവെപ്പു കൂടിയാണ്…
Read Moreസ്കോഡ ഓട്ടോ ഇന്ത്യ കേരളത്തില് പുതിയ നാല് ഔട്ട്ലെറ്റുകള് ആരംഭിച്ചു
konnivartha.com: തിരുവനന്തപുരം: സ്കോഡ ഓട്ടോ ഇന്ത്യ കാസര്ഗോഡ്, കായംകുളം, തിരുവല്ല, അടൂര് എന്നിവിടങ്ങളില് നാല് പുതിയ വില്പ്പന കേന്ദ്രങ്ങള് ആരംഭിച്ചു. സ്കോഡയുടെ ഡീലറായ ഇ.വി.എം. മോട്ടോഴ്സുമായി സഹകരിച്ചാണ് ഈ പുതിയ ഔട്ട്ലെറ്റുകള് തുറന്നത്. ബ്രാന്ഡിന്റെ ശൃംഖല വികസിപ്പിക്കുന്നതിനും ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളുമായി കൂടുതല് അടുക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ഇവിഎം മോട്ടോഴ്സുമായി സഹകരിച്ചു കൊണ്ട് പ്രീമിയവും ആധുനികവുമായ സജ്ജീകരണത്തോടെ കാര് വാങ്ങല്, ഉടമസ്ഥാവകാശ അനുഭവങ്ങള് മെച്ചപ്പെടുത്താനാണ് സ്കോഡ ഓട്ടോ ഇന്ത്യ കേരളത്തിലെ പുതിയ വില്പ്പന സൗകര്യങ്ങള് രൂപകല്പ്പന ചെയ്തിരിക്കുന്നത്. ‘177 നഗരങ്ങളിലായി 310 കസ്റ്റമര് ടച്ച്പോയിന്റുകള് എന്ന നാഴികക്കല്ല് അടുത്തിടെ കടന്ന ഞങ്ങള് കേരളത്തിലെ ഏറ്റവും പുതിയ ശൃംഖലാ വിപുലീകരണത്തിലൂടെ ശക്തമായ ഒരു കുതിപ്പ് നടത്തുകയാണ്. കേരളം ഞങ്ങളുടെ മികച്ച വിപണിയാണ്,’ എന്ന് സ്കോഡ ഓട്ടോയുടെ ബ്രാന്ഡ് ഡയറക്ടര് ആശിഷ് ഗുപ്ത പറഞ്ഞു. ‘നാല് പുതിയ കേന്ദ്രങ്ങള് സ്കോഡയുടെ…
Read Moreഎൽസ കറി പൗഡറിന് ലഭിച്ച അംഗീകാരം വർഗീസ് തുമ്പമൺ ഏറ്റുവാങ്ങി
konnivartha.com/തിരുവനന്തപുരം: ഭക്ഷ്യ നിർമ്മാണ രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച് മുന്നേറുന്ന എൽസ കറി പൗഡറിന് ഓണവേദിയിൽ വച്ച് അംഗീകാരം. കഴിഞ്ഞ മുപ്പത് വർഷമായി വിഷരഹിത ഉൽപ്പന്നം മനുഷ്യർക്ക് എന്ന ആശയത്തിൽ നിലപാട് ഉറപ്പിച്ച് പന്തളം തുമ്പമൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹെവൻവാലി ഇർഡസ്ട്രീസിന്റെ എൽസകറി പൗഡർ ഇന്ത്യയിലും രാജ്യന്തര വിപണിയിലും സജീവമാണ് മുൻ പ്രവാസി കൂടിയായ വർഗീസ് തന്റെ ഭാര്യയുടെ മരണം ക്യാൻസർ ബാധിച്ച് ആയതിനാൽ ക്യാൻസറിനെതിരെ പ്രതിരോധം എന്ന രീതിയിൽ ഓർഗാനിക് റെയ്ത്തിൽ ആരംഭിച്ചതാണ് എൽസ കറിപൗഡർ ഏതാണ്ട് 30 ഓളം വിവിധ ഉൽപ്പന്നങ്ങൾ ഇന്ന് സ്ഥാപനത്തിന്റെതായി വിപണിയിൽ ഉണ്ട് എൽസ കറിപൗഡറിന്റെ മാനേജിംഗ് ഡയറക്ടർ വർഗീസ് തുമ്പമൺ ഓണാഘോഷവേദിയിൽ ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ കൈയ്യിൽ നിന്നും മികച്ച സംരഭകനുള്ള അവാർഡ് ഏറ്റു വാങ്ങി
Read Moreപ്രവാസി സംരംഭകര്ക്കായി പത്തനംതിട്ടയില് പരിശീലന പരിപാടി
പ്രവാസി സംരംഭകര്ക്കായി നോര്ക്ക റൂട്ട്സ്-സി.എം.ഡി എന്.ഡി.പി.ആര്.ഇ.എം പരിശീലന പരിപാടി സെപ്റ്റംബര് 18 ന് പത്തനംതിട്ടയില് konnivartha.com: പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്കാ റൂട്ട്സ്സും സംസ്ഥാന സര്ക്കാര് സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും (സി.എം.ഡി) സംയുക്തമായി സംഘടിപ്പിക്കുന്ന എന്.ഡി.പി.ആര്.ഇ.എം പരിശീലന പരിപാടി 2025 സെപ്റ്റംബര് 18 ന് പത്തനംതിട്ടയില്. പങ്കെടുക്കാന് താല്പര്യമുള്ളവര്ക്ക് ശില്പശാല നടക്കുന്ന ഹെഡ് പോസ്റ്റ് ഓഫീസിന് എതിർവശത്തുളള വൈ.എം.സി.എ ഹാളില് (കോളേജ് റോഡ്, പത്തനംതിട്ട) രാവിലെ 9.30 മുതല് രജിസ്റ്റര് ചെയ്യാവുന്നതാണ്. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്ക്കാര് നോര്ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് നോര്ക്ക ഡിപ്പാര്ട്മെന്റ് പ്രോജക്ട് ഫോര് റിട്ടേണ്ഡ് എമിഗ്രന്സ് അഥവ എന്.ഡി.പി.ആര്.ഇ.എം. ഉചിതമായ സംരംഭങ്ങൾ തിരഞ്ഞെടുക്കുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സാമ്പത്തിക, നിയമ, മാനേജ്മെൻ്റ് മേഖലകളെ സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങളും ലഭ്യമാകുന്നതാണ് പരിശീലനം. വിശദ വിവരങ്ങൾക്ക് സെൻ്റർ ഫോർ മാനേജ്മെൻ്റ്…
Read Moreകേരളം മ്യൂൾ അക്കൗണ്ടുകളുടെ ഹോട്ട് സ്പോട്ട്: ജാഗ്രത വേണം
konnivartha.com: മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന തല ബാങ്കേഴ്സ് സമിതി കേരള & ലക്ഷദ്വീപ് കൺവീനർ പ്രദീപ് കെ. എസ്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലെ ധനകാര്യ സേവന വകുപ്പ് എല്ലാ ഗ്രാമപഞ്ചായത്തുകളിലും പൂർണ്ണമായ സാമ്പത്തിക ഉൾപ്പെടുത്തൽ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച രാജ്യവ്യാപക പ്രചാരണ പരിപാടിയെ കുറിച്ച് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ, കോളേജ് വിദ്യാർത്ഥികളെയാണ് മ്യൂൾ തട്ടിപ്പുകാർ ലക്ഷ്യം വയ്ക്കുന്നത്. തട്ടിപ്പുകാർ ഇരകളെ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുമെന്നും, വാടകയ്ക്കെടുക്കുന്ന ഇത്തരം അക്കൗണ്ടുകൾ വഴി കള്ളപ്പണം വെളുപ്പിക്കൽ, സൈബർ തട്ടിപ്പ് എന്നിവ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളം മ്യൂൾ അക്കൗണ്ടുകളുടെ ഹോട്ട്സ്പോട്ടായി മാറി കൊണ്ടിരിക്കുന്നുവെന്നും, അപകടകരമായ ഇത്തരം തട്ടിപ്പുകൾക്കെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജനസുരക്ഷാ പ്രചാരണത്തിൻ്റെ ഭാഗമായി ബോധവത്കരണ ക്യാമ്പയ്ൻ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മ്യൂൾ അക്കൗണ്ട് ഉടമകൾക്ക് ജയിൽ…
Read Moreകേരളത്തിന്റെ ‘ഹില്ലി അക്വ’ ദുബായിലേക്ക്
കേരളത്തിന്റെ ‘ഹില്ലി അക്വ’ ദുബായിലേക്ക് :ഇന്ത്യയിൽ ആദ്യമായി ബയോ ഡിഗ്രേഡബിൾ കുപ്പികളിൽ കുടിവെള്ളം konnivartha.com: കേരള സർക്കാരിന്റെ കുപ്പിവെള്ള ബ്രാൻഡായ ഹില്ലി അക്വ ദുബായിലേക്ക് കയറ്റുമതി ആരംഭിച്ചു. ദക്ഷിണേന്ത്യയിൽ നിന്ന് ദുബായിലേക്ക് കുപ്പിവെള്ളം കയറ്റുമതി ചെയ്യുന്ന ഏക സ്ഥാപനമെന്ന നേട്ടം ഇതോടെ സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെ.ഐ.ഐ.ഡി.സി.) ഉടമസ്ഥതയിലുള്ള കുപ്പിവെള്ള ബ്രാൻഡായ ഹില്ലി അക്വ സ്വന്തമാക്കി. പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് കണ്ടെയ്നർ കുപ്പിവെള്ളം ഇതിനോടകം ദുബായിലേക്ക് കയറ്റുമതി ചെയ്തു കഴിഞ്ഞു. യു.എ.ഇ., സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, ഖത്തർ, കുവൈറ്റ് തുടങ്ങിയ ജിസിസി രാജ്യങ്ങളിലേക്ക് ഹില്ലി അക്വയുടെ എല്ലാ ഉൽപ്പന്നങ്ങളും കയറ്റുമതി ചെയ്യാൻ അരോഹണ ജനറൽ ട്രേഡിംഗ് എൽഎൽസി എന്ന യു.എ.ഇ. ആസ്ഥാനമായുള്ള കമ്പനിയുമായി ചർച്ചകൾ നടന്നു വരുന്നു. തിരുവനന്തപുരത്ത് നടന്ന ഗ്ലോബൽ ട്രാവൽ മീറ്റിലാണ് കയറ്റുമതിക്കുള്ള ധാരണയായത്.…
Read Moreമഹീന്ദ്ര പുതിയ എക്സ്യുവി 3എക്സ്ഒ ആര്ഇവിഎക്സ് സീരീസ് പുറത്തിറക്കി
konnivartha.com: ഇന്ത്യയിലെ മുന്നിര എസ്യുവി നിര്മാതാക്കളായ മഹീന്ദ്ര ആന്ഡ് മഹീന്ദ്ര ലിമിറ്റഡ് പുതിയ എക്സ്യുവി 3എക്സ്ഒ ആര്ഇവിഎക്സ് സീരീസ് പുറത്തിറക്കി. 8.94 ലക്ഷം രൂപയാണ് പ്രാരംഭ വില. മഹീന്ദ്ര എക്സ്യുവി 3എക്സ്ഒ ഒരു വര്ഷത്തിനുള്ളില് ഒരു ലക്ഷത്തിലധികം വില്പനയെന്ന ശ്രദ്ധേയമായ നാഴികക്കല്ല് അടുത്തിടെ കൈവരിച്ചിരുന്നു. ഈ നേട്ടത്തിലേക്ക് ഏറ്റവും വേഗത്തില് മഹീന്ദ്രയെ എത്തിച്ച എസ്യുവിയായി ഇത് മാറിയിരിക്കുന്നു. ആര്ഇവിഎക്സ് എം വേരിയന്റിന് 8.94 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 82 കിലോവാട്ട് പവറും 200 എന്എം ടോര്ക്കും നല്കുന്ന 1.2 ലിറ്റര് എംസ്റ്റാലിയന് ടിസിഎംപിഎഫ്ഐ എഞ്ചിനാണ് ഈ വേരിയന്റിന് കരുത്ത് പകരുന്നത്. ബോഡി കളേര്ഡ് ഗ്രില്, ഫുള് വിഡ്ത്ത് എല്ഇഡി ഡിആര്എല്, ആര്16 ബ്ലാക്ക് വീല് കവര്, സ്പോര്ട്ടി ഡ്യുവല്-ടോണ് റൂഫ് എന്നിവയുള്പ്പെടുന്ന ഈ വേരിയന്റിന്റെ എക്സ്റ്റീരിയര് മനോഹരമാണ്. പ്ലഷ് ബ്ലാക്ക്…
Read Moreപുതിയ മദ്യഷോപ്പ് തുറക്കാൻ ബിവറേജസ് കോർപ്പറേഷൻ
konnivartha.com: രണ്ടുവർഷം മുൻപ് അനുമതി കിട്ടിയ ഇരുനൂറിന് മുകളില് ഉള്ള പുതിയ മദ്യഷോപ്പ് തുറക്കാൻ ബിവറേജസ് കോർപ്പറേഷൻ. വാടകക്കെട്ടിടങ്ങള് നല്കാന് തയാറായി അഞ്ഞൂറോളം ഉടമകള് ആണ് ഉള്ളത് . ഇടനിലക്കാരെ ഒഴിവാക്കി ഓണ്ലൈന് മുഖേന ആണ് വാടകക്കെട്ടിടങ്ങള് കണ്ടെത്തിയത് . കോന്നിയടക്കം ഉള്ള സ്ഥലങ്ങളില് ബിവറേജസ് വരും . രണ്ടു വര്ഷം മുന്നേ കെട്ടിടം കണ്ടെത്തിയിരുന്നു . കോന്നിയിലെ ഒരു സഹകരണ സൊസൈറ്റിയുടെ ഇപ്പോള് ഉപയോഗത്തില് ഇല്ലാത്ത കെട്ടിടം ആണ് അന്ന് കണ്ടെത്തിയത് . പുതിയതായി 8 ബിവറേജസ് ഔട്ട് ലൈറ്റുകള് തുടങ്ങി .ഏഴു സ്ഥാപനങ്ങളുടെ ലൈസന്സ് സംബന്ധിച്ച് എക്സൈസ് അനുമതി അന്തിമ ഘട്ടത്തില് ആണ് . വരും നാളുകളില് ബിവറേജസ് ഇല്ലാത്ത എല്ലാ സ്ഥലത്തും ഷോപ്പ് തുടങ്ങും . കൂടുതല് ആളുകള് എത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില് വൈന് ബിയര് ഷോപ്പ് തുടങ്ങാന് നേരത്തെ അനുമതി…
Read Moreയെസ് ബാങ്കിന്റെ അറ്റാദായം 145 ശതമാനം ഉയര്ന്ന് 553 കോടി രൂപയായി
konnivartha.com:/കൊച്ചി: ഇന്ത്യയിലെ ആറാമത്തെ വലിയ സ്വകാര്യ ബാങ്കായ യെസ് ബാങ്ക് നടപ്പു സാമ്പത്തിക വര്ഷം രണ്ടാം പാദത്തില് 553 കോടി രൂപയുടെ അറ്റാദായം നേടി. 145.6 ശതമാനമാണ് അറ്റാദായത്തിലെ വര്ധന. പ്രവര്ത്തന ലാഭം 21.7 ശതമാനം ഉയര്ന്ന് 975 കോടി രൂപയിലെത്തി. അറ്റപലിശ വരുമാനം 14.3 ശതമാനം വര്ധിച്ച് 2,200 കോടി രൂപയായി. പലിശ ഇതര വരുമാനം 1407 കോടി രൂപയാണ്. 16.3 ശതമാനമാണ് വര്ധന. പ്രവര്ത്തന ചെലവ് 12.8 ശതമാനം വര്ധിച്ചെങ്കിലും ചെലവ്-വരുമാന അനുപാതം 73 ശതമാനമായി മെച്ചപ്പെട്ടു. നിക്ഷേപങ്ങള് 18.3 ശതമാനമാണ് വര്ധിച്ചത്. മികച്ച പ്രവര്ത്തന ലാഭവും അറ്റാദായ വളര്ച്ചയും കൈവരിക്കാന് ബാങ്കിന് സാധിച്ചു. എസ്എംഇ, മിഡ് കോര്പ്പറേറ്റ് വിഭാഗങ്ങളിലെ മികച്ച വളര്ച്ചയാണ് നേടിയതെന്ന് യെസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രശാന്ത് കുമാര് പറഞ്ഞു. YES BANK…
Read More