കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് മഹാമാരി മൂലം കഷ്ടപ്പെടുന്ന ജനങ്ങളെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ വൈവിധ്യമാർന്ന വായ്പാ – നിക്ഷേപ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കി അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണബാങ്ക് ജില്ലയിൽ മറ്റ് സ്ഥാപനങ്ങൾക്ക് മാതൃകയായി. കോവിഡ് 19 പ്രത്യക്ഷമായോ പരോക്ഷമായോ ബാധിച്ച ആളുകൾക്കുള്ള അടിയന്തിര ധനസഹായം എന്ന നിലയിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി പ്രകാരം ബാങ്കിന്റെ 4 ശാഖകൾ വഴി 65 കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് 60,30,000 രൂപയുടെ സാമ്പത്തിക സഹായം നൽകി. 603 അയൽക്കൂട്ട അംഗങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾ ബുദ്ധിമുട്ടിയപ്പോൾ ലാപ്ടോപും മൊബൈൽ ഫോണും വാങ്ങുന്നതിന് പ്രത്യേക വായ്പാ പദ്ധതി ആവിഷ്ക്കരിച്ച് 2005000 രൂപ നൽകി. ഇതിനു പുറമേ സർക്കാർ പദ്ധതിയായ വിദ്യാതരംഗിണി…
Read More