ഡോണൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റ്:2025 ജനുവരി ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം

    അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥി ഡൊണാള്‍ഡ് ട്രംപ്. 277 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ട്രംപ് ഇതിനകം നേടിക്കഴിഞ്ഞു. 224 വോട്ടുകള്‍ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിന് ലഭിച്ചു. യു എസിന്റെ പ്രസിഡന്റ് പദത്തിലെത്താന്‍ 270 വോട്ടുകളാണ് വേണ്ടത്. ട്രംപ് വിജയത്തിലേക്ക് അടുത്തതോടെ പാര്‍ട്ടിയുടെ ചുവന്ന കൊടിയുമായി അനുയായികള്‍ വിജയാഘോഷം തുടങ്ങി. ഇതിനിടെ ജനങ്ങളെ അഭിസംബോധന ചെയ്ത ട്രംപ് നന്ദി പറഞ്ഞു. അധികാരത്തിലെത്തുന്നതോടെ 127 വർഷത്തിനുശേഷം തുടർച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയാകും ട്രംപ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 23 സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പമാണെന്നും 11 സംസ്ഥാനങ്ങള്‍ മാത്രമേ കമലയ്‌ക്കൊപ്പമുള്ളൂവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നിര്‍ണായകമായി സ്വാധീനിക്കുന്ന സ്വിങ് സീറ്റുകളിലും (പെന്‍സില്‍വാനിയ, അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാദ, നോര്‍ത്ത് കരലിന, വിസ്‌കോന്‍സിന്‍) ട്രംപ് തന്നെയാണ് ലീഡ് ചെയ്യുന്നത്.കമലാ ഹാരിസ് തന്റെ ഇലക്ഷന്‍ നൈറ്റ് പ്രസംഗം…

Read More

സംയുക്ത റഡാർ ഉപഗ്രഹം വിക്ഷേപിക്കാൻ ഐഎസ്ആർഒയും നാസയും ചേർന്ന് പ്രവർത്തിക്കുന്നു

  konnivartha.com /America:  കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് ഇന്ന് വാഷിംഗ്ടണിലെ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് 30-ലധികം പ്രമുഖ അമേരിക്കൻ കമ്പനികളുടെ സിഇഒമാരുമായും പ്രതിനിധികളുമായും സംവദിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യ നിക്ഷേപങ്ങൾക്ക് പ്രോത്സാഹനം നൽകുന്നുണ്ടെന്നും കഴിഞ്ഞ 8 വർഷമായി ഗവണ്മെന്റ് നടപ്പാക്കിയ ബിസിനസ് അനുകൂല പരിഷ്കാരങ്ങളുടെ പശ്ചാത്തലത്തിൽ സംയുക്ത സംരംഭങ്ങളിൽ പങ്കാളികളാകാനും മന്ത്രി ആഹ്വാനം ചെയ്തു. യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ (യുഎസ്ഐബിസി) സംഘടിപ്പിച്ച ചർച്ചയിൽ ബിസിനസ്സ് പ്രമുഖർക്ക് പുറമേ, നാസ പ്രതിനിധികൾ, അമേരിക്കൻ ചിന്തകർ, ഫെഡറൽ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. ഭൗമ നിരീക്ഷണത്തിനായി NISAR [നാസ -ഐഎസ്ആർഒ സിന്തറ്റിക് അപ്പേർച്ചർ റഡാർ] എന്ന പേരിൽ ഒരു സംയുക്ത റഡാർ ഉപഗ്രഹം വിക്ഷേപിക്കാൻ ഐഎസ്ആർഒയും നാസയും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ജിതേന്ദ്ര സിംഗ് ബിസിനസ്സ് നേതാക്കളോട് പറഞ്ഞു. ചന്ദ്രയാൻ-1,…

Read More

അമേരിക്കന്‍ മലയാളികള്‍ ഒരുക്കുന്ന നാടകം : ചാര്‍ലി ചാപ്ലിന്‍

  ജോയിച്ചന്‍ പുതുക്കുളം konnivartha.com : ലോകസിനിമയിലെ ഏറ്റവും മികച്ച കൊമേഡിയന്‍ ചാര്‍ലി ചാപ്ലിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഫോമയുടെ നേതൃത്വത്തില്‍ അമേരിക്കന്‍ മലയാളികള്‍ അരങ്ങിലെത്തിക്കുന്ന നാടകമാണ് ചാര്‍ലി ചാപ്ലിന്‍ . തോമസ് മാളക്കാരന്‍ രചിച്ച നാടകം പൗലോസ് കുയിലാടന്‍ സംവിധാനം ചെയ്യുന്നു . ഏതൊരു നടനും വെല്ലുവിളിയായി മാറുന്ന ചാര്‍ലി ചാപ്ലിനെ അരങ്ങില്‍ അവതരിപ്പിക്കുന്നതും പൗലോസ് കുയിലാടന്‍ തന്നെയാണ് . നാടകപ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത വേറിട്ടൊരു അനുഭവമായിരിക്കും ചാര്‍ലി ചാപ്ലിന്‍ എന്ന നാടകം സമ്മാനിക്കുന്നത് . നാടകത്തിന്റെ ആദ്യ അവതരണം മെക്‌സിക്കോയിലാണ് .

Read More

ഖത്തര്‍ ഉപരോധം അമേരിക്കയുടെ പദ്ധതിയോ

  മൊയ്തീന്‍ പുത്തന്‍ചിറ ഖത്തറിനെ അയല്‍രാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തിയ നടപടിയെ പിന്തുണച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവന അമേരിക്കന്‍ സഹായത്തോടെ ഇസ്രയേലിനുവേണ്ടി നടത്തിയ നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഖത്തറിനെതിരായ നീക്കം തീവ്രവാദത്തിന് അന്ത്യം കുറിക്കുന്നതിന്റെ തുടക്കമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നതെങ്കിലും അതില്‍ സത്യവും സത്യവിരുദ്ധവുമുണ്ട്. ഖത്തര്‍ വിഷയത്തില്‍ ട്രംപ് ആദ്യമായാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി പ്രതികരിക്കുന്നത്. തന്റെ സൗദി അറേബ്യന്‍ സന്ദര്‍ശനത്തില്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നതായും അദ്ദേഹം പറയുന്നു. റാഡിക്കല്‍ ചിന്താഗതിയെ പിന്തുണയ്ക്കുന്നതിനായി ഖത്തര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നു ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനത്തില്‍ വിവിധ ലോകനേതാക്കള്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായി ട്രംപ് വ്യക്തമാക്കുന്നു. വിവിധ ലോകനേതാക്കള്‍ എന്ന് അദ്ദേഹം ഉദ്ദേശിച്ചത് സൗദി അറേബ്യയെ മാത്രം ഉദ്ധരിച്ചാണെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. കാരണം, സൗദിയുടെ ശത്രു രാജ്യമാണ് ഇറാന്‍. അമേരിക്കയുടേയും കണ്ണിലെ കരടായി ഇറാന്‍ നിലനില്‍ക്കുന്നു. ഖത്തറാകട്ടേ ഇറാനോട് മൃദുസമീപനവും…

Read More

ദിലീപും കാവ്യാമാധവനും ഒരേ വേദിയില്‍ വീണ്ടും കണ്ടു മുട്ടി

സൗത്ത് ഫ്‌ളോറിഡ: കലാസ്വാദകര്‍ ഏറെ കാത്തിരുന്നു കടന്നു വന്ന ദിലീപ് ഷോ 2017 സൗത്ത് ഫ്‌ചോറിഡയില്‍ ആഘോഷമായി മാറി.നാദിര്‍ഷ സംവിധാനം ചെയ്ത് ദിലീപും ഇരുപത്തിയഞ്ചില്‍ പരം കലാകാരന്മാരും അണിനിരന്ന ദിലീപ് ഷോ കാണികള്‍ക്കു മൂന്നര മണിക്കൂര്‍ മനം നിറഞ്ഞു ആസ്വദിക്കാന്‍ ഉള്ള ചേരുവകള്‍ നിറഞ്ഞതായിരുന്നു.. നൃത്ത ഹാസ്യ – ഗാന സമന്വയമായി വേദി തകര്‍ത്താടിയ കലാകാരന്മാര്‍ക്കു കയ്യടികളോടെയാണ് കാണികള്‍ ആവേശം നല്‍കിയത്. ദിലീപ് – പിഷാരടി ധര്‍മജന്‍ കൂട്ടുക്കെട്ടിന്‍റെ മികവില്‍ ഹരിശ്രീ യൂസഫ് , സുധീര്‍ പറവൂര്‍ , ഏലൂര്‍ ജോര്‍ജ് , കൊല്ലം സുധി , സുബി സുരേഷ് എന്നിവര്‍ ചിരിയുടെ മലപടക്കത്തിന് തിരികൊളുത്തിയപ്പോള്‍, സ്വതസിദ്ധമായ ശൈലിയില്‍ ഗാനങ്ങളും , ഡയലോഗുകളുമായി റിമി ടോമി വേദി കൈയടക്കി. കാവ്യാ മാധവനും, നമിതാ പ്രമോദും, സൗത്ത് ഫ്‌ലോറിഡയിലെ യുവ ഡാന്‍സേര്‍സും പ്രശസ്ത കൊറിയോഗ്രാഫര്‍ ശ്രീജിത്തിന്റെ മികച്ച അവതരണത്തില്‍…

Read More

വീസ കാലാവധി കഴിഞ്ഞു യുഎസില്‍ തങ്ങിയത് 700,000 പേര്‍

ന്യുയോര്‍ക്ക്: വീസയുടെ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപോകാതെ അമേരിക്കയില്‍ തങ്ങിയവരുടെ എണ്ണം 2016 ലെ കണക്കുകള്‍ അനുസരിച്ചു അര മില്യണിലധികം വരുമെന്ന് മെയ് 22 ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2016 ല്‍ 50 മില്യനോളം വിദേശിയരാണ് സന്ദര്‍ശനത്തിനോ മറ്റ് ജോലി ആവശ്യങ്ങള്‍ക്കോ അമേരിക്കയിലെത്തിയത്. ഇതില്‍ 1.47 ശതമാനം(739,478) പേര്‍ അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ടും മടങ്ങി പോകാത്തവരാണ്. കാലാവധി പൂര്‍ത്തിയാക്കി അനധികൃതമായി അമേരിക്കയില്‍ തങ്ങുന്നവരുടെ എണ്ണം സിയാറ്റിലെ ജനസംഖ്യയേക്കാള്‍ കൂടുതലാണെന്നും ഇത് ഇമിഗ്രേഷന്‍ സിസ്റ്റത്തിലെ അപാകതകളാണ് ചൂണ്ടികാണിക്കുന്നതെന്നും ഡിഎച്ച്എസ്സ് സീനിയര്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. എന്നാല്‍ ട്രംപ് അധികാരമേറ്റെടുത്തതിനുശേഷം ജനുവരി 10 ലെ കണക്കുകള്‍ അനുസരിച്ച് ഇത്തരക്കാരുടെ എണ്ണം 544,676 ആയി കുറഞ്ഞിട്ടുണ്ട്. രണ്ടാം വര്‍ഷം തുടര്‍ച്ചയായിട്ടാണ് ഡിഎച്ച്എസ് കണക്കുകള്‍ പരസ്യമായി പുറത്തുവിടുന്നത്. ദേശീയ സുരക്ഷയെ സാരമായി ബാധിക്കുന്ന ഈ വിഷയത്തില്‍ ട്രംപ് ഗവണ്‍മെന്റ്…

Read More