വിറളി പിടിച്ച കാട്ടാനകള്‍ : കല്ലേലി -അച്ചന്‍ കോവില്‍ റോഡിലൂടെ ഉള്ള യാത്ര ശ്രദ്ധിക്കുക

  konnivartha.com : കോന്നി കല്ലേലി കഴിഞ്ഞ് അച്ചന്‍ കോവില്‍ റോഡിലൂടെ പോയി ഒരു കിലോമീറ്റര്‍ ചെന്നാല്‍ കടിയാര്‍ .ഇവിടെ നിന്നും തുടങ്ങി ഇരുപത്തി നാല് കിലോ മീറ്റര്‍ ദൂരം വരെയുള്ള കാനന പാതയില്‍ ഏതു സമയത്തും വിറളി പിടിച്ച കാട്ടാനകളുടെ മുന്നില്‍പ്പെടാം . ഇത് വഴി സൂക്ഷിച്ചു പോകണം എന്നുള്ള നിര്‍ദേശം വനപാലകര്‍ നല്‍കി തുടങ്ങി . ആനതാരകള്‍ പലയിടത്തും ഉണ്ട് . ഏതു സമയത്തും കാട്ടാന കൂട്ടം കടന്നു വരാം . ബൈക്ക് യാത്രികര്‍ ആണ് ഏറെ ശ്രദ്ധിക്കേണ്ടത് . ആനതാരയിലൂടെ കടന്നു വരുന്ന കാട്ടാനകൂട്ടം വഴി മുറിച്ചു കടന്നു അച്ചന്‍ കോവില്‍ നദിയിലൂടെ മറുകരയില്‍ എത്തും . ഇവിടെ നിറയെ പുല്ല് വളര്‍ന്നതിനാല്‍ കാട്ടാനകള്‍ യഥേഷ്ടം ഉണ്ട് . ഒരു മാസം മുന്നേ അച്ഛനും മകളും കാട്ടാനകൂട്ടത്തിന്‍റെ മുന്നില്‍ അകപെട്ടു . ബൈക്കിന്…

Read More

കോന്നിയുടെ ജീവ നാഡിയാണ് അച്ചൻകോവിലാറിൻ്റെ പോഷക നദിയായ കല്ലാർ

konnivartha.com / Dr. Arun Sasi .S : അതിവേഗത്തിലൊഴുകുന്ന ടീസ്റ്റക്ക് സമാനമായ രീതിയിലാണ് മഴക്കാലത്തു കല്ലാറിലെ ജലം അച്ഛൻകോവിലാറ്റിലേക്ക് പ്രവഹിക്കുന്നത്. മഴ കനക്കുമ്പോൾ കല്ലാർ വഴി കുത്തിയൊലിച്ചു വരുന്ന വെള്ളത്തിൻറെ അളവും നിറവും കണ്ടാണ് കല്ലേലിയിലും കോന്നിയിലുമിരുന്ന് നമ്മൾ ഉരുൾപ്പൊട്ടൽ കഥകൾ മെനഞ്ഞുണ്ടാക്കുന്നത്. ഭൂമിശാസ്ത്രപരമായ സവിശേഷതകൾ കാരണം അച്ചൻകോവിൽ നീർത്തടത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് കല്ലാർ ഭാഗത്താണ്. ഇത്തരത്തിലുള്ള സവിശേഷതകൾ പമ്പയുടെ ഉപ നീർത്തടമായ കക്കിക്കുമുണ്ട്. കല്ലാർ, കക്കി എന്നീ ഉപനീർത്തടങ്ങൾ തമ്മിൽ അതിർത്തി പങ്കിടുകയും ചില കാലങ്ങളിൽ ഒരേ പോലെ മഴ ലഭിക്കുകയും ചെയ്യുന്നു. അച്ചൻകോവിലാറിന് ഏറ്റവും കൂടുതൽ ജലം ദാനം ചെയ്യുന്ന കല്ലാർ നീർത്തടം ആവണിപ്പാറയുടെ വടക്ക് കിഴക്ക് ദിശയിലായി വ്യാപിച്ചു കിടക്കുന്നു. തമിഴ് നാട്ടിലെ കറുപ്പാനദി നീർത്തടവുമായും കക്കി നീർത്തടവുമായും പമ്പാ-കല്ലാർ നീർത്തടവുമായും കല്ലാർ നീർത്തടം അതിർത്തി പങ്കിടുന്നു. 183.9271…

Read More

അച്ചന്‍ കോവിലില്‍ തേക്ക് മരം വീണ് വീട് പൂർണമായി തകർന്നു

  konnivartha.com : കനത്ത കാറ്റിലും മഴയിലും അച്ചന്‍ കോവിൽ ദേവസ്വത്തിലെ തേക്ക് മരം വീണു വീട് പൂർണമായി തകർന്നു.അച്ചൻകോവിൽ ഊനാട്ടു കോയിക്കൽ അമ്പിനാഥൻ പിള്ളയുടെ വീടാണ് തകർന്നത്. അച്ചന്‍ കോവിൽ ദേവസ്വത്തിലെ വർഷങ്ങൾ പഴക്കമുള്ള തേക്കു മരമാണ് വീണത്. മഴ സമയത്ത് വീട്ടുകാർ പുറത്ത് ആയിരുന്നതിനാൽ ആർക്കും അപകടങ്ങൾ ഉണ്ടായില്ല.വർഷങ്ങളായി ദേവസ്വം ബോർഡ് ഈ മരങ്ങൾ വെട്ടി മാറ്റാം എന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ അത് ചെയ്തിട്ടില്ലെന്നും ഇനിയും ഇതുപോലെ അപകടാവസ്ഥയിലുള്ള തേക്ക് മരങ്ങളാണ് പ്രദേശത്തെ വീടുകൾക്ക് സമീപം നിൽക്കുന്നതെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു.

Read More

വനം വകുപ്പ് തടസം: അച്ചൻകോവിൽ – പ്ലാപ്പള്ളി മലയോര ഹൈവേയുടെ കാത്തിരിപ്പ് നീളും

  konnivartha.com : കോന്നി ∙ അച്ചൻകോവിൽ – പ്ലാപ്പള്ളി മലയോര ഹൈവേ കാത്തിരിപ്പ് നീളും. പാതയുടെ 50 കിലോമീറ്ററിലധികം ദൂരം വനത്തിലൂടെ കടന്നു പോകുന്നതാണ് നിലവിലെ വെല്ലുവിളി. അച്ചൻകോവിൽ – പ്ലാപ്പള്ളി മലയോര ഹൈവേ കിഫ്‌ബിയിൽ ഉൾപ്പെടുത്തി 86 കോടി രൂപ ചെലവിലാണ് അച്ചൻകോവിൽ – പ്ലാപ്പള്ളി റോഡ് പുനർനിർമിക്കാൻ അനുമതിയായിട്ടുള്ളത്. നിലവിലുള്ള അച്ചൻകോവിൽ – കല്ലേലി – കോന്നി – തണ്ണിത്തോട് – ചിറ്റാർ പാതയാണ് പ്ലാപ്പള്ളി വരെ നീളുന്നത്.   കൊല്ലം ജില്ലയിലെ അച്ചൻകോവിലും അരുവാപ്പുലം, കോന്നി, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലൂടെയാകും റോഡ് കടന്നു പോകുക.മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ ക്കാലത്ത് കേരള തമിഴ് നാട് അതിർത്ഥിയായ അച്ചൻകോവിൽ മേക്കര – പംബ്ലി ഭാഗത്ത് നിന്നും തുടങ്ങിഗവി വണ്ടി പെരിയാർ കുമളി കമ്പം, തേനി വഴി കൊടൈക്കാനാൽ പാതയായി ഇതിനെ മാറ്റാൻ…

Read More

മഴ :നാളെയും മഞ്ഞ അലേർട്ട് :അച്ചൻ കോവിൽ നദിയിലും ജല നിരപ്പ് കൂടി

  Konnivartha. Com :നാല് ദിവസമായി തുടരുന്ന കനത്ത മഴയിൽ മലയോര മേഖല തണുത്തു. മലകളിൽ നീരുറവകൾ പുനർജനിച്ചതോടെ കാട്ടിലെ തോടുകളിൽ വെള്ളം നിറഞ്ഞു. ഇന്നലെ രാത്രിയിൽ അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് കൂടി എങ്കിലും രാവിലെ കുറഞ്ഞു തുടങ്ങി. വനത്തിൽ ഇന്നലെ വൈകിട്ട് കനത്ത മഴ പെയ്തു. നാളെ പത്തനംതിട്ട ജില്ലയിൽ മഞ്ഞ അലേർട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഴക്കാർ കൊണ്ട് ആകാശം മൂടി കിടക്കുകയാണ്.

Read More

അച്ചൻകോവിൽ-കല്ലേലി -കോന്നി പ്ലാപ്പള്ളി റോഡ് :ബി എം &ബി. സി സാങ്കേതിക വിദ്യയിൽ പുനർനിർമ്മിക്കും

  Konnivartha. Com :അച്ചൻകോവിൽ-പ്ലാപ്പള്ളി റോഡ് 3 റീച്ചുകളിലാണ് പുനർനിർമ്മാണം. തണ്ണിത്തോട് -ചിറ്റാർ ആദ്യ റീച്ച് 5.9 കിലോമീറ്ററാണ്.3.80 കിലോമീറ്റർ ദൂരത്തിൽ ഉറുമ്പിനി -വാലുപാറ റോഡ് രണ്ടാം റീച്ചും സീതത്തോട് പാലമാണ് മൂന്നാം റീച്ചിൽ ഉൾപ്പെടുന്നത്. വനത്തിൽ കൂടി കടന്നു പോകുന്ന ഭാഗങ്ങളിൽ റോഡിന് വീതി കൂട്ടി നിർമ്മിക്കേണ്ടതുണ്ട്. അച്ചൻകോവിൽ-കല്ലേലി, തണ്ണിത്തോട് – ചിറ്റാർ ഭാഗങ്ങളിൽ വനം വകുപ്പ് അനുമതിയോടെയാണ് നിർമ്മാണം നടത്തുന്നത്. സീതത്തോട് പാലം ഉൾപ്പടെ വനേതര മേഖലയിലെ നിർമ്മാണം ഉടൻ തന്നെ ആരംഭിക്കാൻ കഴിയും.   10 മുതൽ 12 മീറ്റർ വരെ വീതിയിലാവും റോഡ് നിർമ്മിക്കുക. .ബി.എം &ബി. സി സാങ്കേതിക വിദ്യയിലാണ് റോഡ് നിർമ്മിക്കുക. കേരള സംസ്ഥാന റോഡ് ഫണ്ട് ബോർഡിൻ്റെ (കെ.ആർ.എഫ്.ബി) ചുമതലയിലാണ് റോഡ് നിർമ്മാണം നടത്തുന്നത്.   ജില്ലയിലെ പ്രധാന റോഡായി അച്ചൻകോവിൽ- പ്ലാപ്പള്ളി മാറും. സീതത്തോട് പാലവും…

Read More

കോന്നി ,അച്ചന്‍ കോവില്‍ പശ്ചാതലത്തിൽ പുതിയ സിനിമ: “സ്ട്രൈക്കിംഗ് ഫോഴ്സ്”

കോന്നി ,അച്ചന്‍ കോവില്‍ പശ്ചാതലത്തിൽ പുതിയ സിനിമ: “സ്ട്രൈക്കിംഗ് ഫോഴ്സ്” കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ,അച്ചന്‍ കോവില്‍ വാഗമണ്‍ പശ്ചാതലത്തിൽ പുതിയ സിനിമയുടെ ചിത്രീകരണം നടക്കും. സ്ട്രൈക്കിംഗ് ഫോഴ്സ് എന്ന് പേരിട്ട ചിത്രം വിശുദ്ധ പുസ്തകം എന്ന സിനിമയ്ക്കു ശേഷം ഷാബു ഉസ്മാൻ കോന്നി കഥ എഴുതി സംവിധാനം ചെയ്യുന്നു . പൂജാസിനി ക്രിയേഷന്‍റെ ബാനറിൽ ഹംസ ശൂരനാട് ,പ്രണവം ഉണ്ണികൃഷ്ണൻ ,സലാം എന്നിവർ ചേർന്ന് സ്ട്രൈക്കിംഗ് ഫോഴ്സ് നിര്‍മ്മിക്കും . പൂർണ്ണമായും കോന്നി അച്ചന്‍ കോവില്‍ കാടിന്‍റെ പശ്ചാതലത്തിൽ കഥ പറയുന്ന സ്ട്രൈക്കിംഗ് ഫോഴ്സ് ഒരു ആക്ഷൻ ത്രില്ലർ സിനിമയാണ് എന്ന് ഷാബു ഉസ്മാന്‍ “കോന്നി വാര്‍ത്ത ഡോട്ട് കോമിനോട്” പറഞ്ഞു. മലയാളത്തിലെയും തമിഴിലേയും പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ സിനിമ മൂന്നു ഭാഷകളിലായി ചിത്രീകരിക്കും.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് സെപ്തംബറിൽ…

Read More

അച്ചൻകോവിൽ റോഡിന്റെ നിർമാണം പുരോഗമിക്കുന്നു. മണ്ണ് നിരപ്പാക്കിയ സ്ഥലങ്ങളിലെല്ലാം മെറ്റൽ നിരത്തുന്ന ജോലികൾ നടന്നുവരുന്നു

അച്ചൻകോവിൽ റോഡിന്റെ നിർമാണം പുരോഗമിക്കുന്നു. മണ്ണ് നിരപ്പാക്കിയ സ്ഥലങ്ങളിലെല്ലാം മെറ്റൽ നിരത്തുന്ന ജോലികൾ നടന്നുവരുന്നു ——————– അച്ചന്‍കോവില്‍ നിവാസികളുടെ ചിരകാലസ്വപ്നമായ അച്ചന്‍കോവില്‍ റോഡ് നിര്‍മാണം തുടങ്ങി.റോഡിന്റെ തകര്‍ച്ച അച്ചന്‍കോവില്‍ നിവാസികളുടെ യാത്രാക്ലേശം രൂക്ഷമാക്കിയിരുന്നു. റോഡിന്റെ ശോച്യാവസ്ഥ വിവരം അധികൃതരില്‍ എത്തിയതോടെയാണ് നിര്‍മാണമാരംഭിച്ചത് പുനലൂർ-പത്തനാപുരം പാതയിൽ നിന്നാരംഭിക്കുന്ന അലിമുക്ക്-അച്ചൻകോവിൽ വനപാതയുടെ നവീകരണ ജോലികളാണ് ഇപ്പോൾ നടക്കുന്നത് .നബാർഡിൽ നിന്ന് അനുവദിച്ച 13.5 കോടി രൂപ ചെലവഴിച്ചാണ് നവീകരണം.വർഷമായി വന പാത തകർന്നുകിടക്കുകയാണ് മണ്ണുനീക്കിയ ഭാഗത്ത് മെറ്റലുകൾ നിരത്തിത്തുടങ്ങിയിട്ടുണ്ട്.നാട്ടുകാരുടെ നിരന്തര പരിശ്രമത്തെ തുടർന്നാണ് റോഡ് നവീകരണം തുടങ്ങിയത് .കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്. പാത തകര്‍ന്നിട്ട് വര്‍ഷങ്ങളായെങ്കിലും വകുപ്പുകളുടെ ശീതസമരം കാരണം നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല .വനം വകുപ്പ് മന്ത്രിയും സ്ഥലം എം എൽ എ യുമായ കെ രാജു ഇടപെട്ട് വനം വകുപ്പിന്റെ തടസം ഒഴിവാക്കിയതോടെ റോഡിന് ശാപമോഷം…

Read More