konnivartha.com : പത്തനംതിട്ട റാന്നി പെരുന്നാട്ടില്‍ ബഥനി ആശ്രമത്തിന് സമീപം കടുവ പശുവിനെ ആക്രമിച്ചു കൊന്നു. ഇന്ന് രാവിലാണ് തോട്ടത്തിൽ കെട്ടിയിരുന്ന പശുവിനെ കടുവ കൊന്നത്.സമീപ വാസിയായ രാജുവിന്‍റെ പശുവിനെയാണ് കൊന്നത്. ഒരു മാസം മുൻപ് രാജുവിന്റെ പശുവിനെ കടുവ ആക്രമിച്ചുകൊന്നിരുന്നു. രണ്ടുമാസത്തിനിടയിൽ മൂന്ന് പശുക്കളാണ് ഈ മേഖലയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കടുവയെ പിടികൂടാൻ ക്യാമറകളും കൂടും വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ടങ്കിലും കടുവയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.പ്രദേശവാസികൾ ഭീതിയിലാണ്. റാന്നി പെരുനാട് മേഖലയിലെ ജനങ്ങൾക്ക് ഭീഷണിയായിരിക്കുന്ന കടുവയെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് അഡ്വ പ്രമോദ് നാരായണൻ എംഎൽഎവനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലും കടുവ ജനവാസ മേഖലയിൽ ഇറങ്ങി പശുവിനെ കൊന്നു. പെരുനാട് ബഥനി പുതുവേൽ രാജൻ എബ്രഹാമിന്റെ പശുവിനെ കടിച്ചു കൊന്നതാണ് അവസാനത്തെ സംഭവം. കഴിഞ്ഞ…
Read More