കോന്നി വാര്‍ത്ത ഡോട്ട് കോം : അടൂര്‍ നിയോജക മണ്ഡലത്തിലെ മൂന്ന് പിഡബ്ല്യുഡി റോഡുകള്‍ക്ക് 8.35 കോടി രൂപ അനുവദിച്ചതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു. ആനന്ദപ്പള്ളി -കൊടുമണ്‍ റോഡിന് നാലു കോടി രൂപ, അടൂര്‍ -മണ്ണടി റോഡിന് 3.75 കോടി രൂപ, ഏനാത്ത്- ഏഴംകുളം റോഡിന് 60 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് റോഡുകള്‍ക്ക് തുക അനുവദിച്ചത്. ഇതില്‍ മണ്ണടി റോഡിന് നേരത്തെ രണ്ടു കോടി രൂപ അനുവദിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ബാക്കി നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് 3.75 കോടി രൂപ അനുവദിച്ചത്. ഏനാത്ത്-ഏഴംകുളം പാതയുടെ നേരത്തെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഭാഗത്തിന്റെ ശേഷിക്കുന്ന റോഡ് പൂര്‍ത്തീകരിക്കുന്നതിനു വേണ്ടിയാണു 60 ലക്ഷം രൂപ അനുവദിച്ചത്. ആനന്ദപ്പള്ളി റോഡിന്റെ ദുരവസ്ഥ മനസിലാക്കി പ്രത്യേകമായ നിവേദനം നല്‍കിയതിന്റെ…
Read More