ടയർ വില കൂട്ടാൻ ഒത്തുകളി :ഈ  കമ്പനികൾക്ക്‌ 1,788 കോടി പിഴ

  konnivartha.com : ടയർവില കൂട്ടിയതിന് എംആർഎഫ്‌ അടക്കം അഞ്ച്‌ ടയർ കമ്പനിക്ക്‌ 1,788 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷൻ കമീഷൻ ഓഫ്‌ ഇന്ത്യ (സിസിഐ). അപ്പോളോ ടയേഴ്‌സ്‌–- 425.53 കോടി, എംആർഎഫ്‌–-622.09 കോടി, സിയറ്റ്‌ –-252.16 കോടി, ജെ കെ ടയർ –-309.95 കോടി, ബിർളാ ടയേഴ്‌സ്‌–-178.33 കോടി എന്നിങ്ങനെയാണ്‌ പിഴ. ഇതിനുപുറമേ ടയല്‍ ഉത്പാദകമ്പനികളുടെ കൂട്ടായ്മയായഓട്ടോമോട്ടീവ്‌ ടയർ മാനുഫാക്‌ചേഴ്‌സ്‌ അസോസിയേഷൻ (എടിഎംഎ) 8.4 ലക്ഷം രൂപ പിഴ ഒടുക്കണം.   എംആര്‍എഫ് ഇന്ത്യയിലെ ഏറ്റവും വലിയ ടയര്‍ ഉത്പാദക കമ്പനിയാണ്.ദുർഘടവഴികളിൽ ഓടിക്കുന്ന വണ്ടികളിലുപയോഗിക്കുന്ന ക്രോസ്‌പ്ലൈ/ബയസ്‌ ടയറുകളുടെ ഉൽപ്പാദനവും വിതരണവും നിയന്ത്രിച്ച്‌ അവരവർ ഉൽപ്പാദിപ്പിക്കുന്ന ടയറുകളുടെ വില കൂട്ടാന്‍ കമ്പനികൾ ഒത്തുകളിച്ചെന്ന്‌ സിസിഐ കണ്ടെത്തി. എടിഎംഎ ഒരോ കമ്പനിയുടെയും ടയറുകളുടെ ഉൽപ്പാദനം, ആഭ്യന്തരവിൽപ്പന, കയറ്റുമതി തുടങ്ങിയ വിവരം ശേഖരിച്ച്‌ ടയർ കമ്പനികൾക്ക്‌ കൈമാറി. നിർണായക…

Read More