18 സഹകരണ സ്ഥാപനങ്ങളിൽ വായ്പാ തിരിമറി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

  konnivartha.com: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസെടുത്തിട്ടുള്ള 18 സഹകരണ സ്ഥാപനങ്ങളിലും വായ്പാ വിതരണത്തിൽ തിരിമറി കണ്ടെത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ അറിയിച്ചു.ഈ സ്ഥാപനങ്ങളിൽ വൻതോതിൽ കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നുണ്ടെന്നും അറിയിച്ചു. കോന്നി റീജനൽ സഹകരണ സൊസൈറ്റി , മറിയമുട്ടം സർവീസ് സഹകരണ സൊസൈറ്റി, എടമുളയ്ക്കൽ, കൊല്ലൂർവിള, ആനക്കയം, മുഗു, തെന്നല, പുൽപള്ളി സർവീസ് സഹകരണ സൊസൈറ്റി ,കരുവന്നൂർ, അയ്യന്തോൾ, തുമ്പൂർ, നടയ്ക്കൽ സഹകരണ സൊസൈറ്റി , മാവേലിക്കര സഹകരണ സൊസൈറ്റി , മൂന്നിലവ്, കണ്ടള, മൈലപ്ര സഹകരണ ബാങ്കുകൾ, ചാത്തന്നൂർ റീജനൽ സഹകരണ ബാങ്ക്, ബിഎസ്എൻഎൽ എൻജിനീയറിങ് സഹകരണ സൊസൈറ്റി എന്നിവയുടെ പട്ടികയാണ് ഉള്ളത് . ഈടു വസ്തുവിന്റെ മൂല്യം പെരുപ്പിച്ചു കാട്ടിയും ഒരേ ഈടിൽ പല വായ്പ നൽകിയും, അർഹതയില്ലാത്തവർക്കും സ്ഥാപനങ്ങളുടെ പരിധി കടന്നുമുള്ള വായ്പ നൽകിയുമാണ് ക്രമക്കേടുകൾ നടന്നത് എന്നാണ് എൻഫോഴ്സ്മെന്റ്…

Read More