സംസ്ഥാന തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തിലുള്ള പഠനകേന്ദ്രമായ കൗശല്‍ കേന്ദ്ര കോന്നിയില്‍ അനുവദിച്ച് ഉത്തരവായതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. നിരവധി പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം പ്രവര്‍ത്തിക്കുന്ന കോന്നിയില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ നേടത്തക്ക നിലയിലുള്ള പരിശീലനവും, നിര്‍ദേശവും നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ സ്ഥാപനം അനുവദിച്ചത്. സംസ്ഥാനത്തെ നാലാമത്തെ കൗശല്‍ കേന്ദ്രയ്ക്കാണ് കോന്നിയില്‍ അനുമതി ലഭിച്ചത്. തൊഴില്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളാ അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് മുഖേന നടപ്പാക്കി വരുന്ന നൈപുണ്യ വികസന കേന്ദ്രമാണ് കൗശല്‍ കേന്ദ്ര. സ്‌കില്‍ ഡവലപ്പ്മെന്റിനും, വ്യക്തിത്വ വികസനത്തിനും, തൊഴില്‍ നേടുന്നതിനും വേണ്ടിയുള്ള ലോകോത്തര നിലവാരം പുലര്‍ത്തുന്ന സ്ഥാപനമാണിത്. കോഴിക്കോട് ജില്ലയിലെ മാനാഞ്ചിറയിലും, കൊല്ലം ജില്ലയിലെ ചവറയിലും, പാലക്കാട് ജില്ലയിലെ കൂറ്റനാടുമായാണ് നിലവില്‍ കൗശല്‍ കേന്ദ്ര പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസത്തിനും, തൊഴില്‍ നേടുന്നതിനും ആവശ്യമായ…
Read More