ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 17/12/2023)

  ശബരിമലയിൽ സൗജന്യ വൈഫൈ സേവനം ഉടൻ konnivartha.com: ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ലഭ്യമാക്കാൻ ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു. ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ബി എസ് എൻ എല്ലുമായി സഹകരിച്ചാകും സേവനം . ഒരാൾക്ക് പരമാവധി അരമണിക്കൂർ സമയമാണ് സൗജന്യ വൈഫൈ ലഭിക്കുക. നെറ്റ്‌വർക്ക് ലഭിക്കാത്തത് കാരണം വീട്ടിലേക്കും മറ്റും ബന്ധപ്പെടാനാകാതെ വരുന്ന ഭക്തർക്ക് ആശ്വസം പകരുകയാണ് ദേവസ്വം ബോർഡിന്റെ ലക്‌ഷ്യം. പദ്ധതിയുടെ ആദ്യഘട്ടമായി നടപ്പന്തൽ , തിരുമുറ്റം , സന്നിധാനം , മാളികപ്പുറം , ആഴിയുടെ ഭാഗത്തും മാളികപ്പുറത്തുള്ള അപ്പം- അരവണ കൗണ്ടറുകൾ , മരാമത്ത് കോംപ്ലക്സ് , ആശുപത്രികൾ എന്നിവിടങ്ങളിലായി ആകെ 15 വൈഫൈ ഹോട് സ്പോട്ടുകളാകും ഉണ്ടാവുക . നിലവിൽ പമ്പ എക്സ്ചേഞ്ച് മുതൽ നീലിമല ,അപ്പാച്ചിമേട് , ശരംകുത്തി…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 13/12/2023)

  ഭക്തന്റെ മനസ്സറിഞ്ഞ് അയ്യന്റെ മഹാദാനം konnivartha.com: സ്വാമി അയ്യപ്പന്റെ തിരുസന്നിധിയില്‍ എത്തി വിശപ്പകറ്റാൻ ആഗ്രഹിക്കുന്ന ഓരോ ഭക്തന്റെയും വയറും മനസ്സും നിറയുന്ന മഹാദാനമായി ശബരിമലയിലെ അന്നദാനം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തില്‍ പ്രതിദിനം പതിനായിരക്കണക്കിന് ഭക്തരാണ് ഭക്ഷണം കഴിക്കുന്നത്. രാവിലെ ആറ് മണിക്ക് പ്രഭാതഭക്ഷണം ആരംഭിക്കും. ചുക്ക് കാപ്പി, ചുക്ക് വെള്ളം, ഉപ്പുമാവ്, കടലക്കറി തുടങ്ങിയവ യഥേഷ്ടം നല്‍കും. ഉച്ചക്ക് 12 ന് മുമ്പായി പുലാവ്, സാലഡ്, അച്ചാര്‍ എന്നിവ അടങ്ങിയ ഉച്ചഭക്ഷണവും തയ്യാര്‍. ഉച്ചതിരിഞ്ഞ് 3.30 വരെ നല്‍കും. വൈകീട്ട് 6.30 മുതല്‍ രാത്രി 12 വരെ കഞ്ഞി, ചെറുപയര്‍ കറി, അച്ചാര്‍ എന്നിവയോടെ അത്താഴവും റെഡി. സംസ്ഥാന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നേതൃതത്തിലാണ് സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.ജീവനക്കാരും സന്നദ്ധസേവകരും ഉൾപ്പെടെ 240-ൽ അധികം പേരുടെ വിജയകരമായ പ്രയത്‌നമാണ് അയ്യന്റെ തിരുസന്നിധിയിലെ…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 12/12/2023)

  konnivartha.com /sabarimala ശബരിമല: കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തീർത്ഥാടകർക്ക് ദോഷമില്ലാത്ത തരത്തിൽ സംവിധാനങ്ങൾ ഒരുക്കണം. നവകേരള സദസ്സിനിടെ തേക്കടിയിൽ വിളിച്ചു ചേർത്ത പ്രത്യേക അവലോകന യോഗത്തിൽ ശബരിമലയിലെ നിലവിലെ സ്ഥിതി മുഖ്യമന്ത്രി വിലയിരുത്തി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, വനം മന്ത്രി എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവർ നേരിട്ടും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ്, കളക്ടർമാർ തുടങ്ങിയവർ ഓൺലൈനായും പങ്കെടുത്തു. മണ്ഡലകാലത്ത് ആദ്യ 19 ദിവസങ്ങളില്‍ എത്തിച്ചേര്‍ന്ന തീര്‍ത്ഥാടകരുടെ എണ്ണം ശരാശരി 62,000 ആയിരുന്നു. ഡിസംബര്‍ 6 മുതലുള്ള നാലു ദിവസങ്ങളില്‍ ഇത് 88,000 ആയി…

Read More

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 10/12/2023 )

  ‘ഡൈനമിക് ക്യൂ’ വന്‍ വിജയം konnivartha.com: ദിനം പ്രതി ഉയരുന്ന സന്നിധാനത്തെ തിരക്കില്‍ ഡൈനമിക് ക്യൂ സംവിധാനം വന്‍ വിജയമാവുകയാണ്. രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് വര്‍ധിക്കുമ്പോള്‍ ദീര്‍ഘ നേരം ക്യൂവില്‍ നില്‍ക്കേണ്ടിവരുന്നതിനാലുള്ള പ്രശ്‌നങ്ങള്‍ക്ക് ആശ്വാസകരമാണ് പുതിയ സംവിധാനം. മരക്കൂട്ടത്ത് നിന്ന് ശരംകുത്തിയിലേക്ക് വരുന്ന പാതയില്‍ ആറ് ക്യു കോംപ്ലക്‌സുകളിലായാണ് ഡൈനമിക് ക്യൂ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഓരോ ക്യൂ കോംപ്ലക്‌സിലും മൂന്ന് മുറികളിലായി കുടിവെള്ളം, സ്‌നാക്‌സ്, വിശ്രമ സൗകര്യം, ശൗചാലയം എന്നീ സൗകര്യങ്ങള്‍ ഒരുക്കിയതോടെ മലകയറിയെത്തുന്ന ഭക്തര്‍ക്ക് താത്കാലിക ആശ്വാസ കേന്ദ്രങ്ങളായി മാറുകയാണ്. തിരക്കിനനുസരിച്ച് ഓരോ കോംപ്ലക്‌സില്‍ നിന്നും പ്രവേശനം അനുവദിക്കുകയും ചെയ്യും. ഓരോ കോംപ്ലക്‌സിലും ദര്‍ശന സമയമുള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ ഡിസ്പ്ലെ ചെയ്തുട്ടുണ്ട്. കണ്‍ട്രോള്‍ റൂമിലൂടെയാണ് ഇവയുടെ നിയന്ത്രണം. ശരംകുത്തി വഴിയും പരമ്പരാഗത വഴിയും പോകുന്നവര്‍ക്ക് ക്യൂ സംവിധാനം ഏറെ പ്രയോജനകരമാണ്. കഴിഞ്ഞ…

Read More

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 09/12/2023 )

  ശബരിമലയിലെ ചടങ്ങുകൾ ( 10.12.2023 ) പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം 3.05 ന് …. പതിവ് അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം 7.30 ന് ഉഷപൂജ 12 ന് ഇരുപത്തിയഞ്ച് കലശപൂജ തുടർന്ന് കളഭാഭിഷേകം 12.30 ന് ഉച്ചപൂജ 1 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും 6.30ന് ദീപാരാധന 6.45 ന് പുഷ്പാഭിഷേകം 9.30 മണിക്ക് …..അത്താഴപൂജ 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.   പുല്ലുമേട്ടിലും സുരക്ഷ ഉറപ്പാക്കി വനം വകുപ്പ് സന്നിധാനത്തേക്ക് നേരിട്ടെത്തുന്ന ഏക കാനനപാതയായ പുല്ലുമേട്ടിലൂടെ ദിനംപ്രതി നിരവധി ഭക്തരാണ് എത്തിചേരുന്നത്.…

Read More

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 05/12/2023 )

ശബരിമലയിലെ ചടങ്ങുകൾ (6.12.2023 ) ………….. പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം 3.05 ന് …. പതിവ് അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം 7.30 ന് ഉഷപൂജ 12 ന് ഇരുപത്തിയഞ്ച് കലശപൂജ തുടർന്ന് കളഭാഭിഷേകം 12.30 ന് ഉച്ചപൂജ 1 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും 6.30ന് ദീപാരാധന 6.45 ന് പുഷ്പാഭിഷേകം 9.30 മണിക്ക് …..അത്താഴപൂജ 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും. മേളക്കൊഴുപ്പിൽ അയ്യപ്പ ഭക്തർ അയ്യനെ കാണാൻ ഊഴവും കാത്തുനിൽക്കുന്ന അയ്യപ്പ ഭക്തർക്കിടയിലേക്ക് ആവേശത്തിമിർപ്പിൽ അവർ കൊട്ടിക്കേറി. തിരുവനന്തപുരം മൈലച്ചൽ ഗുരുക്ഷേത്ര ചെണ്ട…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 03/12/2023)

    മികച്ച സേവനങ്ങളുമായി സന്നിധാനം ആയുർവേദാശുപത്രി മലകയറിയെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക്  സൗജന്യ ആരോഗ്യ സേവനമൊരുക്കുകയാണ് സന്നിധാനത്തെ ആയുർവേദാശുപത്രി. പനി, ജലദോഷം, ശരീര വേദന, മുട്ടുവേദന, മസിൽ വേദന എന്നിവയ്ക്കാണ് പ്രധാനമായും ആശുപത്രിയില്‍ ചികിത്സ നല്‍കുന്നത്. മസിൽ വേദനയ്ക്കു പരിഹാരമായി തെറാപ്പി സൗകര്യവും ആവി പിടിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. 10232 പേരാണ് ഇതുവരെ ആശുപത്രിയിൽ ചികിത്സ തേടിയത്. സന്നിധാനത്തെ ഉദ്യോഗസ്ഥരാണ് പ്രധാനമായും ചികിത്സക്കെത്തുന്നത്. രോഗികൾക്കാവശ്യമായ മരുന്നുകളും ആശുപത്രിയിൽ ലഭ്യമാക്കണന്ന് ചാർജ് ഓഫീസര്‍ ഡോ. കെ.സുജിത്ത് പറഞ്ഞു.  ആശുപത്രിയില്‍ എട്ടു ഡോക്ടര്‍മാരടക്കം 23 ജീവനക്കാരാണ് സേവനം അനുഷ്ഠിക്കുന്നത്. മൂന്നു ഫാര്‍മസിസ്റ്റ്, ആറു തെറാപ്പിസ്റ്റ്, മൂന്നു ക്ലീനിംഗ് സ്റ്റാഫ്, മൂന്ന് അറ്റന്‍ഡര്‍,   എന്നിവരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. എട്ടു ദിവസമാണ് ഒരു ടീമിൻ്റെ ഡ്യൂട്ടി കാലാവധി. മലകയറിയെത്തുന്ന തീര്‍ഥാടകര്‍ക്കു 24 മണിക്കൂറും ആയുർവേദ ആശുപത്രിയുടെ സേവനം പ്രയോജനപ്പെടുത്താം. ഭക്തിയിൽ നിറഞ്ഞു പറകൊട്ടിപ്പാട്ട്…

Read More

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ (02/12/2023)

ഭക്തരുടെ മനം നിറച്ച് അയ്യന് പറ നിറയ്ക്കല്‍ ശബരിമല സന്നിധാനത്തെ പ്രധാന വഴിപാടുകളിലൊന്നാണ് നെല്‍പ്പറ നിറയ്ക്കല്‍. പറനിറയ്ക്കുന്നതിലൂടെ ഭക്തനും കുടുംബത്തിനും ഐശ്വര്യം വന്നുചേരും എന്നതാണ് സങ്കല്‍പം. പതിനെട്ടാം പടി കയറി വരുമ്പോള്‍ കൊടിമരത്തിന് സമീപമാണ് നെല്‍പ്പറ നിറയ്ക്കുന്നതിനുള്ള പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുള്ളത്.മലയാളികളായ അയ്യപ്പ ഭക്തന്മാരും അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തരും ഒരുപോലെ പറനിറയ്ക്കല്‍ വഴിപാട് ചെയ്തുവരുന്നു. 200 രൂപയാണ് നെല്‍പ്പറ നിറയ്ക്കുന്നതിനുള്ള വഴിപാട് തുക. നിലവില്‍ ഒരു ദിവസം ശരാശരി അഞ്ഞൂറില്‍പ്പരം അയ്യപ്പ ഭക്തരാണ് നെല്‍പ്പറ നിറയ്ക്കുന്നത്. ശരണപാതയിൽ കരുതലോടെ ആരോഗ്യ വകുപ്പ് ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് കരുതലായി ആരോഗ്യവകുപ്പ്. വകുപ്പിൻ്റെ നേതൃത്വത്തിൽ സുസജ്ജമായ ആരോഗ്യ  സംവിധാനങ്ങളാണ് തീർഥാടകർക്കായി ഒരുക്കിയിരിക്കുന്നത്. ശബരിമല തീർഥാടനവുമായി  ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും  24 മണിക്കൂറും പ്രവർത്തിക്കുന്ന ഒ. പി അത്യാഹിത വിഭാഗം സേവനങ്ങൾ  ഒരുക്കിയിട്ടുണ്ട്. പമ്പ,  നീലിമല അപ്പാച്ചിമേട് സന്നിധാനം…

Read More

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 01/12/2023)

സന്നിധാനത്ത് അയ്യനെ കാണാൻ ഭക്തജന തിരക്ക് : ഇന്ന് വെർച്വൽ ക്യൂ ബുക്ക് ചെയ്തത് 85,318 പേർ മണ്ഡലകാലം പതിനഞ്ചു  ദിവസം പിന്നിടുമ്പോൾ    അയ്യപ്പനെ കണ്ടു മടങ്ങിയത് 6,80,610 ഭക്തന്മാര്‍. 7,52, 629 പേരാണ് ഇന്നുവരെ വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടുള്ളത്. ഈ വർഷത്തെ ഏറ്റവും വലിയ വെർച്വൽ ക്യൂബുക്കിംഗാണ് വെള്ളിയാഴ്ച നടന്നത്. ഓണ്‍ലൈന്‍ ആയി മാത്രം വിര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്തത് 85,318 ഭക്തരാണ്. രാവിലെ പതിനൊന്നുവരെ   35,319 പേരാണ് സന്നിധാനത്തേക്കെത്തിയത്. പമ്പയില്‍ സ്‌പോട് രജിസ്‌ട്രേഷന്‍ സംവിധാനം ഉള്‍പ്പെടുത്താതെയുള്ളകണക്കാണിത്. വരും ദിവസങ്ങളില്‍ ഭക്തരുടെ തിരക്ക് വര്‍ധിക്കുമെന്നാണ് കരുതുന്നത്. അവ മുന്നില്‍ കണ്ട് വേണ്ട സജീകരണങ്ങള്‍ ഭക്തര്‍ക്കായി പമ്പയിലും സന്നിധാനത്തും ഒരുക്കുന്നുണ്ട്. സുരക്ഷിതമായ ഒരു മണ്ഡലകാലം ഭക്തർക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ്  എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കുന്നത്.   ശിവമണി സന്നിധാനത്ത് ദർശനം നടത്തി പ്രശസ്ത ഡ്രം…

Read More

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 01/12/2023)

  അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി :ശബരിമല എഡിഎം 26 കേസുകളിലായി 1,71,000 രൂപ പിഴയീടാക്കി   തിരക്കുകൂടുന്ന സന്ദർഭങ്ങളിൽഅയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു  ശബരിമല എഡിഎം സൂരജ് ഷാജി പറഞ്ഞു. സന്നിധാനത്ത് ശബരിമല എഡിമ്മിൻ്റെ നേതൃത്വത്തിൽ റവന്യു, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ആരോഗ്യം  എന്നീ വകുപ്പുകളുടെ സംയുക്ത സ്ക്വാഡ് പരിശോധനയിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംയുക്ത സ്ക്വാഡ് ഇതുവരെ 186 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ക്രമക്കേടുകൾ കണ്ടെത്തിയ 26 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും 1,71,000 രൂപ പിഴയീടാക്കുകയും ചെയ്തു. മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ശബരിമല സന്നിധാനം മുതൽ അപ്പാച്ചിമേടുവരെയുള്ള സ്റ്റാളുകളിലും, ഹോട്ടലുകളിലുമാണ് സന്നിധാനത്തുള്ള സംയുക്ത സ്ക്വാഡ് പരിശോധന നടത്തുന്നത്. അമിത വിലയീടാക്കുക, ഗുണനിലവാരമില്ലാത്ത ഭക്ഷണ സാധനങ്ങൾ വിൽപ്പന നടത്തുക, നിർദ്ദിഷ്ട അളവിലും തൂക്കത്തിലും കുറവ് ഭക്ഷ്യവസ്തുക്കൾ വിതരണം…

Read More