konnivartha.com: ഈ വർഷത്തെ വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ജൂൺ 26 നു ഉച്ചക്ക് രണ്ടിന് തിരുവനന്തപുരം സത്യൻ സ്മാരക ഹാളിൽ നിർവഹിക്കും. ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിക്കും. വൈദ്യുതി അപകടങ്ങൾ കുറയ്ക്കുന്നതിന് ചീഫ് ഇലക്ടിക്കൽ ഇൻസ്‌പെക്ടർ നിർദേശിക്കുന്ന സുരക്ഷാ മാർഗ്ഗങ്ങൾ വൈദ്യുതി വയറിംഗിലും വൈദ്യതോപകരണങ്ങളിലും ഉണ്ടായേക്കാവുന്ന ചോർച്ചമുലം ഉള്ള അപകടം ഒഴിവാക്കാൻ ഐ.എസ്.ഐ മുദ്രയുള്ള എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ (ഇ.എൽ.സി.ബി /ആർ.സി.സി.ബി) മെയിൻ സ്വിച്ചിനോടനുബന്ധിച്ച് സ്ഥാപിക്കുക. വൈദ്യതി ലൈനുകൾക്ക് സമീപം ലോഹക്കുഴലുകളോ ഇരുമ്പു തോട്ടികളോ കൊണ്ടുവരാതിരിക്കുക. കുട്ടികൾക്ക് കൈയ്യെത്തും വിധം വൈദ്യതി സാമഗ്രികളോ ഉപകരണങ്ങളോ സ്ഥാപിക്കരുത്. വൈദ്യതി വയറിംഗ് ശരിയായ രീതിയിൽ പരിപാലിക്കുക. ലൈസൻസും വേണ്ടത്ര പ്രായോഗിക പരിജ്ഞാനവുമുള്ളവരെക്കൊണ്ടു മാത്രം വയറിംഗിലെ അറ്റകുറ്റപ്പണികൾ ചെയ്യിക്കുക. മെയിൻ സ്വിച്ച് പ്രവർത്തനക്ഷമമാക്കി വയ്കക. മൂന്ന്പിൻ ഉള്ള പ്ലഗുകൾ…
Read Moreടാഗ്: വൈദ്യുതി
മരിച്ചീനി ഇലയില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദനം; വിജയഗാഥ രചിച്ച് സി.ടി.സി.ആര്‍.ഐ
konnivartha.com : രാജ്യത്തിന്റെ പ്രയാണത്തിന് ഏറെ നേട്ടങ്ങള്‍ പ്രദാനം ചെയ്യുന്ന പുതിയൊരു കണ്ടുപിടുത്തവുമായി കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് കീഴിലുള്ള തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവര്‍ഗ്ഗ ഗവേഷണ കേന്ദ്രം (സി.ടി.സി.ആര്‍.ഐ.) ഊര്‍ജ്ജ പ്രതിസന്ധിയെ കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നതിനിടെയാണ്, മരച്ചീനി ഇലയില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിച്ചുകൊണ്ട് രാജ്യത്തെ ശാസ്ത്രഗവേഷണ രംഗത്തെ മുന്‍നിരയിലുള്ള ഈ സ്ഥാപനം പരീക്ഷണ വിജയം കൈവരിച്ചിരിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ ആണവോര്‍ജ വകുപ്പിന്റെ സാമ്പത്തിക പിന്തുണയുള്ള പദ്ധതിക്ക് കീഴിലാണ് സി.ടി.സി.ആര്‍.ഐ.യിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായ ഡോ. സി. എ. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശ്രമം ഫലം കണ്ടിരിക്കുന്നത് . ഈ പുതിയ കണ്ടുപിടിത്തം പാരമ്പര്യേതര ഊര്‍ജ്ജ മാര്‍ഗ്ഗങ്ങള്‍ക്കായുള്ള ഇന്ത്യയുടെ ചുവട്വയ്പ്പിന് പുതു ഊര്‍ജ്ജം പകരും. ഏക ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയുടെ ഭാഗമായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോയുടെ നേതൃത്വത്തില്‍ ഹിമാചല്‍ പ്രദേശില്‍ നിന്ന് എത്തിയ ഒരു സംഘം…
Read More