ബാറ്ററികളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിന് ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റംസ് (ബിഇഎസ്എസ്) വികസിപ്പിക്കുന്നതിനുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് (വിജിഎഫ്) പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഈ പദ്ധതി മുഖേന 2030-31ഓടെ 4,000 മെഗാവാട്ട് ബിഎസ്എസ്എസ് പദ്ധതികള്‍ വിഭാവനം ചെയ്യുന്നു. വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗിന്റെ രൂപത്തില്‍ മൂലധനച്ചെലവിന്റെ 40% വരെ ബജറ്റ് പിന്തുണയായി നല്‍കും. ഗവണ്‍മെന്റ് സ്വീകരിച്ച പരിസ്ഥിതി അനുകൂല നടപടികളുടെ നീണ്ട പട്ടികയിലെ ഒരു പ്രധാന തീരുമാനമാണ് ഇത്. ഈ നീക്കം ബാറ്ററി സംഭരണ സംവിധാനങ്ങളുടെ ചെലവ് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൗരോര്‍ജ്ജം, കാറ്റ് എന്നിവ പോലുള്ള പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ രൂപകല്‍പ്പന ചെയ്ത ഈ പദ്ധതി പൗരന്മാര്‍ക്ക് ശുദ്ധവും വിശ്വസനീയവും കുറഞ്ഞ വിലയുള്ളതുമായ വൈദ്യുതി നല്‍കുക ലക്ഷ്യമിടുന്നു. ബിഎസ്എസ് പദ്ധതിയുടെ വികസനത്തിനായുള്ള 3,760 കോടി…
Read More