konnivartha.com: കോന്നി വകയാര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചു വന്നിരുന്നതും കേരള പോലീസും ഇ ഡി യും ആരോപിക്കുന്ന രണ്ടായിരം കോടി രൂപയുടെ തട്ടിപ്പ് നടത്തി എന്ന് പറയുന്ന പോപ്പുലര്‍ ഫിനാന്‍സ് എം ഡി കോന്നി വകയാര്‍ ഇണ്ടിക്കാട്ടില്‍ തോമസ് ഡാനിയലിന് ഹൈക്കോടതി ജാമ്യം നല്കി. സി ബി ഐയും പോലീസും കുറ്റപത്രം സമര്‍പ്പിക്കാന്‍ താമസിച്ചതും ജാമ്യം ലഭിക്കാന്‍ ഇടനല്കി . നിലവില്‍ സി ബി ഐ ആണ് കേസ് അന്വേഷിക്കുന്നത് . 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരം കുറ്റം ചെയ്തെന്ന് ആരോപിക്കപ്പെടുന്ന പോപ്പുലർ ഫിനാൻസ് മാനേജിങ് ഡയറക്ടർ തോമസ് ഡാനിയലിന് കേരള ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചു. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് അധികാരമില്ലാതെ സ്ഥിരനിക്ഷേപം ശേഖരിച്ച് നൂറുകണക്കിന് നിക്ഷേപകരെ കബളിപ്പിച്ചതിന് ഡാനിയലിനെതിരെ ആരോപണമുണ്ട് . മൂന്നു മക്കളും ഭാര്യയും അമ്മയും ഈ കേസ്സുകളില്‍…
Read More