പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം നടന്നു

  konnivartha.com; ചെങ്ങന്നൂര്‍ -മാന്നാര്‍ റോഡില്‍ പരുമല ആശുപത്രി ജംഗ്ക്ഷനിലെ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. ചുമത്ര മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് ഘടന രൂപരേഖ കാലതാമസമില്ലാതെ ലഭ്യമാക്കണം. ശ്രീവല്ലഭ ക്ഷേത്രം തെക്കേ നടപ്പാലം പുനര്‍നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കണം. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ എംഎല്‍എ ഫണ്ട് വഴി നിര്‍ദേശിച്ച സ്ഥലങ്ങളില്‍ അനുമതി ലഭിച്ചവ ഉടന്‍ പൂര്‍ത്തിയാക്കണം. വരട്ടാര്‍ പാലം – ഓതറ റോഡ്, നെടുമ്പ്രം പുതിയകാവ് സര്‍ക്കാര്‍ ഹൈസ്‌കൂള്‍ കെട്ടിടം എന്നിവയുടെ നിര്‍മാണം പുരോഗമിക്കുന്നതായും എംഎല്‍എ അറിയിച്ചു. അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാന്‍ വീടുകളിലും സ്ഥാപനങ്ങളിലും ജലസ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് അധ്യക്ഷന്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. എല്ലാ വീടുകളിലും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുന്നതിന് തദ്ദേശവകുപ്പ്…

Read More

പത്തനംതിട്ട ജില്ലാ വികസന സമിതി വികസന പ്രവര്‍ത്തനങ്ങള്‍ സമയക്ലിപ്തമാക്കണം – മന്ത്രി വീണാ ജോര്‍ജ്

  ജില്ലയില്‍ തുടരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സമയക്ലിപ്തതയോടെ എന്നുറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. അബാന്‍ മേല്‍പ്പാലം മുഖ്യപരിഗണന നല്‍കി അടിയന്തരമായി പൂര്‍ത്തിയാക്കണം. ഉദ്യോഗസ്ഥതലത്തില്‍ കൂടുതല്‍ ഇടപെടലാണ് ഉണ്ടാകേണ്ടത്. പത്തനംതിട്ട വില്ലേജിന്റെ ഡിജിറ്റല്‍ സര്‍വെ ഡിസംബറില്‍ നടത്തിതീര്‍ക്കണം. ജില്ലാ കോടതി സമുച്ചയ നിര്‍മാണം സംബന്ധിച്ച് ജില്ലാ ജഡ്ജിയുടേയും ജില്ലാ കലക്ടറുടേയും സാന്നിധ്യത്തില്‍ യോഗം ചേരുമെന്നും വ്യക്തമാക്കി. വലഞ്ചുഴി ടൂറിസം പദ്ധതിയുടെ തുടക്കത്തിനായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പണിപൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം പാടില്ല. പത്തനംതിട്ട ഭക്ഷ്യപരിശോധന ലാബിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഉപകരണങ്ങള്‍ സ്ഥാപിച്ച് ശബരിമല തീര്‍ഥാടനത്തിന് മുന്‍പ് പ്രവര്‍ത്തനം ആരംഭിക്കണമെന്ന നിര്‍ദേശവും മന്ത്രി നല്‍കി. തിരുവല്ല മണ്ഡലത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു. തിരുവല്ല…

Read More

പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു

  നെല്ലിന്റെ സംഭരണവില അടിയന്തിരമായി വിതരണം ചെയ്യണം: അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി പ്രദേശങ്ങളിലേക്ക് നടപ്പാലം അനുവദിച്ചു നെല്‍കര്‍ഷകര്‍ക്കുള്ള നെല്ലിന്റെ സംഭരണവില അടിയന്തിരമായി വിതരണം ചെയ്യണമെന്ന് അഡ്വ.മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്‍കര്‍ഷകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന നടപടികള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകണം. തുക വിതരണം ചെയ്യുന്ന കാര്യത്തില്‍ കാലതാമസം നേരിടാന്‍ പാടില്ല. പാടശേഖരങ്ങളില്‍ കിടക്കുന്ന കേടായ കൊയ്ത്തുമെഷീനുകള്‍ എത്രയും വേഗത്തില്‍ നീക്കം ചെയ്യണം. തിരുവല്ല- മല്ലപ്പള്ളി ചേലക്കൊമ്പ് റോഡ് ഭൂമിയേറ്റെടുക്കല്‍ പ്രവര്‍ത്തികള്‍ വൈകിപ്പിക്കരുത്. സര്‍വേയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി എത്രയും വേഗത്തില്‍ അത് പൂര്‍ത്തിയാക്കണം. അടുത്ത ജില്ലാ വികസന സമിതിയില്‍ തീരുമാനം അറിയിക്കണമെന്നും എംഎല്‍എ പറഞ്ഞു. തിരുവല്ല പോലീസ് സ്റ്റേഷനു സമീപം കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്. സ്‌പെഷ്യല്‍…

Read More

പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു

സെന്റ് പീറ്റേഴ്സ് ജംഗ്ഷന്‍-സ്റ്റേഡിയം ജംഗ്ഷന്‍ റോഡ് മാതൃകാ റോഡാക്കി വികസിപ്പിക്കും: മന്ത്രി വീണാജോര്‍ജ് konnivartha.com : പത്തനംതിട്ട നഗരത്തിലെ സെന്റ് പീറ്റേഴ്സ് ജംഗ്ഷന്‍ മുതല്‍ സ്റ്റേഡിയം ജംഗ്ഷന്‍ വരെയുള്ള റോഡ് മാതൃകാ റോഡാക്കി വികസിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.   റോഡിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് റോഡിന്റെ ഇരുവശങ്ങളിലും ടൈലുകള്‍ പാകി നടക്കുന്നതിനും വ്യായാമം ചെയ്യുന്നതിനുമുള്ള സൗകര്യം ഒരുക്കും. റിംഗ് റോഡ് സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പുതിയ പദ്ധതിയും ഒരുക്കും. ഇത് കണക്കിലെടുത്ത് യാതൊരു തരത്തിലുള്ള കൈയേറ്റങ്ങളും ഇവിടെ അനുവദിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗത്തും പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികളുമായി ആരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. 2014ന് ശേഷം ആദ്യമായാണ്…

Read More

പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം:ആരോഗ്യമന്ത്രി വീണാജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു

പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം:ആരോഗ്യമന്ത്രി വീണാജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.ജില്ലയുടെ കൂടി മന്ത്രി ആണ് . മന്ത്രിയുടെ സമയം കണ്ടെത്തി നേരിട്ട് എത്തുമ്പോള്‍ ആണ് അതിന് ആധികാരികത . ഓണ്‍ലൈന്‍ മീറ്റിംഗ് ദയവായി നിര്‍ത്തുക . അത്യാവശ്യം വേണം . ആരോഗ്യ വകുപ്പ് മന്ത്രി ജില്ലയുടെ മന്ത്രി കൂടി ആണ് . നേരിട്ട് എത്തുക എന്ന് ഈ അവസരത്തില്‍ പറയുന്നു .    ജില്ലാ വികസന സമിതി യോഗം:സ്ഥലമേറ്റെടുപ്പ് നടപടികള്‍ വേഗം പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോര്‍ജ് konnivartha.com : ഇലന്തൂര്‍ ഗവ. കോളജിന്റേയും കോഴഞ്ചേരി പാലത്തിന്റേയും പത്തനംതിട്ട കോടതി സമുച്ഛയത്തിന്റെയും സ്ഥലമേറ്റെടുപ്പ് നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ ഇലന്തൂര്‍ ഗവ. കോളജ് ഹൈസ്‌കൂള്‍…

Read More

പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം നടന്നു

പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം നടന്നു പേരൂര്‍ക്കുളം, വള്ളിക്കോട്, മലയാലപ്പുഴ, പ്രമാടം ഗവ.എല്‍ പി സ്‌കൂളുകളുടെ കെട്ടിടങ്ങളുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന് യോഗം വിളിക്കും   konnivartha.com : എലിപ്പനിക്കും ഡെങ്കിപ്പനിക്കുമെതിരെ ജില്ലയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഡെങ്കിപ്പനി, എലിപ്പനി പ്രതിരോധ മരുന്നുകള്‍ കഴിക്കണം. ജാഗ്രത കൈവെടിയരുതെന്നും മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു. കൂടാതെ കോവിഡിന് ശേഷം സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കുന്ന സമയമായതുകൊണ്ട് സ്‌കൂളുകളുടെ പരിസരങ്ങള്‍ വൃത്തിയാക്കി ഇഴജന്തുക്കള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തണം. സ്‌കൂള്‍ ബസിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. സ്‌കൂളും പരിസരവും പരിശോധിച്ച് ജില്ലാ ഭരണകൂടം നല്‍കിയ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ എല്ലാകാര്യങ്ങളും പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ആറന്മുള…

Read More