പത്തനംതിട്ട :ജില്ലാ വാര്‍ത്തകള്‍ (13/02/2025)

കൊടുമണ്‍ ഗാന്ധി സ്മാരകം പട്ടികജാതി ഉന്നതിക്ക് ഒരുകോടി രൂപയുടെ പദ്ധതി: ഡെപ്യൂട്ടി സ്പീക്കര്‍ അടൂര്‍ നിയോജകമണ്ഡലം കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ ഗാന്ധി സ്മാരക പട്ടികജാതി ഉന്നതിയെ അംബേദ്കര്‍ ഗ്രാമം 2024 – 25 സാമ്പത്തിക വര്‍ഷം സമ്പൂര്‍ണ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ വികസനം ഉറപ്പാക്കിയതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ സമ്പൂര്‍ണ വികസനമാണ് ലക്ഷ്യമിടുന്നതെന്നും സമയബന്ധിതമായി  പൂര്‍ത്തിയാക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ജൈവവള നിര്‍മാണ യൂണിറ്റ് ആരംഭിച്ച് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് രാസവളങ്ങളുടെ ഉപയോഗം കുറച്ച് ജൈവവളങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കാര്‍ഷിക കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ പന്തളം തെക്കേക്കരയില്‍ ആരംഭിച്ച ജൈവവള യൂണിറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. വേപ്പിന്‍ പിണ്ണാക്കും ചാണകപ്പൊടിയും ട്രൈക്കോഡര്‍മ കുമിള്‍ ഉപയോഗിച്ച് സമ്പുഷ്ടീകരിച്ച് നല്‍കുന്നതിന് ആവശ്യമായ സ്ഥിരം സംവിധാനമാണിത്. ജില്ലാ പ്രിന്‍സിപ്പല്‍…

Read More

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 31/01/2024 )

ഭിന്നശേഷി കുട്ടികളുടെ കലോത്സവം ‘സമഭാവന 2024’ നടത്തി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ കായിക-കലാമേള ‘സമഭാവന 2024’ തട്ടയില്‍ ഗവ. എല്‍ പി എസ്സില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.   പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരവും കായികപരവുമായുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനാണ് കലാമേളകള്‍ സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു . 50 കുട്ടികള്‍ വിവിധ കലാകായിക പരിപാടികള്‍ അവതരിപ്പിച്ചു.   ചടങ്ങില്‍ വൈസ് പ്രസിഡന്റ് റാഹേല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.പി.വിദ്യാധര പണിക്കര്‍, എന്‍.കെ.ശ്രീകുമാര്‍ പഞ്ചായത്ത് അംഗങ്ങളായ ശ്രീവിദ്യ, പൊന്നമ്മ വര്‍ഗീസ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പ്രജി പ്രദീപ്, അംഗന്‍വാടി വര്‍ക്കര്‍മാര്‍, എന്‍.ആര്‍.ഇ.ജി.എസ്. ഓവര്‍സിയര്‍ അഖില്‍ മോഹന്‍ എന്നിവര്‍ പങ്കെടുത്തു. പ്രക്കാനം തോട്ടത്തില്‍ പട്ടികജാതി കോളനി മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ പ്രക്കാനം തോട്ടത്തില്‍ പട്ടികജാതി കോളനിയിലെ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം…

Read More

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 15/11/2023)

നവകേരള സദസ് അവലോകന യോഗം ചേര്‍ന്നു നവകേരള സദസുമായി ബന്ധപ്പെട്ട് ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ നടത്തിവരുന്ന മുന്നൊരുക്കങ്ങളുടെ പുരോഗതി അവലോകന യോഗം നടന്നു. ജില്ലാ കളക്ടര്‍ എ ഷിബു അധ്യക്ഷത വഹിച്ച യോഗത്തില്‍ നവകേരള സദസിന്റെ ജില്ലാതല മേല്‍നോട്ടം വഹിക്കുന്നതിന് നോഡല്‍ ഓഫീസറായി ജില്ലാ സപ്ലൈ ഓഫീസര്‍ എം അനിലിനെ നിയോഗിച്ചു. പഞ്ചായത്തുതല സംഘാടകസമിതിരൂപീകരണം, ബൂത്തുതല പ്രവര്‍ത്തനങ്ങള്‍, പ്രചാരണം, കലാസാംസ്‌കാരിക പരിപാടികള്‍, വിഐപികളുടെ താമസം, ഭക്ഷണം മുതലായ ക്രമീകരണങ്ങള്‍ സംബന്ധിച്ചു യോഗം ചര്‍ച്ച ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ബി രാധകൃഷ്ണന്‍, തിരുവല്ല സബ്കളക്ടര്‍ സഫ്ന നസറുദ്ദീന്‍, ഡെപ്യൂട്ടികളക്ടര്‍മാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇ-ലേലം പത്തനംതിട്ട ജില്ലയിലെ കീഴ്വായ്പൂര്‍ പോലീസ് സ്റ്റേഷനില്‍ അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുളള രണ്ട് ലോട്ടുകളിലായുളള വിവിധ തരത്തിലുളള അഞ്ച് വാഹനങ്ങള്‍ വെബ്‌സൈറ്റ് മുഖേന 23 ന് രാവിലെ…

Read More

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 26/05/2023)

പെണ്‍കുട്ടികളുടെ എന്‍ട്രി ഹോം ഉദ്ഘാടനം  (27) സംസ്ഥാന വനിത ശിശു വികസന വകുപ്പ് നിര്‍ഭയ സെല്ലിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്കായുള്ള എന്‍ട്രി ഹോമിന്റെ ഉദ്ഘാടനം (27) രാവിലെ 9ന് കോന്നി ടി.വി.എം ആശുപത്രി അങ്കണത്തില്‍ ആരോഗ്യ,വനിതാ,ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കോന്നി ഇ.എം.എസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് എന്‍ട്രി ഹോം ആരംഭിക്കുന്നത്.   അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യ പ്രഭാഷണം നടത്തും.വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ജി പ്രിയങ്ക പദ്ധതി വിശദീകരണം നടത്തും. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസീമണിയമ്മ, ഇ.എം.എസ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ശ്യാംലാല്‍, സി.ഡബ്ലു.സി ചെയര്‍മാന്‍ അഡ്വ. രാജീവ്, പി.ആര്‍.പി.സി. ചെയര്‍മാന്‍ കെ.പി ഉദയഭാനു, നിര്‍ഭയ സെല്‍…

Read More

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍/അറിയിപ്പുകള്‍ ( 17/05/2023)

സംരംഭകത്വ വികസന കോഴ്സുകള്‍ വ്യവസായ വാണിജ്യ ഡയറക്ടറേറ്റും അസാപ് കേരളയും സംയുക്തമായി സംരംഭകത്വ വികസനത്തിനുള്ള കോഴ്സുകള്‍ നടത്തുന്നു. അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്, കുളക്കടയും ഡബ്ല്യൂഐഎസ്‌സി സിംഗപ്പൂരും ചേര്‍ന്ന് നടത്തുന്ന പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ബ്യൂട്ടി ആന്‍ഡ് വെല്‍നെസ് കോഴ്സിലേക്ക് അപേക്ഷിക്കാം. ദൈര്‍ഘ്യം – 150 മണിക്കൂര്‍. അന്താരാഷ്ട്ര പാഠ്യപദ്ധതിയും സര്‍ട്ടിഫിക്കേഷനും, അന്താരാഷ്ട്ര സര്‍ട്ടിഫിക്കറ്റുള്ള പരിശീലകര്‍, ഡബ്ല്യൂഐഎസ്‌സി സിങ്കപ്പൂര്‍ സര്‍ട്ടിഫിക്കേഷന്‍ എന്നിവ ഈ കോഴ്സിന്റെ പ്രത്യേകതകളാണ്. യോഗ്യത -എസ്എസ്എല്‍സി /തത്തുല്യം. പ്രായപരിധി ഇല്ല. ഫീസ് – ഡിഐസി സ്‌ക്കോളര്‍ഷിപ് കോഴ്സ് വേദി-കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്, കുളക്കട. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9656043142, 9495999668. പച്ചക്കറി തൈ വിതരണം മലയാലപ്പുഴ കൃഷി ഭവനില്‍ ജനകീയാസൂത്രണം പച്ചക്കറി കൃഷി വികസന പദ്ധതി (വനിത) 2022-23 പ്രകാരം 50000 എണ്ണം പച്ചക്കറി തൈകള്‍ വിതരണം ചെയ്യുന്നു. കര്‍ഷകര്‍ കരം അടച്ച…

Read More

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 20/04/2023)

  വനസൗഹൃദസദസ് ഏപ്രില്‍ 23 ന് ചിറ്റാറില്‍ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും ആരോഗ്യമന്ത്രി വീണാ ജോര്‍ജും പങ്കെടുക്കും വനാതിര്‍ത്തി പങ്കിടുന്ന റാന്നി, കോന്നി മണ്ഡലങ്ങളിലെ പ്രശ്നങ്ങള്‍ വനസൗഹൃദസദസില്‍ ചര്‍ച്ച ചെയ്യും സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ചിറ്റാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ ഏപ്രില്‍ 23 ന് രാവിലെ 10ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ വനസൗഹൃദ ചര്‍ച്ച സംഘടിപ്പിക്കും. ഇതിനൊപ്പം നിവേദനങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് പഞ്ചായത്ത് തലത്തിലുള്ള വനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. എംഎല്‍എമാരായ അഡ്വ. കെ.യു. ജനീഷ്‌കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 11ന് പത്തനംതിട്ട ജില്ലയിലെ വനസൗഹൃദ…

Read More

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ ( 20/03/2023)

സൗജന്യപരിശീലനം പത്തനംതിട്ട എസ് ബി ഐ ഗ്രാമീണസ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന ഫോട്ടോഗ്രാഫി ആന്‍ഡ് വീഡിയോഗ്രാഫി സൗജന്യ പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 8330010232, 04682270243 എന്നീ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ട്രൈസ്‌കൂട്ടര്‍ വിതരണം: അപേക്ഷാ തീയതി നീട്ടി സംസ്ഥാന ഭാഗ്യകുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് ട്രൈ സ്‌കൂട്ടര്‍ നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസരം ഏപ്രില്‍ 20 വരെ നീട്ടിയതായി ജില്ലാ ഭാഗ്യകുറി ഓഫീസര്‍ അറിയിച്ചു. അപേക്ഷാ ഫോറം ഭാഗ്യകുറി ക്ഷേമനിധി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0468 2222709.           കോന്നി, അരീക്കക്കാവ് സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ തേക്ക് തടി ചില്ലറ വില്‍പ്പനയ്ക്ക് തയ്യാര്‍ കോന്നി,…

Read More

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 20/02/2023)

സ്റ്റേജ് കാര്യേജുകളില്‍ നിരീക്ഷണ ക്യാമറ ഘടിപ്പിക്കണം ജില്ലയിലെ എല്ലാ സ്റ്റേജ് കാര്യേജുകളിലും ഫെബ്രുവരി 28 ന് മുന്‍പായി നിരീക്ഷണ ക്യാമറ ഘടിപ്പിക്കണമെന്ന് ആര്‍ടിഒ എ.കെ. ദിലു അറിയിച്ചു. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എല്ലാ സ്റ്റേജ് കാര്യേജുകളിലും  ഫെബ്രുവരി 28 ന് മുന്‍പായി  വാഹനത്തിന്റെ മുന്‍വശം, ഉള്‍വശം, പിന്‍വശം കാണത്തക്ക രീതിയില്‍ ക്യാമറ ഘടിപ്പിക്കണമെന്ന്  ഗതാഗത വകുപ്പ് മന്ത്രിയുടെ  അധ്യക്ഷതയില്‍ ചേര്‍ന്ന റോഡപകട അവലോകന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ക്യാമറകള്‍ ഘടിപ്പിക്കുന്നതിന്  ചെലവാകുന്ന തുകയുടെ അസല്‍ ബില്ല് സര്‍ക്കിള്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കുന്ന പക്ഷം 5000 രൂപ വരെ സര്‍ക്കാര്‍ അനുവദിക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. നിരീക്ഷ ക്യാമറകളുടെ  പ്രവര്‍ത്തന ക്ഷമത സംബന്ധിച്ച് ജില്ലയില്‍ സര്‍വീസ് നടത്തുന്ന എല്ലാ സ്റ്റേജ് കാര്യേജുകളിലും പരിശോധന നടത്തുമെന്നും ആര്‍ടിഒ അറിയിച്ചു. ക്വട്ടേഷന്‍ വിനോദസഞ്ചാര വകുപ്പ് പത്തനംതിട്ട ജില്ലാഓഫീസിന്റെ ഉപയോഗത്തിനായി വാഹനം വാടകയ്ക്ക് നല്‍കാന്‍ താല്‍പ്പര്യമുള്ള…

Read More

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ ( 14/1/2023)

യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ് പന്തളം തെക്കേക്കര ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്.  നാഷണല്‍ ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ പ്രതിമാസം 8000 രൂപ നിരക്കില്‍ 50 വയസിനു താഴെ പ്രായമുള്ള ആളെയാകും നിയമിക്കുക. അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പരിശീലന സര്‍ട്ടിഫിക്കറ്റോ, അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള യോഗ പിജി സര്‍ട്ടിഫിക്കറ്റോ, ബിഎന്‍വൈഎസ്/ ബിഎഎംഎസ്/ എംഎസ്‌സി (യോഗ)/ എംഫില്‍ (യോഗ) സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ വെള്ളപേപ്പറില്‍ തയാറാക്കിയ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം അപേക്ഷിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 20ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ. വിലാസം: മെഡിക്കല്‍ ഓഫീസര്‍, ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറി, പന്തളം തെക്കേക്കര, തട്ടയില്‍ പിഒ, പിന്‍ 691525. ഫോണ്‍: 9495550204. വാക്ക് ഇന്‍ ഇന്റര്‍വ്യു   മൃഗ സംരക്ഷണ…

Read More

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ (06/01/2023)

ജില്ലയില്‍ 10,31218 വോട്ടര്‍മാര്‍; വോട്ടര്‍മാരില്‍ കൂടുതല്‍ സ്ത്രീകള്‍ അന്തിമ വോട്ടര്‍ പട്ടികയില്‍ ജില്ലയില്‍ ഉള്ളത് 10,31218 വോട്ടര്‍മാര്‍. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയെ അപേക്ഷിച്ച് 1,9,531 വോട്ടര്‍മാരുടെ കുറവാണുള്ളത്.  5,42,665 സ്ത്രീ വോട്ടര്‍മാരും 4,88,545 പുരുഷ വോട്ടര്‍മാരുമാണ് പട്ടികയില്‍ ഉള്ളത്. എട്ടു ഭിന്നലിംഗ വിഭാഗക്കാരും ജില്ലയില്‍ നിന്ന് ഉണ്ട്. 5,779 വോട്ടര്‍മാരാണ് പുതുതായി പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. 2,227 പ്രവാസി വോട്ടര്‍മാരാണുള്ളത്. ആറന്മുളയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാര്‍ ഉള്ളത്. 728 പേര്‍. തിരുവല്ലയില്‍ നിന്ന് 520 ഉം, റാന്നി 362 ഉം, കോന്നി 325 ഉം, അടൂര്‍ 292 ഉം പ്രവാസി വോട്ടര്‍മാരുണ്ട്. തിരുവല്ലയില്‍ ആകെ 2,07,509 വോട്ടര്‍മാര്‍ ഉള്ളതില്‍ 98,600 പുരുഷന്മാരും 1,08,908 സ്ത്രീകളും ഭിന്നലിംഗത്തില്‍പ്പെടുന്ന ഒരാളും ഉള്‍പ്പെടുന്നു. റാന്നിയില്‍ ആകെ 1,88,837 വോട്ടര്‍മാര്‍ ഉള്ളതില്‍ 90,943 പുരുഷന്മാരും 97,892 സ്ത്രീകളും…

Read More