നിയുക്തി മെഗാ തൊഴില്മേള പത്തനംതിട്ട കാതോലിക്കേറ്റ് കോളജില് ആരോഗ്യമന്ത്രി വീണാ ജോര്ജ് ഉദ്ഘാടനം ചെയ്യും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില് സംഘടിപ്പിക്കുന്ന നിയുക്തി മെഗാതൊഴില് മേള (ഡിസംബര് 3) രാവിലെ 11ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജ് ഉദ്ഘാടനം ചെയ്യും. ഡെപ്യുട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. എംഎല്എമാരായ അഡ്വ. മാത്യു റ്റി തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്, അഡ്വ. പ്രമോദ് നാരായണ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര് ശങ്കരന്, ജില്ലാ കളക്ടര് ഡോ. ദിവ്യ എസ് അയ്യര്, പത്തനംതിട്ട നഗരസഭ ചെയര്മാന് അഡ്വ. ടി. സക്കീര് ഹുസൈന്, നഗരസഭ കൗണ്സിലര് കെ.ആര്. അജിത്ത് കുമാര്, കോളജ് പ്രിന്സിപ്പല് ഡോ. ഫിലിപ്പോസ് ഉമ്മന്, കൊമേഴ്സ് വിഭാഗം അസി. പ്രൊഫ. ആന്സി സാം,…
Read Moreടാഗ്: പത്തനംതിട്ട ജില്ലയിലെ സര്ക്കാര് ജീവനക്കാര് സമീപത്തെ തദ്ദേശ സ്ഥാപനത്തില് ഉടന് റിപ്പോര്ട്ട് ചെയ്യണം
പത്തനംതിട്ട ജില്ലയിലെ സര്ക്കാര് വാര്ത്തകള് ( 29/11/2022)
ലോക എയ്ഡ്സ് ദിനാചരണം: ജില്ലാതല ഉദ്ഘാടനം ഡിംസംബര് ഒന്നിന് ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിംസംബര് ഒന്നിന് രാവിലെ 10ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില് നടക്കും. ഒന്നായി തുല്യരായി തടുത്തു നിര്ത്താം എന്നതാണ് ഈ വര്ഷത്തെ എയ്ഡ്സ് ദിന സന്ദേശം. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര് ശങ്കരന് നിര്വഹിക്കും. അന്നേദിവസം കളക്ടറേറ്റില് നിന്നും ആരംഭിച്ച് ഗീതാഞ്ജലി ഓഡിറ്റോറിയത്തില് സമാപിക്കുന്ന റാലി ജില്ലാ പോലീസ് മേധാവി സ്വപ്നില് മധുകര് മഹാജന് ഫ്ളാഗ് ഓഫ് ചെയ്യും. പത്തനംതിട്ട മുനിസിപ്പല് ചെയര്മാന് അഡ്വ. ടി സക്കീര് ഹുസൈന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില് തിരുവല്ല സബ് കളക്ടര് ശ്വേത നാഗര്കോട്ടി മുഖ്യാതിഥിയാവും. ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) ഡോ. എല്. അനിത കുമാരി മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് റെഡ് റിബണ് അണിയിക്കലും നിര്വഹിക്കും.…
Read Moreപത്തനംതിട്ട ജില്ലയിലെ സര്ക്കാര് അറിയിപ്പുകള് ( 28/11/2022 )
നിലയ്ക്കല് വിമുക്തി പവലിയന് ഉദ്ഘാടനവും ഫുട്ബോള് ഷൂട്ട് ഔട്ടും ലഹരിമുക്ത നവകേരളം സാക്ഷാത്കരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില് സംഘടിപ്പിച്ചു വരുന്ന നോ റ്റു ഡ്രഗ്സ് കാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില് ശബരിമല തീര്ഥാടനത്തോട് അനുബന്ധിച്ച് നിലയ്ക്കല് കെഎസ്ആര്റ്റിസി ബസ് സ്റ്റാന്ഡിന് സമീപത്തായി പത്തനംതിട്ട എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തില് ലഹരി വിരുദ്ധ ബോധവല്ക്കരണ പവലിയനും ലഹരിക്കെതിരെ ഒരു ഗോള് എന്ന ലക്ഷ്യത്തോടെ ഫുട്ബോള് ഷൂട്ട് ഔട്ടും സംഘടിപ്പിക്കും. വിമുക്തി പവലിയന് ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ് കുമാര് എംഎല്എ (29) രാവിലെ ഒന്പതിന് നിര്വഹിക്കും. ജില്ലാകളക്ടര് ഡോ. ദിവ്യ എസ് അയ്യര് മുഖ്യാതിഥിയായുളള ചടങ്ങില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര് ശങ്കരന് അധ്യക്ഷത വഹിക്കും. ദേവസ്വം ബോര്ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര് വി.എ. പ്രദീപ്, സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ്…
Read Moreപത്തനംതിട്ട ജില്ലയിലെ സര്ക്കാര് അറിയിപ്പുകള് (07/11/2022 )
ആദിവാസികള്ക്ക് ഭൂമി പതിച്ചു നല്കുന്നു; അപേക്ഷ നല്കണം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച വനഭൂമിയും 1977 ജനുവരി ഒന്നിന് മുന്പ് ആദിവാസികളുടെ കൈവശത്തിലുണ്ടായിരുന്ന ഭൂമിയും ഭൂരഹിതരായ ആദിവാസികള്ക്ക് പതിച്ചു നല്കുന്നു. ഇതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി റാന്നി താലൂക്ക് പരിധിയിലെ ഭൂരഹിതരായ ആദിവാസികള് ഇന്നു(08) മുതല് ഒരു മാസത്തിനകം താലൂക്ക് ഓഫീസിലോ, ബന്ധപ്പെട്ട വില്ലേജ് ഓഫീസിലോ അപേക്ഷ സമര്പ്പിക്കണമെന്ന് തഹസീല്ദാര് അറിയിച്ചു ശബരിമല തീര്ഥാടനം; വെജിറ്റേറിയന് ഭക്ഷണവില നിശ്ചയിച്ച് ഉത്തരവായി ശബരിമല സന്നിധാനം, പമ്പ/നിലയ്ക്കല്, ഔട്ടര് പമ്പ ഉള്പ്പെടെയുളള പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഹോട്ടലുകളിലെ വെജിറ്റേറിയന് ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര് ഡോ.ദിവ്യ എസ് അയ്യര് ഉത്തരവായി. അമിതവില, അളവില് കുറവ് മുതലായവ വഴി തീര്ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായി വിലവിവര പട്ടിക തീര്ഥാടന പാതകളിലെ ഹോട്ടലുകളില് ഉപഭോക്താക്കള്ക്ക്…
Read Moreപത്തനംതിട്ട ജില്ലയിലെ സര്ക്കാര് അറിയിപ്പുകള് ( 29/10/2022 )
ക്വട്ടേഷന് ജില്ലാ ഇന്ഫര്മേഷന് ഓഫീസിന്റെ ആഭിമുഖ്യത്തില് നടത്തുന്ന പ്രചാരണ പരിപാടിയുടെ ആദ്യഘട്ടമായി ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളിലെയും ജനവാസ കേന്ദ്രങ്ങളിലും കോളനികളിലും വികസന – ക്ഷേമ വീഡിയോ ചിത്രങ്ങള് ശബ്ദ സംവിധാനമുള്ള എല്ഇഡി വോള് വാഹനം ഉപയോഗിച്ച് പ്രദര്ശിപ്പിക്കുന്നതിന് ഈ രംഗത്ത് മികവ് തെളിയിച്ചവരില് നിന്നും ക്വട്ടേഷന് ക്ഷണിച്ചു. അഞ്ചു ദിവസത്തെ പ്രദര്ശനത്തിനുള്ള തുക വ്യക്തമാക്കി ഒക്ടോബര് 31ന് ഉച്ചകഴിഞ്ഞ് രണ്ടിന് അകം പത്തനംതിട്ട കളക്ടറേറ്റില് പ്രവര്ത്തിക്കുന്ന ജില്ലാ ഇന്ഫര്മേഷന് ഓഫീസില് ക്വട്ടേഷന് നല്കണം. കൂടുതല് വിവരങ്ങള്ക്ക് ജില്ലാ ഇന്ഫര്മേഷന് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്: 0468-2222657. ദര്ഘാസ് ശബരിമല തീര്ത്ഥാടനവുമായി ബന്ധപ്പെട്ട് ശബരിമല പാതകളിലെ തെരുവ് വിളക്കുകള് പ്രവര്ത്തനക്ഷമമാക്കുന്നതിന് അംഗികൃത വയര്മാന് ലൈസന്സുള്ളവരില് നിന്നും റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് ദര്ഘാസ് ക്ഷണിച്ചു. ദര്ഘാസുകള് നവംബര് നാലിന് 11 ന്…
Read Moreപത്തനംതിട്ട ജില്ലയിലെ സര്ക്കാര് അറിയിപ്പുകള് ( 22/10/2022 )
ക്വട്ടേഷന് പട്ടികവര്ഗ വികസന വകുപ്പിനു കീഴിലുള്ള വടശ്ശേരിക്കര മോഡല് റസിഡന്ഷ്യല് സ്കൂളില് ദൈനംദിന ആവശ്യങ്ങള്ക്കായി 2022-23 വര്ഷത്തേയ്ക്ക് നിബന്ധനകള്ക്ക് വിധേയമായി കരാറടിസ്ഥാനത്തില് മിനിമം എട്ട് സീറ്റ് കപ്പാസിറ്റിയുള്ള പാസഞ്ചര് വാഹനം പ്രതിമാസം 1000 കിലോമീറ്റര് ഓടുന്നതിനായി വ്യക്തികള്/സ്ഥാപനങ്ങള് എന്നിവരില് നിന്നും നിയമാനുസൃതമായ ക്വട്ടേഷനുകള് ക്ഷണിച്ചു. ക്വട്ടേഷന് സമര്പ്പിക്കുന്ന കവറിനു പുറത്ത് വടശ്ശേരിക്കര മോഡല് റസിഡന്ഷ്യല് സ്കൂളിലേക്ക് കോണ്ട്രാക്ട് വ്യവസ്ഥയില് വാഹനം ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷന് എന്ന് രേഖപ്പെടുത്തിയിരിക്കണം. ക്വട്ടേഷന് സമര്പ്പിക്കേണ്ട അവസാന തീയതി ഈ മാസം 31ന് രാവിലെ 11 വരെ. ഫോണ് : 0473 5 251 153. വര്ണ്ണായനം (23) ചെങ്ങന്നൂര് പെരുമ സര്ഗ്ഗോത്സവത്തിന്റെയും ചാമ്പ്യാന്സ് ബോട്ട് ലീഗ് വള്ളംകളിയുടെയും ഭാഗമായി കേരള ലളിതകലാ അക്കാദമി ( ഒക്ടോബര് 23) മാന്നാര് നായര് സമാജം സ്കൂള് ഗ്രൗണ്ടില് കലാകാര കൂട്ടായ്മയായ വര്ണ്ണായനം സംഘടിപ്പിക്കുന്നു. കൂട്ടായ്മയുടെ…
Read Moreപത്തനംതിട്ട ജില്ലയിലെ സര്ക്കാര് ജീവനക്കാര് ആസ്ഥാനം വിട്ടുപോകുന്നത് തടഞ്ഞു
konnivartha.com : പത്തനംതിട്ട ജില്ലയിലെ എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും എല്ലാ വകുപ്പുകളുടെയും, പ്രാദേശിക അതോറിറ്റികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവന് ജീവനക്കാരും തൊഴിലാളികളും ഓഫീസുകളില് കൃത്യമായി ഹാജരാകണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര് ഉത്തരവായി. ഓഗസ്റ്റ് എട്ടു മുതല് 10 വരെയാണ് ഉത്തരവിന് പ്രാബല്യം. ദുരന്തനിവാരണ പ്രവര്ത്തനത്തില് സര്ക്കാര് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്. ഗര്ഭിണികള്, അംഗപരിമിതര്, മറ്റ് ആരോഗ്യപ്രശ്നങ്ങളാല് നിലവില് അവധിയില് പ്രവേശിപ്പിച്ചിരിക്കുന്നവര് എന്നിവര്ക്ക് ഈ ഉത്തരവ് ബാധകമല്ല. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരുടെ സേവനം തഹസീല്ദാര്മാര് ഉറപ്പുവരുത്തേണ്ടതും ആവശ്യമെങ്കില് തങ്ങളുടെ അധികാര പരിധിയിലെ മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനും അനുമതി നല്കി. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള് ബന്ധപ്പെട്ട മേലധികാരികള് ഉടന് തന്നെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കണമെന്നും ഉത്തരവില് പറയുന്നു. ഉത്തരവ്…
Read Moreപത്തനംതിട്ട ജില്ലയിലെ സര്ക്കാര് ജീവനക്കാര് സമീപത്തെ തദ്ദേശ സ്ഥാപനത്തില് ഉടന് റിപ്പോര്ട്ട് ചെയ്യണം
പത്തനംതിട്ട ജില്ലയിലെ സര്ക്കാര് ജീവനക്കാര് സമീപത്തെ തദ്ദേശ സ്ഥാപനത്തില് ഉടന് റിപ്പോര്ട്ട് ചെയ്യണം കോന്നി വാര്ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളില് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ സഹായിക്കുന്നതിനായി അതത് തദ്ദേശസ്ഥാപനങ്ങളില് താമസിക്കുന്ന അവശ്യ സര്വീസ് ഒഴികെയുള്ള സംസ്ഥാന സര്ക്കാര് വകുപ്പുകളിലെ ജീവനക്കാര്, അധ്യാപകര് എന്നിവരുടെ പട്ടിക ബന്ധപ്പെട്ട വകുപ്പ് മേധാവികള് ജില്ലാ കളക്ടര്ക്ക് ലഭ്യമാക്കിയിരുന്നു. ഈ ജീവനക്കാരെ വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നിയോഗിച്ച് ജില്ലാ കളക്ടര് ഉത്തരവായി. ഈ വിഭാഗത്തിലുള്ള എല്ലാ ജീവനക്കാരും അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാര് മുമ്പാകെ അടിയന്തരമായി റിപ്പോര്ട്ട് ചെയ്യണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര് അറിയിച്ചു.
Read More