കാലവര്‍ഷം ഈ മാസം അവസാനം എത്തും സംസ്ഥാനത്ത് കാലവര്‍ഷം ഈ മാസം 31 ഓടെ എത്തിച്ചേരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മാസം 19 ഓടെ തെക്കന്‍ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്. തെക്കന്‍ തമിഴ്നാട് തീരത്തിനും കോമറിന് മേഖലക്കും മുകളിലായി ചക്രവാതചുഴി നിലനില്ക്കുന്നു. ചക്രവാതചുഴിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് ന്യുനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ഒരാഴ്ച ഇടി/മിന്നല്‍/കാറ്റ് എന്നിവയോടെ കൂടിയ മിതമായതോ ഇടത്തരമോ ആയ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 20 ന് അതിതീവ്രമായ മഴക്കും, 18 മുതല്‍ 19 വരെ അതിശക്തമായ മഴക്കും 20 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ടയില്‍ 19, 20 തീയതികളില്‍ ഓറഞ്ച് അലര്‍ട്ട് പത്തനംതിട്ടയില്‍ ഈമാസം 19 നും 20…
Read Moreടാഗ്: പത്തനംതിട്ട ജില്ലയിലെ പ്രധാനപെട്ട സര്‍ക്കാര്‍ അറിയിപ്പുകള് ( 14/07/2022)
പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 13/05/2024 )
പക്ഷിപ്പനി: ഫാമിലെ താറാവുകള്‍ക്ക് ദയാവധം പത്തനംതിട്ട നിരണം ഡക്ക് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെയുള്ള എല്ലാ താറാവുകള്‍ക്കും ദയാവധം നല്കി ശാസ്ത്രീയമായി സംസ്കരിക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഇന്ന് (14) രാവിലെ എട്ടിന് ഈ നടപടികള്‍ സ്വീകരിക്കാനാണ് ധാരണ. പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റര്‍ ചുറ്റളവ് ഇന്‍ഫെക്ടഡ് സോണായും പത്തു കിലോമീറ്റര്‍ ചുറ്റളവ് സര്‍വൈവല്‍ സോണായും പ്രഖ്യാപിക്കും. ഇന്‍ഫെക്ടഡ് സോണില്‍ ഉള്‍പ്പെടുന്ന എല്ലാ പക്ഷികളെയും ഇല്ലായ്മ ചെയ്യാനും തീരുമാനമായി. ഇതിന് ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി. പക്ഷിപ്പനി ; ആശങ്ക വേണ്ട, മുൻകരുതലുകൾ സ്വീകരിക്കണം ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ അനിതകുമാരി അറിയിച്ചു…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 08/05/2024 )
അപേക്ഷാ തീയതി 31 വരെ നീട്ടി പച്ച മലയാളം അടിസ്ഥാന കോഴ്സ്, പത്താംതരം തുല്യതാ കോഴ്സ്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സ് എന്നിവയുടെ അപേക്ഷാ തീയതി 31 വരെ നീട്ടി. നിലവിലുണ്ടായിരുന്ന നാലുമാസം ദൈര്‍ഘ്യമുള്ള പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സ് രുണ്ട് ഭാഗങ്ങളായി പൂര്‍ത്തിയാകുന്ന രീതിയില്‍ പരിഷ്കരിച്ചാണ് പുതിയ കോഴ്സിന്റെ രജിസ്ട്രേഷന് ആരംഭിച്ചത്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും മലയാളത്തില്‍ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസ് കഴിഞ്ഞ ആര്‍ക്കും കോഴ്സില്‍ ചേരാം. ആറുമാസം വീതമുള്ള ഒന്നാം ഭാഗം അടിസ്ഥാന കോഴ്സ്, രണ്ടാം ഭാഗം അഡ്വാന്‍സ് കോഴ്സ് എന്നിങ്ങനെയാണ് പച്ചമലയാളം കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത് സാക്ഷരതാമിഷന്റെ പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഒരു തുല്യതാകോഴ്സാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പത്താം ക്ലാസ് മലയാളപഠനം നിര്‍ബന്ധമാണ് എന്നത് കണക്കിലെടുത്താണ് ഈ കോഴ്സിന്റെ പരിഷ്കരണം. 60 മണിക്കൂര്‍ മുഖാമുഖവും 30…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 06/05/2024 )
പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം പത്തനംതിട്ട കല്ലറകടവില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2024-25 അധ്യയനവര്‍ഷം അഞ്ചു മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്ക് കുട്ടികള്‍ക്കുള്ള അഡ്മിഷന് ആരംഭിച്ചു. പട്ടികജാതിവിഭാഗം, പട്ടികവര്‍ഗവിഭാഗം, പിന്നോക്കവിഭാഗം, ജനറല്‍വിഭാഗം എന്നിവയിലേക്കാണ് പ്രവേശനം. എല്ലാ ആധുനിക, അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ഹോസ്റ്റലില്‍ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനായി എല്ലാ വിഷയങ്ങള്‍ക്കും പ്രത്യേക അധ്യാപകരുടെ സേവനം ഉണ്ട്. എല്ലാ ദിവസവും ട്യൂഷന് സംവിധാനവും ലൈബ്രറി സേവനവും രാത്രികാലപഠനത്തിനും സംരക്ഷണത്തിനുമായി റസിഡന്റ് ട്യൂട്ടറുടെ സേവനവും ലഭിക്കും. ശാരീരിക-ആരോഗ്യ സംരക്ഷണത്തിനുള്ള കായിക ഉപകരണങ്ങളും മാനസിക ആരോഗ്യ സംരക്ഷണത്തിനുള്ള കൗണ്‍സിലിങ്ങും ലഭിക്കും. യൂണിഫോം, ഭക്ഷണം, വൈദ്യപരിശോധന എന്നിവ ലഭിക്കും. പോക്കറ്റ്മണി, സ്റ്റേഷനറി സാധനങ്ങള്‍, യാത്രക്കൂലി മുതലായവക്ക് മാസംതോറും നിശ്ചിത തുക അനുവദിക്കും. ഫോണ്‍-9544788310, 8547630042. ഓംബുഡ്സ്മാന് സിറ്റിംഗ് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് ഹാളില്‍ മേയ് ഏഴിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 01/05/2024 )
പത്തനംതിട്ടയില്‍ താപനില 38 ഡിഗ്രിവരെ എത്തിയേക്കും പത്തനംതിട്ട ജില്ലയില്‍ മേയ് നാലുവരെ വരെ താപനില 38 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍ ജില്ലകളലും ഇതേ താപനില ആയിരിക്കും. അതേസമയം പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ മെയ് രണ്ടുവരെ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ മെയ് രണ്ടുവരെ ഉഷ്ണതരംഗ സാധ്യത ഉള്ളതിനാല്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. ഏപ്രില്‍ 30 മുതല്‍ മേയ് നാലുവരെ വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, കോഴിക്കോട് ജില്ലകളിയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം,…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 30/04/2024 )
സൗജന്യ പരിശീലനം പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ മൊബൈല്‍ റിപ്പയറിങ്ങ് പരിശീലനം ഇന്ന് (30) ആരംഭിക്കും. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ :04682 270243, 08330010232. കുട്ടികള്‍ക്കായി ഡേ കെയര്‍ സെന്റര്‍ കേരള സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കേരള സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് പത്തനംതിട്ട ജില്ലയില്‍ കണ്ണങ്കരയില്‍ വനിതാ മിത്ര കേന്ദ്രത്തില്‍ ആറുമാസം മുതലുള്ള കുട്ടികള്‍ക്കായി ഡേ കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നു. അവധിക്കാല സമയത്ത് കൂട്ടികള്‍ക്ക് അഡ്മിഷന് എടുക്കുന്നതിനും സൗകര്യമുണ്ട്. ഡേ കെയര്‍ സെന്റര്‍ലേക്ക് അഡ്മിഷന് ആവശ്യമുള്ളവര്‍ വനിതാ വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ജില്ലാ ഓഫീസ്: 8281552350, ഡേ കെയര്‍: 9562919882. വനിതകള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസ സൗകര്യം വിവിധ ആവശ്യങ്ങള്‍ക്കായി പത്തനംതിട്ട ജില്ലയില്‍ എത്തുന്ന വനിതകള്‍ക്കായി താമസ…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രശ്നബാധ്യത ബൂത്തുകള്‍:12 എണ്ണം
പത്തനംതിട്ട ജില്ലയിലെ പ്രശ്നബാധ്യത ബൂത്തുകളില്‍ സുരക്ഷക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന്തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന് അറിയിച്ചു. ജില്ലയിലെ 1077 പോളിംഗ് ബൂത്തുകളില്‍ അടൂര്‍, കോന്നി, ആറന്മുള മണ്ഡലങ്ങളിലായി 12 പ്രശ്നബാധ്യത ബൂത്തുകളാണുള്ളത്. അടൂര്‍ ആറ്, കോന്നി നാല്, ആറന്മുള രണ്ട് എന്നിങ്ങനെയാണ് കണക്ക്. പ്രശ്നബാധ്യത ബൂത്തുകള്‍ മണ്ഡലം തിരിച്ച്: അടൂര്‍- കൊടുമണ്‍ എംജിഎം സെന്‍ട്രല്‍ സ്കൂള്‍ (ഗ്രൗണ്ട് ഫ്ളോര്‍ നോര്‍ത്ത് പോര്‍ഷന്‍), കൊടുമണ്‍ എംജിഎം സെന്‍ട്രല്‍ സ്കൂള്‍ (ഗ്രൗണ്ട് ഫ്ളോര്‍ സൗത്ത് പോര്‍ഷന്‍), ഇടത്തിട്ട വിദ്യാസാഗര്‍ വായാനശാല, ഇടത്തിട്ട ഗവ എല്‍പിഎസ്, ഐക്കാട് എഎസ്ആര്‍വി ഗവ യുപി സ്കൂള്‍ (സൗത്ത് പോര്‍ഷന്‍), ഐക്കാട് എഎസ്ആര്‍വി ഗവ യുപി സ്കൂള്‍ (മെയിന്‍ ബില്‍ഡിംഗ് മിഡില്‍ പോര്‍ഷന്‍) കോന്നി- കുന്നിട യുപി സ്കൂള്‍, കുന്നിട യുപി സ്കൂള്‍ (ഈസ്റ്റേണ്‍ പോര്‍ഷന്‍), കുറുമ്പകര യുപി സ്കൂള്‍ (ഈസ്റ്റേണ്‍ പോര്‍ഷന്‍),…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള് ( 30/03/2024 )
റാങ്ക് പട്ടിക നിലവില്‍ വന്നു പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് ( സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ഫോര്‍ എസ്സി /എസ്റ്റി) (കാറ്റഗറി നം. 734/2022) തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665. റാങ്ക് പട്ടിക നിലവില്‍ വന്നു പത്തനംതിട്ട ജില്ലയില്‍ എന്‍.സി.സി സൈനിക ക്ഷേമവകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്സ് (വിമുക്ത ഭടന്മാര് മാത്രം) (എന്‍സിഎ പട്ടികജാതി ) (കാറ്റഗറി നം. 241/2022) തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665. ഗ്രാമപഞ്ചായത്ത് ഓഫീസ് മാര്‍ച്ച് 31 ന് തുറന്നുപ്രവര്‍ത്തിക്കും പൊതുജനങ്ങളില്‍ നിന്നുളള നികുതി സ്വീകരിക്കുന്നതിനായി പളളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് മാര്‍ച്ച് 31 ഞായര്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. മണല്‍…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള് ( 16/03/2024 )
ലോക്സഭാ തെരഞ്ഞെടുപ്പ്: ജില്ലാ കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചു ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് കണ്ട്രോള് റൂം ആന്‍ഡ് ഹെല്‍പ്പ് ലൈന്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ പ്രേം കൃഷ്ണന് ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 24 മണിക്കൂറും കണ്ട്രോള് റൂമുമായി നേരിട്ടും 0468 2224256 എന്ന നമ്പരിലും ബന്ധപ്പെടാം. 1950 എന്ന ടോള്‍ ഫ്രീ നമ്പരിലും പൊതുജനങ്ങള്‍ക്ക് 24 മണിക്കൂറൂം സേവനം ലഭ്യമാണ്. ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ പത്മചന്ദ്രകുറുപ്പ്, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിശീലനം സംഘടിപ്പിച്ചു ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോസ്റ്റല്‍ വോട്ടുകള്‍, മാതൃകാ പെരുമാറ്റച്ചട്ടം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പരിശീലനപരിപാടി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. പോസ്റ്റല്‍ വോട്ടുകളെ കുറിച്ചുള്ള ക്ലാസ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാരും സംസ്ഥാനതല മാസ്റ്റര്‍ ട്രെയ്നര്‍മാരുമായ രജീഷ് കുമാര്‍, രാകേഷ് കുമാര്‍…
Read Moreപത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള് ( 14/03/2024 )
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: ഡ്രോണ്‍ തുടങ്ങിയവ പറത്തിയാല്‍ കര്‍ശന നിയമനടപടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലും പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഡ്രോണുകളും മറ്റും നിരോധിച്ചു ജില്ലാ പോലീസ് മേധാവി വി അജിത് ഉത്തരവായി. ഇരു സ്റ്റേഡിയങ്ങളുടെയും മൂന്ന് കിലോമീറ്റര്‍ ദൂരപരിധിയില്‍ ഡ്രോണുകള്‍, വിദൂരനിയന്ത്രിത മൈക്രോ ലൈറ്റ് എയര്‍ ക്രാഫ്റ്റുകള്‍, ഏറോമോഡലുകള്‍, പാരാഗ്ലൈഡറുകള്‍, പാരാ മോട്ടറുകള്‍, ഹാന്‍ഡ് ഗ്ലൈഡറുകള്‍, ഹോട് എയര്‍ ബലൂണുകള്‍, പട്ടങ്ങള്‍ തുടങ്ങിയവ പറത്തുന്നതിനാണ് നിരോധനം. (വെള്ളി) രാത്രി 10 വരെയാണ് നിരോധനം. ലംഘനമുണ്ടായാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഗതാഗതക്രമീകരണങ്ങള് ഏര്‍പ്പെടുത്തി പ്രധാനമന്ത്രിയുടെ ജില്ലാ സന്ദര്‍ശനത്തോടനുബന്ധിച്ച് ഗതാഗതക്രമീകരണങ്ങള് ഏര്‍പ്പെടുത്തി. അടൂര്‍ ഭാഗത്തുനിന്നും ഓമല്ലൂര്‍ വഴി പത്തനംതിട്ടയ്ക്കു വരുന്ന വാഹനങ്ങള്‍ സന്തോഷ് ജംഗ്ഷനില്‍ ഇടത്തു തിരിഞ്ഞ് എജിടി ആഡിറ്റോറിയം ജംഗ്ഷനിലെത്തി വലത്തേക്ക് പുന്നലത്തുപടി സെന്റ് പീറ്റേഴ്സ്…
Read More