ദേശത്തുടി സാഹിത്യോത്സവം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

ദേശത്തുടി സാഹിത്യോത്സവം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു KONNIVARTHA.COM : മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സാഹിത്യോത്സവത്തിന് അടൂർ ഗോപാലകൃഷ്ണൻ തുടക്കം കുറിച്ചു.കോന്നിയൂർ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. നെല്ലിക്കൽ മുരളീധരൻ സ്മാരക പ്രഥമ ദേശത്തുടി പുരസ്കാരം കവി സെബ്യാ സ്റ്റ്യന് സമർപ്പിച്ചു. സാംസ്കാരിക സെമിനാർ , കവിയരങ്ങ് എന്നിവയും നടന്നു. നാളെ വനിതാ സെമിനാർ , കഥാ സെമിനാർ , കവിതാ സെമിനാർ, നാടക സംവാദം എന്നിവ നടക്കും

Read More

ദേശത്തുടി സാഹിത്യോത്സവം പോസ്റ്റർ പ്രകാശനം നടന്നു

  KONNIVARTHA.COM : 2022 ജനുവരി 7, 8, 9 തീയതികളിൽ ദേശത്തുടി സാംസ്കാരിക സമന്വയം, പത്തനംതിട്ട കാതോലിക്കറ്റ് കോളജ് മലയാളം ഡിപ്പാർട്ടുമെന്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം നടന്നു.   പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽ നടന്ന പരിപാടിയിൽ മുൻസിപ്പൽ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ ആദ്യ പോസ്റ്റർ , പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മന് നൽകി പ്രകാശനം നിർവ്വഹിച്ചു. കവി രാജേഷ് ചിത്തിര, ഡോ. അനു . പി.ടി, രാജേഷ് വള്ളിക്കോട്, രമേശ് അങ്ങാടിക്കൽ ,സജയൻ ഓമല്ലൂർ, ബിനു ജി തമ്പി , മഞ്ജു ഇലന്തൂർ, ബിനു കെ. സാം, വിനോദ് ഇളകൊള്ളൂർ, നാടകക്കാരൻ മനോജ് സുനി, രാജേഷ് ഓമല്ലൂർ, ഹരിനാരായണൻ എന്നിവർ പങ്കെടുത്തു.

Read More

ദേശത്തുടി സാഹിത്യോത്സവം ലോഗോ പ്രകാശനം ചെയ്തു

  konnivartha.com : ജനുവരിയിൽ പത്തനംതിട്ടയിൽ വച്ച് നടക്കുന്ന ദേശത്തുടി സാഹിത്യോത്സവത്തിന്റെ ലോഗോപ്രകാശനം ഇന്ന് പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ കവി രമേശൻ വള്ളിക്കോടിന് ലോഗോ നൽകിയാണ് നിർവ്വഹിച്ചത്. അനിൽ വള്ളിക്കോട്, ജിനു ഡി. രാജ്, റജി മലയാലപ്പുഴ, ബിനു കെ സാം, കമല കുഞ്ഞിപ്പെണ്ണ്, വിനോദ് ഇളകൊള്ളൂർ, ഉണ്ണികൃഷ്ണൻ പൂഴിക്കാട്, നാടകക്കാരൻ മനോജ് സുനി, രാജേഷ് ഓമല്ലൂർ, അജൻ പിള്ള , എസ്.ബിജു തുടങ്ങിയവർ പങ്കെടുത്തു. 2022ജനുവരി 7, 8, 9 തീയതികളിൽ പത്തനംതിട്ട ശ്രീചിത്തിര തിരുനാൾ സ്മാരക ടൗൺഹാളിലും പാർക്കിലുമായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിൽ കഥ, കവിത, സിനിമ, നാടക, വനിതാ സെമിനാറുകളും ഓപ്പൺ ഫോറവും പുസ്തകോത്സവും പ്രകാശനവും ഒരുക്കും. കേരളത്തിലെ പ്രമുഖ സാഹിത്യ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും. മലയാളത്തിലെ ശ്രദ്ധേയനായിരുന്ന കവി നെല്ലിക്കൽ…

Read More