konnivartha.com : സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ ”ലക്കി ബിൽ” ആപ്പിലെ ആദ്യ പ്രതിമാസ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ സജി ആശുപത്രിക്ക് സമീപം ചിത്തിരയിൽ താമസിക്കുന്ന പി.സുനിൽ കുമാറിന് ലഭിച്ചു. തിരുവനന്തപുരം പോത്തീസിൽ നിന്ന് വാങ്ങിയ സാധനങ്ങളുടെ ബില്ലിനാണ് സമ്മാനം ലഭിച്ചത് . രണ്ടാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം അഞ്ച് പേർക്കും, മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം അഞ്ച് പേർക്കുമാണ് ലഭിച്ചത്. വിജയികളുടെ വിവരങ്ങൾ ചുവടെ: പേര്, വീട്ട് പേര്, സ്ഥലപ്പേര്, ബില്ല് നൽകിയ സ്ഥാപനം എന്ന ക്രമത്തത്തിൽ. രണ്ടാം സമ്മാന വിജയികൾ: രമണി, തച്ചോളി ഹൗസ്, വടകര, കോഴിക്കോട് (മൈ ജി വടകര), അഖിൽ എസ്, എസ്. വി നിവാസ്, എടത്വ, ആലപ്പുഴ (വെഡ് ലാന്റ് വെഡിങ്സ് ഹരിപ്പാട്), ഷിബിൻ ശശിധരൻ,…
Read More