കോന്നി വാര്‍ത്ത : കോന്നി ഗവ. മെഡിക്കൽ കോളേജിൻ്റെ രണ്ടാംഘട്ട നിർമാണം ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 18) പകൽ 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കിഫ്ബി മുഖേന 241.01 കോടി രൂപയാണ് രണ്ടാം ഘട്ട നിർമാണത്തിന് അനുവദിച്ചത്. എൽ.ഡി.എഫ് സർക്കാരിൻ്റെ ഇച്ഛാശക്തിയോടെയുള്ള നടപടികളിലൂടെ മെഡിക്കൽ കോളേജിൻ്റെ രണ്ടാംഘട്ട നിർമാണം എന്ന സ്വപ്നവും യാഥാർത്ഥ്യമാകുകയാണ്. 2014 -ൽ ആരംഭിച്ച് വിവിധ കാരണങ്ങളാൽ തടസപ്പെട്ടു കിടന്ന മെഡിക്കൽ കോളേജ് നിർമാണം 2016-ൽ എത്തിയ എൽഡിഎഫ് സർക്കാരാണ് പുനരാരംഭിച്ച് പൂർത്തിയാക്കിയത്. 2020 സെപ്തംബറിൽ മെഡിക്കൽ കോളേജ് ഒ.പി വിഭാഗം മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു. 26 ഡോക്ടർമാർ ഉൾപ്പെടെ 286 തസ്തികകൾ അനുവദിച്ചു കൊണ്ട് മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സാ വിഭാഗവും കഴിഞ്ഞ ദിവസം ആരംഭിച്ചു കഴിഞ്ഞു. പ്രതിദിനം 50 ലക്ഷം ലിറ്റർ ജലം സംഭരിക്കാവുന്ന ടാങ്കും നിർമിച്ചു.13.98 കോടി…
Read Moreടാഗ്: കോന്നി മെഡിക്കൽ കോളേജ് രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനത്തിന് ഇ-ടെൻഡർ ക്ഷണിച്ചു
കോന്നി മെഡിക്കൽ കോളേജ് രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനത്തിന് ഇ-ടെൻഡർ ക്ഷണിച്ചു
കോന്നി വാര്‍ത്ത :ഗവ.മെഡിക്കൽ കോളേജ് രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനത്തിന് ഇ-ടെൻഡർ ക്ഷണിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.രണ്ടാം ഘട്ടത്തിനായി കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 240 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.അതിൽ 214 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ഇ-ടെൻഡർ ക്ഷണിച്ചത്.ബാക്കിയുള്ള 26 കോടി ഗ്രീൻ ബിൽഡിംഗ് നടപ്പിലാക്കുന്നതിനായി മാറ്റി വച്ചിരിക്കുകയാണ്. രണ്ടാം ഘട്ടത്തിൽ 200 കിടക്കകളുള്ള ആശുപത്രി സമുച്ചയം, പതിനൊന്ന് നിലകളുള്ള ക്വാർട്ടേഴ്സ് ഫ്ലാറ്റ്, അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, ഓഡിറ്റോറിയം, മോർച്ചറി, വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലുകൾ ഉൾപ്പടെയുള്ള പ്രവർത്തികളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഫെബ്രുവരി ഒന്നാണ് ഇ-ടെൻഡർ നല്‍കാനുള്ള അവസാന തീയതി. അടങ്കൽ തുകയുടെ 80 ശതമാനത്തിനു തുല്യമായ സർക്കാർ ഉടമസ്ഥതയിലുള്ള ആശുപത്രി കെട്ടിട നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുള്ള കോൺട്രാക്ടർമാർക്കാണ് ഇ-ടെൻഡറിൽ പങ്കെടുക്കാൻ യോഗ്യത. അവർക്ക് സ്വന്തമായുള്ള ഉപകരണങ്ങൾ, ചാർട്ടേഡ് അക്കൗണ്ടൻ്റ് നല്കിയ 5വർഷത്തെ സർട്ടിഫിക്കറ്റ് തുടങ്ങിയുള്ള നിരവധി യോഗ്യതകളും പരിശോധിക്കും. ടെക്നിക്കൽ ബിഡ്,…
Read More