Konnivartha. Com :കോന്നി സര്ക്കാര് മെഡിക്കല് കോളജില് കരാര് വ്യവസ്ഥയില് ജൂനിയര് റെസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന് ഇന്റര്വ്യൂ ഡിസംബര് 31 ന് രാവിലെ 10.30ന് മെഡിക്കല് കോളേജില് നടത്തും. എം.ബി.ബി.എസ് ബിരുദധാരികള് ഡിഗ്രി സര്ട്ടിഫിക്കറ്റ്, മെഡിക്കല് കൗണ്സില് രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ്, മാര്ക്ക് ലിസ്റ്റ്, തിരിച്ചറിയല് രേഖകള്, മറ്റ് രേഖകള് എന്നിവയുടെ അസലും, പകര്പ്പും സഹിതം വാക്ക് ഇന് ഇന്റര്വ്യൂവിന് ഹാജരാകണം. രജിസ്ട്രേഷന് അന്നേ ദിവസം രാവിലെ ഒമ്പത് മുതല് 10 വരെ. പ്രവര്ത്തിപരിചയമുള്ളവര്ക്കും പത്തനംതിട്ട ജില്ലയിലുള്ളവര്ക്കും മുന്ഗണന. പ്രായപരിധി 50 വയസ.് ഫോണ് : 0468 2344823, 2344803.
Read Moreടാഗ്: കോന്നി മെഡിക്കൽ കോളേജിൽ പിൻവാതിൽ നിയമനം നടത്താൻ ശ്രമം
കോന്നി മെഡിക്കൽ കോളേജിൽ ഡ്രസ് ബാങ്ക് എം എൽ എ ഉദ്ഘാടനം ചെയ്തു
konnivartha.com/ കോന്നി :മണ്ഡല കാലത്തോട് അനുബന്ധിച്ചു ആശുപത്രിയിൽ എത്തുന്ന ശബരിമല തീർത്ഥാടകർക്കും കൂട്ടിരിപ്പുകാർ ഇല്ലാത്തതും അനാഥരുമായ രോഗികൾക്കും അവശ്യ വസ്ത്രങ്ങൾ നൽകുന്നതിനു വേണ്ടി കേരള ഗവ. നേഴ്സ് അസോസിയേഷൻ (KGNA )കോന്നി മെഡിക്കൽ കോളേജിൽ പുതുതായി ആരംഭിക്കുന്ന ഡ്രസ് ബാങ്ക് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. സംഘടനയിലെ അംഗങ്ങൾ സംഭാവനയായി വസ്ത്രങ്ങൾ വാങ്ങി നൽകി. കോന്നി മെഡിക്കൽ കോളജിലെ കാഷ്വാലിറ്റിക്കു സമീപമാണ് ഡ്രസ് ബാങ്ക് ക്രമീകരിച്ചിരിക്കുന്നത്.അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സെസി ജോബ്, മെഡിക്കൽ സൂപ്രണ്ട് ഡോ. എ. ഷാജി, KGNA ഭാരവാഹികളായ ഗീതാമണി, പ്രീത, ദീപ ജയപ്രകാശ്, സിനി. C നായർ, അനുപമ,ബിൻസി,നൗഫൽ, റാണി തുടങ്ങിയവർ സംസാരിച്ചു.
Read Moreകോന്നി മെഡിക്കൽ കോളേജിൽ മൂന്നാമത്തെ ബാച്ച് വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടന്നു
konnivartha.com: കോന്നി ഗവ മെഡിക്കൽ കോളേജിൽ മൂന്നാമത്തെ ബാച്ച് വിദ്യാർത്ഥികളുടെ പ്രവേശനോത്സവം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. കോന്നി മെഡിക്കൽ കോളേജിൽ വിദ്യാർഥികൾക്കായി അത്യാധുനിക ഉപകരണങ്ങൾ ആണ് എത്തിച്ചിരിക്കുന്നത്. നിർമ്മാണ പ്രവർത്തനം നിലച്ച അവസ്ഥയിൽ നിന്നാണ് കോന്നി മെഡിക്കൽ കോളജ് യാഥാർത്ഥ്യമായതെന്നും ഇപ്പോൾ നിന്ന് കിഫ്ബിയിൽ നിന്നും അനുവദിച്ച 352 കോടി രൂപയുടെ അതിവേഗത്തിലുള്ള വികസന പ്രവർത്തനങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്. അനുദിനം മെഡിക്കൽ കോളേജ് വളരുകയാണ്. മെഡിക്കൽ കോളജ് റോഡ് അതിവേഗതയിൽ നിർമ്മാണം പൂർത്തീകരിക്കുമെന്നും എംഎൽഎ പറഞ്ഞു. കോന്നി ഗവ. മെഡിക്കൽ കോളേജ് എംബിബിഎസ് പ്രവേശനം നേടിയ 67 വിദ്യാർത്ഥികളെ ആശുപത്രി കവാടത്തിൽ വച്ച് പൂച്ചെണ്ടു നൽകി എം എൽ എ സ്വീകരിച്ചു. ഇനി രണ്ട് അലോട്മെന്റുകൾ കൂടി നടക്കാനുണ്ട്. കോന്നി മെഡിക്കൽ കോളേജിൽ 100 സീറ്റാണ്…
Read Moreകോന്നി മെഡിക്കൽ കോളേജിൽ നവംബർ 15 ന് ക്ളാസുകൾ ആരംഭിക്കും
കോന്നി മെഡിക്കൽ കോളേജിൽ നവംബർ 15 ന് ക്ളാസുകൾ ആരംഭിക്കും ; മന്ത്രി വീണ ജോർജ്ജ് konnivartha.com : കോന്നി മെഡിക്കൽ കോളേജിൽ നവംബർ 15 ന് ആദ്യ എം ബി ബി എസ് ബാച്ചിന് ക്ളാസുകൾ ആരംഭിക്കുമെന്നും ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായും ആരോഗ്യ മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. കോന്നി മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കിയ ആരോഗ്യ മന്ത്രി വീണ ജോർജിനും കോന്നി എം എൽ എ അഡ്വ കെ യു ജനീഷ്കുമാറിനും കോന്നി പൗരാവലി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നടക്കില്ല എന്ന് എഴുതി തള്ളിയ കാര്യമാണ് കോന്നി മെഡിക്കൽ കോളജിന്റേത് തോമസ് ഐസക്ക് ധന മന്ത്രി ആയിരുന്നപ്പോൾ ആണ് കോന്നി മെഡിക്കൽ കോളേജിന് ഇരുനൂറ് കോടി രൂപ അനുവദിച്ചത്.കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് ഇത് സാധിച്ചത്. മെഡിക്കൽ കോളേജിന് അനുമതി ലഭിക്കണമെങ്കിൽ കോന്നി…
Read Moreകോന്നി മെഡിക്കൽ കോളേജിൽ എല്ലാ ഒ.പി സേവനവും പൂർണ്ണ സമയമാക്കണം : കോന്നി ടൗൺ റെസിഡന്റ്സ് അസോസിയേഷൻ
konnivartha.com : കോന്നി സർക്കാർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനത്തിന് അംഗീകാരം നൽകിയ ദേശീയ മെഡിക്കൽ കമ്മീഷൻ തീരുമാനത്തെ കോന്നി ടൗൺ റെസിഡന്റ്സ് അസോസിയേഷൻ സ്വാഗതം ചെയ്തു. കോന്നി മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി പ്രവർത്തിച്ച എല്ലാവരേയും യോഗം അഭിനന്ദിച്ചു. എല്ലാ ഒ.പി സേവനവും പൂർണ്ണ സമയമാക്കുന്നതിന് അധികാരികൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നിലവില് ഉച്ച വരെ മാത്രമാണ് ഒ പി ഉള്ളത് . പൂര്ണ്ണമായും ഒ പി സേവനം ലഭിച്ചെങ്കില് മാത്രമേ ജനങ്ങള്ക്ക് ഉപകാരപ്പെടുകയുള്ളൂ ടൗൺ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.എസ്.മുരളിമോഹൻ, ജി.രാമകൃഷ്ണപിള്ള , കെ.രാജേന്ദ്രനാഥ് , എം.കെ. ഷിറാസ്, എസ്.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
Read Moreകോന്നി മെഡിക്കൽ കോളേജിൽ “കാടു “വളർത്തി പരിസ്ഥിതിയെ പരിപോഷിപ്പിക്കുന്നു
Konnivartha. Com :കോന്നി മെഡിക്കൽ കോളേജിൽ “കാടു “വളർത്തി പരിസ്ഥിതിയെ പരിപോഷിപ്പിക്കുന്നു.കോന്നി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ മുന്നിൽ കാട് നന്നായി വളർന്നിട്ടും അധികാരികൾ ഇവ നീക്കം ചെയ്തില്ല. വിഷ സർപ്പം പോലും ഇതിൽ കാണുമെന്നു കരുതുന്നു. നിരവധി രോഗികൾ വന്നു ചേരുന്ന കോന്നി മെഡിക്കൽ കോളേജ് പരിസരം വൃത്തിയാക്കുവാൻ ഉള്ള നടപടി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. അതോ കാട് മൂടപ്പെട്ട് പരിസ്ഥിതി സൗഹാർദ്ദ മെഡിക്കൽ കോളേജ് എന്ന പേര് വരുന്നത് വരെ കാട് വളർത്താൻ ആണ് ശ്രമം എങ്കിൽ ഇച്ചിരെ കൈ വളം കൂടി മൂട്ടിൽ ഇടുക. നന്നായി വളർന്നു കെട്ടിടം “പച്ച “പിടിക്കട്ടെ. ചൂണ്ടി കാണിക്കുന്ന വിഷയങ്ങൾ കണ്ട് വ്യാകുലതപെടാതെ നടപടി സ്വീകരിക്കുക. കോന്നി മെഡിക്കൽ കോളേജ് എന്നും തല ഉയർത്തി നിൽക്കണം എന്ന് ജനത ആഗ്രഹിക്കുന്നു.
Read Moreകോന്നി മെഡിക്കൽ കോളേജിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ പരിശോധയ്ക്ക് എത്തും
കോന്നി മെഡിക്കൽ കോളേജിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ പരിശോധയ്ക്ക് എത്തും :47 ഡോക്ടർമാരെ കൂടി നിയമിച്ചു കോന്നി വാർത്ത ഡോട്ട് കോം :കോന്നി മെഡിക്കൽ കോളേജിൽ എം ബി ബി എസ് ഒന്നാം വർഷം ക്ലാസുകൾക്ക് അനുമതി നൽകുവാൻ ഉള്ള പരിശോധനയ്ക്ക് വേണ്ടി നാഷണൽ മെഡിക്കൽ കമ്മീഷൻ പരിശോധനയ്ക്ക് എത്തും. ഇതിനു മുന്നോടിയായി വിവിധ തസ്തികളിലേക്ക് 47 ഡോക്ടർമാരെ നിയമിച്ചു കൊണ്ട് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നുമാണ് കൂട്ടത്തോടെ ഡോക്ടർമാരെ കോന്നി മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയത്. പത്തനംതിട്ട ജനറൽ ആശുപത്രിയുടെ പ്രവർത്തനം ഇതോടെ മുടങ്ങുന്ന സാഹചര്യം ഉണ്ട്. പകരം ഡോക്ടർമാരെ ഇവിടെ നിയമിച്ചില്ല. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്കു ഡോക്ടർമാരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഡെപ്യൂട്ടെഷനിൽ കോന്നി മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയത് എന്നാണ് ആരോപണം. മെഡിക്കൽ കോളേജിൽ പഠിച്ചു…
Read Moreകോന്നി മെഡിക്കൽ കോളേജിൽ കോവിഡ് പരിശോധനയും, ചികിത്സയും ആരംഭിച്ചു
കോന്നി വാര്ത്ത ഡോട്ട് കോം :ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് പരിശോധനയും, ചികിത്സയും ആരംഭിച്ചു. വിപുലമായ സൗകര്യങ്ങളോടെയാണ് കോവിഡ് ചികിത്സ ആരംഭിച്ചിരിക്കുന്നത്. ആദ്യ ദിനത്തിൽ 8 പേരാണ് കോവിഡ് പരിശോധനയ്ക്ക് എത്തിയത്. ആൻ്റിജൻ, ആർ.ടി.പി.സി.ആർ പരിശോധനകളാണ് നടത്തുന്നത്. ആദ്യ ദിന പരിശോധനയിൽ ഒരാൾകോവിഡ് പോസറ്റീവായി.പോസറ്റീവായ വ്യക്തിക്ക് രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാൽ വീട്ടിൽ കോറൻറയിനിൽ ഇരിക്കാർ നിർദ്ദേശം നല്കി. മെഡിക്കൽ കോളേജിൽ പരിശോധന നടത്തി പോസറ്റീവാകുന്നവരിൽ കിടത്തി ചികിത്സ ആവശ്യമുള്ളവരെ മെഡിക്കൽ കോളേജിൽ തന്നെ പ്രവേശിപ്പിക്കും.മറ്റു സ്ഥലങ്ങളിൽ പരിശോധന നടത്തിയവർക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശാനുസരണമാണ് മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സ അനുവദിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി 240 കിടക്കകളാണ് കോവിഡ് ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ തയ്യാറാകുന്നത്. എല്ലാ കിടക്കകളിലും ഓക്സിജൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നവർക്ക് ഭക്ഷണവും മെഡിക്കൽ കോളേജിൽ തന്നെ ലഭ്യമാക്കും.അരുവാപ്പുലം ഗ്രാമ പഞ്ചായത്താണ് ഭക്ഷണം നല്കുന്നത് .…
Read Moreകോന്നി മെഡിക്കൽ കോളേജിൽ കോവിഡ് പരിശോധനയും, ചികിത്സയും നാളെ മുതൽ തുടങ്ങും (26/05/2021)
കോന്നി വാര്ത്ത ഡോട്ട് കോം : ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് പരിശോധനയും, ചികിത്സ ഇന്ന് (26/5/21) ആരംഭിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. വിപുലമായ സൗകര്യങ്ങളോടെയാണ് ചികിത്സ ആരംഭിക്കുന്നത്. ആൻ്റിജൻ, ആർ.ടി.പി.സി.ആർ പരിശോധനകളാണ് ആരംഭിക്കുന്നത്. പരിശോധനയിൽ കോവിഡ് പോസറ്റീവായി കാണുന്നവരിൽ കിടത്തി ചികിത്സ ആവശ്യമുള്ളവരെ മെഡിക്കൽ കോളേജിൽ തന്നെ പ്രവേശിപ്പിക്കും. രണ്ടു ഘട്ടങ്ങളിലായി 240 കിടക്കകളാണ് കോവിഡ് ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ തയ്യാറാകുന്നത്. എല്ലാ കിടക്കകളിലും ഓക്സിജൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നവർക്ക് ഭക്ഷണവും മെഡിക്കൽ കോളേജിൽ തന്നെ ലഭ്യമാക്കും.അരുവാപ്പുലം ഗ്രാമ പഞ്ചായത്താണ് ഭക്ഷണംനല്കുന്നത് . ജീവനക്കാർ ആശുപത്രിയിൽ താമസിച്ചാണ് ചികിത്സ നടത്തുന്നത്.ജീവനക്കാർക്കായി 8 മുറികളാണ് മാറ്റി വച്ചിരിക്കുന്നത്. കോവിഡ് മൂന്നാം തരംഗം ഉണ്ടായാലും നേരിടാനുള്ള ഒരുക്കങ്ങളാണ് മെഡിക്കൽ കോളേജിൽ തയ്യാറാക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.ആധുനിക സൗകര്യങ്ങളോടെ മെഡിക്കൽ കോളേജ് കോവിഡ് ചികിത്സയ്ക്കായി തയ്യാറാക്കുകയാണെന്നും എം.എൽ.എ പറഞ്ഞു.
Read Moreകോന്നി മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും
കോന്നി മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും കോന്നി വാര്ത്ത ഡോട്ട് കോം :കോന്നി ഗവ.മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനമായി.അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ കൂടി പങ്കെടുത്ത് മെഡിക്കൽ കോളേജിൽ നടത്തിയ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. കോവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റര് മെഡിക്കൽ കോളേജിൽ ഈ മാസം തന്നെ പ്രവർത്തനം ആരംഭിക്കും. കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ആശുപത്രിയിൽ ഏർപ്പെടുത്തേണ്ടതിന്റെ അടിയന്തിര ആവശ്യകത മുന്നിൽ കണ്ടാണ് ആശുപത്രി ആധുനിക സംവിധാനങ്ങളോടെ സജ്ജമാക്കാൻ തീരുമാനിച്ചത്. ആശുപത്രിയിലെ സൗകര്യങ്ങൾ എത്രയും വേഗം വർദ്ധിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.ആദ്യഘട്ടത്തിൽ 120 കിടക്കകളോടുകൂടിയാണ് ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നത്. രണ്ട് ആഴ്ചയ്ക്കകം 120 കിടക്കകൾ കൂടി തയ്യാറാക്കും.ആകെ 240 കിടക്കകൾ 2 നിലകളിലായി സജ്ജമാക്കും. എല്ലാ കിടക്കകളിലും ഓക്സിജൻ സൗകര്യം ലഭ്യമായിരിക്കും. കാഷ്വാലിറ്റിയും സജ്ജമാക്കും.ഇതിനായി 30 ലക്ഷം രൂപ…
Read More