കോന്നി മെഡിക്കൽ കോളേജിൽ എല്ലാ ഒ.പി സേവനവും പൂർണ്ണ സമയമാക്കണം : കോന്നി ടൗൺ റെസിഡന്റ്സ് അസോസിയേഷൻ

 

konnivartha.com : കോന്നി സർക്കാർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനത്തിന് അംഗീകാരം നൽകിയ ദേശീയ മെഡിക്കൽ കമ്മീഷൻ തീരുമാനത്തെ കോന്നി ടൗൺ റെസിഡന്റ്സ് അസോസിയേഷൻ സ്വാഗതം ചെയ്തു.

കോന്നി മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി പ്രവർത്തിച്ച എല്ലാവരേയും യോഗം അഭിനന്ദിച്ചു. എല്ലാ ഒ.പി സേവനവും പൂർണ്ണ സമയമാക്കുന്നതിന് അധികാരികൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നിലവില്‍ ഉച്ച വരെ മാത്രമാണ് ഒ പി ഉള്ളത് . പൂര്‍ണ്ണമായും ഒ പി സേവനം ലഭിച്ചെങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് ഉപകാരപ്പെടുകയുള്ളൂ

ടൗൺ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.എസ്.മുരളിമോഹൻ, ജി.രാമകൃഷ്ണപിള്ള , കെ.രാജേന്ദ്രനാഥ് , എം.കെ. ഷിറാസ്, എസ്.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

error: Content is protected !!