കോന്നി താലൂക്ക് ആശുപത്രി ലബോറട്ടറിയിലേക്ക് ടെന്‍ഡര്‍ ക്ഷണിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്ക് ആശുപത്രി ലബോറട്ടറിയിലേക്ക് 2021 സെപ്റ്റംബര്‍ മുതല്‍ 2022 ഓഗസ്റ്റ് 31 വരെയുളള കാലയളവിലേക്ക് ആവശ്യമായ റീയേജന്റ്, ലാബ് സാമഗ്രികള്‍ എന്നിവ വിതരണം ചെയ്യുന്നതിന് കരാര്‍ ഏറ്റെടുക്കാന്‍ താത്പര്യമുളള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന തീയതി ഈ മാസം 25 മുതല്‍ 31 വരെ. ഫോണ്‍: 0468 2243469.
Read Moreടാഗ്: കോന്നി താലൂക്ക് ആശുപത്രിയില്‍ വൈദ്യുതി പ്രതി: സംവിധാനം ഇല്ലാത്തത്” ഷോക്ക് “
കോന്നി താലൂക്ക് ആശുപത്രി ലബോറട്ടറിയിലേക്ക് ടെന്‍ഡര്‍ ക്ഷണിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്ക് ആശുപത്രി ലബോറട്ടറിയിലേക്ക് 2021 സെപ്റ്റംബര്‍ മുതല്‍ 2022 ഓഗസ്റ്റ് 31 വരെയുളള കാലയളവിലേക്ക് ആവശ്യമായ റീയേജന്റ്, ലാബ് സാമഗ്രികള്‍ എന്നിവ വിതരണം ചെയ്യുന്നതിന് കരാര്‍ ഏറ്റെടുക്കാന്‍ താത്പര്യമുളള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന തീയതി ഈ മാസം 25 മുതല്‍ 31 വരെ. ഫോണ്‍: 0468 2243469.
Read Moreകോന്നി താലൂക്ക് ആശുപത്രിയിൽ രണ്ട് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി
കോന്നി താലൂക്ക് ആശുപത്രിയിൽ രണ്ട് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി konnivartha.com : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആന്റോ ആന്റണി എം.പി കോവിഡ് കെയർ പദ്ധതിയുടെ ഭാഗമായി ഡോക്ടേഴ്സ് ഫോർ യു എന്ന സംഘടനയുമായി ചേർന്ന് പാർലമെന്റ് മണ്ഡലത്തിലെ ഗവൺമെന്റ ആശുപത്രികളിൽ മിനിറ്റിൽ 5 ലിറ്റർ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ഓക്സിജൻ കോൺസൻട്രേറ്റർ നൽകി വരുന്നതിന്റെ ഭാഗമായി കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമായ കോന്നി താലൂക്ക് ആശുപത്രിയിൽ രണ്ട് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജിജി സജി അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി ഉദ്ഘാടനം ചെയ്തു. കോന്നി പഞ്ചായത്ത് പ്രസിഡന്റ് സുലേഖ. വി.നായർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ദേവകുമാർ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ…
Read Moreകോന്നി താലൂക്ക് ആശുപത്രിയിൽ പാമ്പിന് വിഷത്തിനെതിരായ ആന്റി വെനം (Anti Venom) ഉറപ്പാക്കണം
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്ക് ആശുപത്രിയിൽ രാജവെമ്പാലയുടെ വിഷത്തിനെതിരായ ആന്റി വെനം (Anti Venom)ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണം . മലയോരമേഖലയായ കോന്നിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും പലതവണ രാജവെമ്പാലയെ പിടിച്ച് വനത്തിൽ വിട്ടിട്ടുണ്ട് .അരുവാപ്പുലം തണ്ണിത്തോട്. മലയാലപ്പുഴ കോന്നിഎന്നീ പഞ്ചായത്തുകൾ വനമേഖലയോട് ചേർന്നുകിടക്കുന്ന പഞ്ചായത്തുകളാണ് ഇവിടുത്തെ ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നത് കോന്നി താലൂക്ക് ആശുപത്രിയെയാണ് . അടിയന്തരമായി കോന്നി താലൂക്ക് ആശുപത്രിയിൽ ആന്റി വെനം (Anti Venom)ഉറപ്പാക്കണമെന്ന് കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ ദേവകുമാർ ആവശ്യപ്പെട്ടു
Read Moreകോന്നി താലൂക്ക് ആശുപത്രിയില്‍ 10 കോടിയുടെ സമഗ്ര വികസന പദ്ധതികള്‍
കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി താലൂക്ക് ആശുപത്രിയുടെ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനമായി. കോന്നി താലൂക്ക് ആശുപത്രിയിൽ 10 കോടിയുടെ സമഗ്ര വികസന പദ്ധതിയുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ വിളിച്ച ചേർത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ആശുപത്രിയിൽ പുതിയ 3 നില കെട്ടിടം പദ്ധതിയുടെ ഭാഗമായി നിർമ്മാണം പുരോഗമിക്കുകയാണ്.നിലവിലുള്ള കാഷ്വാലിറ്റി കെട്ടിടത്തിൻ്റെ മുകളിലായാണ് 3നില കെട്ടിടം നിർമ്മിക്കുന്നത്.ഇതോടെ കാഷ്വാലിറ്റി കെട്ടിടം 5 നിലയായി മാറും. ആശുപത്രിയിലെ സ്ഥലപരിമിതി മൂലം നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് ഓരോ നിലയും പ്രവർത്തനത്തിനായി കൈമാറും.കരാർ കാലാവധിയ്ക്കുള്ളിൽ തന്നെ നിർമ്മാണം പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയർ യോഗത്തെ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി പുതിയ ഐ.സി.യു സൗകര്യം ക്രമീകരിക്കും.ഐ.സി.യു ബെഡ്, മറ്റ് അനുബന്ധ സൗകര്യങ്ങൾ മുതലായവ എൻഎച്ച്.എം ക്രമീകരിക്കും. ഇതിനായുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നതായി ഡി.പി.എം…
Read Moreകോന്നി താലൂക്ക് ആശുപത്രിയില്‍ ലോക നഴ്സസ് ദിനാചരണം നടന്നു
കോന്നി വാര്‍ത്ത ഡോട്ട് കോം :ലോക നഴ്സസ് ദിനത്തിൽ ഭൂമിയിലെ മാലാഖമാരായ നേഴ്സുമാർക്ക് ആദരം അർപ്പിക്കാൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ കോന്നി താലൂക്ക് ആശുപത്രിയിലെത്തി. നഴ്സസ് ദിനാചരണ ത്തിന്റെ ഭാഗമായി ആശുപത്രിയുടെ മുൻപിൽ സ്ഥാപിച്ചിരുന്ന ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ ചിത്രത്തിനു മുൻപിൽ എം.എൽ.എ ദീപം തെളിയിക്കുകയും, പുഷ്പാർച്ചന നടത്തുകയും ചെയ്തു. നേഴ്സുമാർ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓർമിക്കുവാനാണ് ഈ ദിനം ആചരിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ ജന്മദിനത്തിൽ കോവിഡ് മഹാമാരിക്കെതിരെ പോരാടി ജീവത്യാഗം ചെയ്ത മുഴുവൻ നേഴ്സുമാരെയും, ആരോഗ്യ പ്രവർത്തകരെയും സ്മരിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: ഗ്രേസ് മറിയം ജോർജ്ജ്, ആർ.എം.ഒ ഡോ: അജയ് ഏബ്രഹാം, ഡോ: ഗിരീഷ്, സാലി മാത്യു, എസ്.ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.
Read Moreകോന്നി താലൂക്ക് ആശുപത്രിയിൽ അടിയന്തിര ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തും
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി കോന്നി ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ആശുപത്രിയുമായി സഹകരിച്ച് താലൂക്ക് ആശുപത്രിയിൽ അടിയന്തിര ക്രമീകരണങ്ങൾ ചെയ്യുന്നതിന് തീരുമാനിച്ചു. വാക്സിൻ ക്ഷാമം നിലനിൽക്കുന്നതിനാൽ ഓൺലൈനിൽ രജിസ്ടേഷൻ നടത്തി സമയക്രമം ലഭിച്ചവർ മാത്രം വാക്സിൻ എടുക്കുന്നതിനായി ആശുപത്രിയിലേക്ക് എത്തിയാൽ മതി. ഇങ്ങനെ വരുന്നവരുടെ സഹായത്തിനായി ഹെൽപ്പ് ഡെസ്ക്ക് കൗണ്ടർ സ്ഥാപിക്കുന്നതിനും കോന്നി ഗ്രാമ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വോളന്ററിയന്മാരുടെ സേവനം ഉറപ്പാക്കുന്നതിനും തീരുമാനിച്ചു. കൂടാതെ കൂടുതൽ ആശ പ്രവർത്തകരുടെ സേവനവും ഉറപ്പു വരുത്തും. സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, യുവജന സംഘടനകൾ, വ്യാപാരി വ്യവസായികൾ, സേവന സന്നദ്ധരായ ജന സേവാ കേന്ദ്രങ്ങൾ വഴി പൊതു ജനങ്ങൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ വ്യാപിപ്പിക്കും കൂടാതെ വാക്സിൻ എടുക്കുന്നതിനായി എത്തിച്ചേരുന്നവർക്ക് ഇരിപ്പടങ്ങൾ സജ്ജീകരിക്കും. കുടിവെള്ളം ഉറപ്പു…
Read Moreകോന്നി താലൂക്ക് ആശുപത്രി റോഡില്‍ ഗതാഗതകുരുക്ക് അതി രൂക്ഷം
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ടൌണ്‍ പൂങ്കാവ് റോഡില്‍ കോന്നി താലൂക്ക് ആശുപത്രിയുടെ മുന്‍ഭാഗത്ത് ഗതാഗത കുരുക്ക് അതി രൂക്ഷമാണ് . ഗതാഗതം നിയന്ത്രിക്കാന്‍ പോലീസ് ഇല്ലാത്ത അവസ്ഥയാണ് . ഒന്നര മണിക്കൂര്‍ ഗതാഗത കുരുക്ക് ഉണ്ടായി . കോന്നി കുമ്പഴ റോഡില്‍ പണികള്‍ നടക്കുന്നതിനാല്‍ ഈ റോഡ് അടച്ചിട്ടിരുന്നു . എല്ലാ വലിയ വാഹനവും കോന്നി അട്ടച്ചാക്കല്‍ വെട്ടൂര്‍ വഴി തിരിച്ചു വിട്ടു എങ്കിലും വലിയ വാഹനവും ലോറികളും ടിപ്പറുകളും താലൂക്ക് ആശുപത്രി റോഡ് വഴി വന്നതിനാല്‍ വലിയ ഗതാഗത കുരുക്ക് ഉണ്ടായി .ആശുപത്രിയില്‍ നിന്നുള്ള ആംബുലന്‍സിന് പോലും കടന്നു പോകുവാന്‍ കഴിഞ്ഞില്ല . കോന്നി പോലീസ് സ്ഥലത്തു എത്തുകയോ ഗതാഗതം നിയന്ത്രിക്കുകയോ ചെയ്തില്ല എന്ന് ഡ്രൈവര്‍മാര്‍ പറയുന്നു . കോന്നി മിനി സിവില്‍ സ്റ്റേഷന് ജോയിന്റ് ആര് ടി ഒ…
Read Moreകോന്നി താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു
കോന്നി താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു കോന്നി വാര്‍ത്ത : താലൂക്ക് ആശുപത്രിയിൽ സെൻട്രലൈസ്ഡ് ഓക്സിജൻ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. അഡ്വ.കെ.യു ജനീഷ് കുമാർ എംഎൽഎ യാണ് ഉദ്ഘാടനം നിർവഹിച്ചു . എം.എൽ.എയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കുന്ന 10 കോടി യുടെ സമഗ്ര വികസന പദ്ധതിയിൽ ഉൾപ്പെട്ടതാണ് സെൻട്രലൈസ്ഡ് ഓക്സിജൻ പ്ലാന്റ് .12 കിടക്കകളിൽ ഓക്സിജൻ പ്ലാന്റില്‍ നിന്നും പൈപ്പ് ലൈൻ വഴി നേരിട്ട് ഇനി മുതൽ ഓക്സിജൻ ലഭ്യമാകും. ഐ.സി.യുവിലേക്കുള്ള ഓക്സിജനും പ്ലാന്റില്‍ നിന്നും എത്തിക്കും. പ്ലാന്റിന്റെ ആവശ്യത്തിനായി 15 വലിയ ഓക്സിജൻ സിലിൻഡർ ആണ് ലഭ്യമാക്കിയിട്ടുള്ളത്. എം.എൽ.എ ഫണ്ടിൽ നിന്നും 20 സിലിൻഡറും വാങ്ങി നല്‍കിയിട്ടുണ്ട്. പത്ത് കോടിയുടെ പദ്ധതിയുടെ ഭാഗമായി 5.5 കോടിയുടെ കെട്ടിട നിർമ്മാണം തറക്കല്ലിട്ട് ആരംഭിച്ചിട്ടുണ്ട്.2 കോടിയുടെ ഇലക്ട്രിക്കൽ വർക്കിനുള്ള ടെൻഡർ നടപടി…
Read Moreകോന്നി താലൂക്ക് ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയു പ്രവര്‍ത്തനം ആരംഭിച്ചു
കോന്നി വാര്‍ത്ത : സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കോന്നി താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയുവിന്റെ ഉദ്ഘാടനം അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ഐസിയു പ്രവര്‍ത്തനം ആരംഭിച്ചതോടെ തീവ്രപരിചരണം ആവശ്യമുള്ള രോഗികളെ താലൂക്ക് ആശുപത്രിയില്‍ തന്നെ ചികിത്സിക്കാന്‍ കഴിയും. എംഎല്‍എ ഫണ്ടില്‍ നിന്നും 24 ലക്ഷം രൂപ മുടക്കിയാണ് രണ്ടു വെന്റിലേറ്റര്‍ വാങ്ങി നല്‍കിയത്. ഐസിയു കിടക്കയും, മറ്റ് അനുബന്ധ സൗകര്യങ്ങളും എന്‍എച്ച്എം ആണ് നല്‍കിയത്. ഐസിയു പ്രവര്‍ത്തനം ആരംഭിച്ചതോടെ വെന്റിലേറ്റര്‍ സൗകര്യമുള്ള ജില്ലയിലെ രണ്ടാമത്തെ താലൂക്ക് ആശുപത്രിയായി കോന്നി മാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ. അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം പി.ഗീത, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. എം.റ്റി. സിമി, ആര്‍എംഒ ഇന്‍ ചാര്‍ജ് ഡോ. അജയ് ഏബ്രഹാം, ഹെഡ് നഴ്സ് എസ്. ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു.
Read More