കോന്നി താലൂക്ക് ആശുപത്രി: പ്രധാന പാതയുടെ നിർമ്മാണം പൂർത്തീകരിച്ചു

  konnivartha.com; കോന്നി താലൂക്ക് ആശുപത്രിയുടെ പുതിയതായി പണികഴിപ്പിക്കുന്ന ആശുപത്രി കെട്ടിടത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള പ്രധാന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. അഗ്നി സുരക്ഷ വാഹനം, ആമ്പുലൻസ് ഉൾപ്പെടെ വലിയ വാഹനങ്ങൾ ആശുപത്രിയുടെ പുതിയ കെട്ടിടത്തിലേക്ക് നേരിട്ട് എത്തിച്ചേരുന്ന തരത്തിലാണ് പ്രധാന പാത നിർമ്മിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് 2024 – 25 വാർഷികപദ്ധതിയിൽ 21 ലക്ഷം രൂപ വകയിരുത്തിയാണ് ആദ്യ ഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത്. രണ്ടാം ഘട്ടമായി നിർമ്മാണം പൂർത്തീകരിച്ച പാതയുടെ കോൺക്രീറ്റ്, പാർശ്വഭിത്തി നിർമ്മാണം, പ്രവേശന കവാടം ഉൾപ്പെടെ 2025 – 26 വാർഷിപദ്ധതിയിൽ വകയിരുത്തിയ 27 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ തുളസീ മണിയമ്മ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അമ്പിളി ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ…

Read More

കോന്നി താലൂക്ക് ആശുപത്രിയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉണ്ടോ

konnivartha.com: നാട്ടില്‍ നടക്കുന്ന പൊതുജന ആരോഗ്യ വിഷയം കൃത്യമായി അന്വേഷിച്ചു അതിനു പരിഹാരം കാണേണ്ട  കോന്നി താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ്‌ ചെയ്തു “ഓഫ്‌ ലൈനില്‍ “ആണ് .ജനങ്ങള്‍ അടിയന്തിര ആവശ്യങ്ങള്‍ക്ക് വിളിച്ചാല്‍ ഫോണ്‍ എടുക്കാത്ത ഇങ്ങനെ ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടറെ കോന്നി നിവാസികള്‍ക്ക് എന്തിന് ആണ് .വകുപ്പ് മന്ത്രി ഇക്കാര്യത്തില്‍ ഇടപെടണം . ജനം വിളിക്കുന്നത്‌ കാര്യം ഉള്ളതിനാല്‍ . ഫോണ്‍ ഓഫ്‌ ആണെന്ന് ജനപ്രതിനിധികള്‍ പോലും പറയുന്നു . ഈ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജീവം അല്ല . കോന്നി താലൂക്ക് ആശുപത്രി നിയന്ത്രിയ്ക്കുന്ന അധികാരികള്‍ ഇനി എങ്കിലും നല്ല ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ കോന്നി പോലെ വിശാലമായ മേഖലയില്‍ നിയമിക്കണം . ആര് വിളിച്ചാലും എടുത്തു മറുപടി പറയുകയും തന്നാല്‍ കഴിയുന്ന കാര്യം ചെയ്തു കൊടുക്കണം . കോന്നിയിലെ പൊതുജന…

Read More

കോന്നി താലൂക്ക് ആശുപത്രിയുടെ കെട്ടിട നിർമ്മാണ പുരോഗതി വിലയിരുത്തി

    konnivartha.com: കോന്നി താലൂക്ക് ആശുപത്രിയുടെ അന്തിമ ഘട്ടത്തിൽ എത്തിയ കെട്ടിട നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കുവാൻ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ നിർദ്ദേശം നൽകി.കോന്നി താലൂക്ക് ആശുപത്രിയുടെ നിർമാണ പുരോഗതി വിലയിരുത്താനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം എൽ എ. കോന്നി താലൂക്ക് ആശുപത്രിയിലെ 12 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളുടെ പുരോഗതി എം എൽ എ വിലയിരുത്തി .ആശുപത്രി നിർമ്മാണത്തിന്റെ അന്തിമഘട്ടത്തിൽ എത്തിയ പ്രവർത്തികൾ പൂർണ്ണമായും മൂന്നു മാസം കൊണ്ട് വേഗത്തിൽ  പൂർത്തികരിക്കണമെന്നും എം എൽ എ പൊതു മരാമത്ത് ഉദ്യോ ഗസ്ഥരോടും കരാറുകാരനോടും നിർദ്ദേശിച്ചു. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ രണ്ടാം നിലയിൽ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്ന ലക്ഷ്യ നിലവാരത്തിലുള്ള ഗൈനക്കോളജി ഓപ്പറേഷൻ തിയേറ്ററിൻ്റെയും, ഗൈനക്കോളജി വാർഡിന്റെയും നിർമ്മാണം മെയ് മാസം പൂർത്തീകരിക്കും. നിർമ്മാണ പ്രവർത്തികൾ അന്തിമഘട്ടത്തിൽ എത്തിയ ഒ പി ബ്ലോക്കിന്‍റെ…

Read More

കോന്നി താലൂക്ക് ആശുപത്രിയില്‍ തൊഴില്‍ അവസരം

  വാക്ക് ഇന്‍ ഇന്റര്‍വ്യൂ konnivartha.com: കോന്നി താലൂക്ക് ആശുപത്രിയില്‍ എച്ച്എംസി മുഖേന സെക്യൂരിറ്റി ഓഫീസറെ ( വിമുക്തഭടന്മാര്‍ മാത്രം) ദിവസവേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കുന്നതിന് ഫെബ്രുവരി ആറിന് രാവിലെ 11 ന് ആശുപത്രിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രായപരിധി 65 വയസ്. ഉദ്യോഗാര്‍ഥികള്‍ സേവനം അനുഷ്ഠിച്ചിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. പോലിസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. എക്‌സറേ ടെക്‌നീഷ്യന്‍ നിയമനം konnivartha.com: കോന്നി താലൂക്ക് ആശുപത്രിയില്‍ എച്ച്എംസി മുഖേന എക്‌സറേ ടെക്‌നീഷ്യന്‍ ( ഇസിജി എടുക്കാന്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന) നെ ദിവസവേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കുന്നതിന് ഫെബ്രുവരി ആറിന് രാവിലെ 11:30 ന് ആശുപത്രിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. യോഗ്യത – പ്ലസ്…

Read More

കോന്നി താലൂക്ക് ആശുപത്രിയിലേക്ക് സെക്യൂരിറ്റി നിയമനം; വാക്ക് ഇന്‍ ഇന്റര്‍വ്യൂ

  konnivartha.com: കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച് എം സി മുഖേന താത്കാലികമായി സുരക്ഷാ ജീവനക്കാരൈ (വിമുക്തഭടന്മാരെ മാത്രം) 12000 രൂപ മാസവേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കുന്നതിന് ഒക്ടോബര്‍ 27 ന് രാവിലെ 11 ന് താലൂക്ക് ആശുപത്രി ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തില്‍ പങ്കെടുക്കണം. യോഗ്യത : സേവനം അനുഷ്ഠിച്ചിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍, പ്രായപരിധി 65 വയസ് വരെ. ഉദ്യോഗാര്‍ഥികള്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍ : 9995505884.

Read More

കോന്നി താലൂക്ക് ആശുപത്രിയിൽ പൊതിച്ചോറ് വിതരണം ചെയ്തു

  konnivartha.com: എസ് എന്‍ ഡി പി യോഗം 82-ാം നമ്പർ ശാഖായോഗം പോഷക സംഘടനയായ യൂത്ത് മൂവ്മെന്റ് നേതൃത്വത്തിൽ മാസ ചതയദിനത്തിൽ നടത്തുന്ന പൊതിച്ചോറ് വിതരണം കോന്നി താലൂക്ക് ആശുപത്രിയിൽ നടന്നു.85 പൊതികൾ വിതരണം ചെയ്തു . ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് പ്രിയ, ശാഖാ അധ്യക്ഷന്‍ സുരേഷ് ചിറ്റിലക്കാട്ട്, യൂത്ത് മൂവ്മെന്റ് അധ്യക്ഷന്‍ അഖിൽ എസ്, ജോ.സെക്രട്ടറി സിനോജ് എസ്, രക്ഷാധികാരി ശരത് എസ്, കമ്മറ്റിഅംഗം ആർച്ച എന്നിവർ പങ്കെടുത്തു.

Read More

കോന്നി താലൂക്ക് ആശുപത്രി: ഫാര്‍മസിസ്റ്റ് നിയമനം

  konnivartha.com: കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്എംസി മുഖേന 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി ഫാര്‍മസിസ്റ്റിനെ 179 ദിവസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ജൂലൈ ഏഴിന് ഉച്ചയ്ക്ക് ഒന്നിന് മുമ്പായി അപേക്ഷകള്‍ നേരിട്ട് ഓഫീസില്‍ സമര്‍പ്പിക്കണം. കൂടിയപ്രായപരിധി 45 വയസ്. യോഗ്യത : പ്ലസ്ടു /വിഎച്ച്എസ്ഇ /പ്രീഡിഗ്രി, ഡിപ്ലോമ ഇന്‍ ഫാര്‍മസി (ഡിഫാം) രജിസ്ട്രേഷന്‍ വിത്ത് കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍.

Read More

കോന്നി താലൂക്ക് ആശുപത്രിയില്‍ ലാബ് ടെക്നീഷ്യന്‍ ,ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

  ലാബ് ടെക്നീഷ്യന്‍ konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി ലാബ് ടെക്നീഷ്യനെ ദിവസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കുന്നതിന് വാക്ക് ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുളളവര്‍ക്ക് ഫെബ്രുവരി 16 ന് രാവിലെ 10.30 ന് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. യോഗ്യത- പ്ലസ് ടു, ഡിഎംഎല്‍റ്റി /ബിഎസ് സി എം എല്‍റ്റി (കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം), കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററെ ദിവസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കുന്നതിന് വാക്ക് ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുളളവര്‍ക്ക് ഫെബ്രുവരി 16 ന് രാവിലെ 10.30 ന് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. യോഗ്യത- പ്ലസ്…

Read More

കോന്നി താലൂക്ക് ആശുപത്രിയിലേക്ക്  സെക്യൂരിറ്റി: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 25 ന്  

konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി സുരക്ഷാ ജീവനക്കാരെ മാസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കാനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു.   താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിക്കറ്റുകളുമായി നവംബര്‍ 25 ന് രാവിലെ 11 ന് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. യോഗ്യത- എസ്.എസ്.എല്‍.സി. പ്രായപരിധി 65 വയസ് വരെ. ഉദ്യോഗാര്‍ഥികള്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

Read More

കോന്നി താലൂക്ക് ആശുപത്രി ലബോറട്ടറിയിലേക്ക് ടെന്‍ഡര്‍ ക്ഷണിച്ചു

  konnivartha.com : കോന്നി താലൂക്ക് ആശുപത്രി ലബോറട്ടറിയിലേക്ക് 2022 ഒക്ടോബര്‍ 15 മുതല്‍ 2023 ഒക്ടോബര്‍ 14 വരെയുളള കാലയളവില്‍ റീയേജന്റ്, ലാബ് സാമഗ്രികള്‍ എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 10ന് രാവിലെ 11 വരെ.

Read More