കോന്നിയിലെ 19 പൊതുവിദ്യാലയങ്ങൾക്ക് എം എൽ എ ഫണ്ടിൽ നിന്നും തുക അനുവദിച്ചു

കോന്നിയിലെ 19 പൊതുവിദ്യാലയങ്ങൾക്ക് സ്കൂൾ ബസ് വാങ്ങുന്നതിനും, ആധുനിക പാചകപുരയ്ക്കും, ടോയ്‌ലറ്റ് കോംപ്ലക്സിനുമായി 3.09 കോടി രൂപ എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ചു konnivartha.com: GHSS-കലഞ്ഞൂർ,GHSS-കോന്നി,GHSS-ചിറ്റാർ,GHSS-കൈപ്പട്ടൂർ,GHSS മാരൂർ,GVHSS-കൂടൽ,GHSS-മാങ്കോട്,JMPHS-മലയാലപ്പുഴ,GHSS-തേക്കുതോട്,GLPS-കോന്നി,GLPS-വി. കോട്ടയം,ഗവ.ട്രൈബൽ യു.പി.എസ്, മുണ്ടൻപാറഎന്നീ സ്കൂളുകൾക്കാണ് പുതിയ സ്കൂൾ ബസ് അനുവദിച്ചത്   കോന്നിയിലെ 19 പൊതുവിദ്യാലയങ്ങൾക്ക് സ്കൂൾ ബസ് വാങ്ങുന്നതിനും, ആധുനിക പാചകപുരയ്ക്കും, ടോയ്‌ലറ്റ് കോംപ്ലക്സിനുമായി 3.09 കോടി രൂപ എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. കോന്നി നിയോജക മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് ഉയരെ.പദ്ധതിയുടെ ഭാഗമായി അംഗൻവാടി മുതൽ സിവിൽ സർവീസ് അക്കാദമി വരെ ആധുനികവും മികവുറ്റമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.ഉയരെ പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ അധ്യയന വർഷാരംഭത്തിൽ മണ്ഡലത്തിലെ 19 പൊതു…

Read More