കോന്നിയിലെ 19 പൊതുവിദ്യാലയങ്ങൾക്ക് എം എൽ എ ഫണ്ടിൽ നിന്നും തുക അനുവദിച്ചു

കോന്നിയിലെ 19 പൊതുവിദ്യാലയങ്ങൾക്ക് സ്കൂൾ ബസ് വാങ്ങുന്നതിനും, ആധുനിക പാചകപുരയ്ക്കും, ടോയ്‌ലറ്റ് കോംപ്ലക്സിനുമായി 3.09 കോടി രൂപ എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ചു

konnivartha.com: GHSS-കലഞ്ഞൂർ,GHSS-കോന്നി,GHSS-ചിറ്റാർ,GHSS-കൈപ്പട്ടൂർ,GHSS മാരൂർ,GVHSS-കൂടൽ,GHSS-മാങ്കോട്,JMPHS-മലയാലപ്പുഴ,GHSS-തേക്കുതോട്,GLPS-കോന്നി,GLPS-വി. കോട്ടയം,ഗവ.ട്രൈബൽ യു.പി.എസ്, മുണ്ടൻപാറഎന്നീ സ്കൂളുകൾക്കാണ് പുതിയ സ്കൂൾ ബസ് അനുവദിച്ചത്

 

കോന്നിയിലെ 19 പൊതുവിദ്യാലയങ്ങൾക്ക് സ്കൂൾ ബസ് വാങ്ങുന്നതിനും, ആധുനിക പാചകപുരയ്ക്കും, ടോയ്‌ലറ്റ് കോംപ്ലക്സിനുമായി 3.09 കോടി രൂപ എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

കോന്നി നിയോജക മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് ഉയരെ.പദ്ധതിയുടെ ഭാഗമായി അംഗൻവാടി മുതൽ സിവിൽ സർവീസ് അക്കാദമി വരെ ആധുനികവും മികവുറ്റമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.ഉയരെ പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ അധ്യയന വർഷാരംഭത്തിൽ മണ്ഡലത്തിലെ 19 പൊതു വിദ്യാലയങ്ങൾക്ക് പുതിയ സ്കൂൾ ബസ് വാങ്ങുന്നതിനും ആധുനിക പാചകപ്പുരയ്ക്കും ടോയ്ലറ്റ് കോംപ്ലക്സിനുമായി 3.09 കോടി രൂപ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചത്. 12 സ്കൂളുകൾക്ക് ബസ് വാങ്ങുന്നതിനായി 2.10 കോടി രൂപയും ആധുനിക പാചകപ്പുരയ്ക്കും ടോയ്ലറ്റ് കോംപ്ലക്സിനുമായി 99 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

ദീർഘ നാളുകളായി മലയോര മേഖലയിലെ പൊതുവിദ്യാലയങ്ങളുടെ പ്രധാനപ്പെട്ട ആവശ്യമായിരുന്നു സ്വന്തമായി സ്കൂൾ ബസ്.അഡ്വ. കെ യു.ജനീഷ് കുമാർ എംഎൽഎ ആയതിനു ശേഷം സ്കൂൾ അധികൃതരും രക്ഷകർത്യ സമിതികളും എം എൽ എ യ്ക്ക് നേരിട്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിച്ചത്.

നിയോജക മണ്ഡലത്തിലെ സ്കൂൾ കെട്ടിടങ്ങൾ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ആധുനികവൽക്കരിക്കുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

GHSS-കലഞ്ഞൂർ,GHSS-കോന്നി,GHSS-ചിറ്റാർ,GHSS-കൈപ്പട്ടൂർ,GHSS മാരൂർ,GVHSS-കൂടൽ,GHSS-മാങ്കോട്,JMPHS-മലയാലപ്പുഴ,GHSS-തേക്കുതോട്,GLPS-കോന്നി,GLPS-വി. കോട്ടയം,ഗവ.ട്രൈബൽ യു.പി.എസ്, മുണ്ടൻപാറഎന്നീ സ്കൂളുകൾക്കാണ് പുതിയ സ്കൂൾ ബസ് അനുവദിച്ചത്.പ്രവർത്തികൾ പൂർത്തീകരിക്കുന്നതിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ആവശ്യമായ നിർദേശം നൽകുമെന്ന് എം എൽ എ അറിയിച്ചു.

error: Content is protected !!