konnivartha.com: ട്രൈഫെഡ് (ട്രൈബൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഡെവലപ്മെന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്) ഓഗസ്റ്റ് 3 മുതൽ 12 വരെ കേരളത്തിൽ ട്രൈബൽ ആർട്ടിസാൻ എംപാനൽമെന്റ് മേളകൾ (ടി.എ.ഇ.എം) സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് മൂന്നിനും അഞ്ചിനും ഇടുക്കി ജില്ലയിലെ തേക്കടി മറയൂരിൽ മേള നടക്കും. തുടർന്ന് തൃശൂർ ജില്ലയിലെ ചാലക്കുടി, പാലക്കാട് ജില്ലയിലെ അട്ടപ്പാടി, വയനാട്ടിലെ മീനങ്ങാടി, സുൽത്താൻബത്തേരി എന്നിവിടങ്ങളിലും ടി.എ.ഇ.എം മേളകൾ നടക്കും. കാട്ടുനായകൻ, ചോളനായ്ക്കൻ, മലയോര പുലയന്മാർ, മലയർ, കാടർ, കുറുമ്പ തുടങ്ങിയ പ്രധാന ഗോത്രങ്ങൾ ഈ പ്രദേശങ്ങളിൽ ഉൾപ്പെടുന്നു. ഗോത്രവർഗക്കാർക്ക് അവരുടെ കലാപരമായ കഴിവുകളും ഉത്പന്നങ്ങളും മേളകളിൽ പ്രദർശിപ്പിക്കാം . ടിഎഇഎമ്മിലെ എംപാനൽമെന്റ് ഉൽപ്പന്നങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആദിവാസി കരകൗശല തൊഴിലാളികളെ സഹായിക്കുന്നു. കരകൗശലത്തൊഴിലാളികൾക്ക് പുറം വിപണിയുമായി നേരിട്ട് സമ്പർക്കം പുലർത്താനും എംപാനൽമെന്റ് സഹായിക്കുന്നു. ദേശീയ, അന്തർദ്ദേശീയ മാർക്കറ്റിംങ്ങിൽ പരിചയം നേടാൻ ടിഎഇഎം…
Read More