കോന്നി:ഭക്ത ജനങ്ങൾക്കും നാട്ടുകാർക്കും ടൂറിസ്റ്റുകൾക്കും ഒരു പോലെ ഉപകാരപ്പെടുന്ന ബഹുമുഖ പ്രയോജനമുള്ള റോഡാണ് അഞ്ഞിലികുന്ന് കിഴക്കുപുറം കോട്ടമുക്ക് റോഡെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു.അത്യാധുനിക രീതിയിൽ നവീകരിക്കുന്ന അഞ്ഞിലികുന്ന് കോട്ടമുക്ക് റോഡിന്റെ നിർമാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.മുൻകാലങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഒരു വർഷമായി വികസന കുതിപ്പാണ് കോന്നി നിയോജക മണ്ഡലത്തിൽ നടക്കുന്നത്.പൊതുമരാമത്ത് വകുപ്പിന്റെ നിരവധി പ്രൊജക്റ്റുകൾക്ക് ഈ കാലയളവിൽ കോന്നിയിൽ തുടക്കം കുറിക്കാൻ കഴിഞ്ഞു.ചെറുപ്പക്കാരനായ എം.എൽ.എ യുടെ കഠിന പരിശ്രമം ഇതിന് പിന്നിലുണ്ടെന്നും മന്ത്രി പറഞ്ഞു. കിഴക്കുപുറം വായനശാല ജംഗ്ഷനിൽ നടന്ന യോഗത്തിൽ അഡ്വ.കെ.യു ജെനീഷ് കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.ജനപ്രതിനിധി ആയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഈ റോഡിന്റെ പ്രാധാന്യം ബഹുമാനപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുവാൻ കഴിഞ്ഞതായും,ആറ് മാസം കൊണ്ട് റോഡ് നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അധ്യക്ഷ പ്രസംഗത്തിൽ…
Read More