സ്വർണ്ണാഭരണങ്ങൾ/സ്വർണ്ണ ആർട്ടിഫാക്‌റ്റുകൾ എന്നിവയുടെ ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നതിൽ പുതിയ ഭേദഗതി

  konnivartha.com : സ്വർണ്ണാഭരണങ്ങളുടെയും സ്വർണ്ണ ആർട്ടിഫാക്‌റ്റുകളുടെയും ഹാൾമാർക്കിംഗ് ഓർഡറിൽ 2022 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഒരു ഭേദഗതി പുറപ്പെടുവിച്ചതായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് അറിയിച്ചു . ഈ ഭേദഗതിയിലൂടെ 20, 23, 24 കാരറ്റ് സ്വർണ്ണാഭരണങ്ങളുടെയും സ്വർണ്ണ ആർട്ടിഫാക്‌റ്റുകളുടെയും ഹാൾമാർക്കിംഗും നിർബന്ധമാക്കിയിട്ടുണ്ട്.കൂടാതെ, ഹാൾമാർക്കിംഗ് നിർബന്ധമാക്കിയ ജില്ലകളുടെ പട്ടികയിൽ 32 പുതിയ ജില്ലകള്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.കേരളത്തിൽ ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളും നിർബന്ധിത ഹാൾമാർക്കിംഗ് ഉത്തരവിന്റെ പരിധിയിൽ വരും. വാങ്ങുന്ന ആഭരണങ്ങളിൽ HUID ഉൾപ്പെടെ മൂന്ന് മാർക്ക് നോക്കാൻ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നതായി ബി ഐ എസ് അറിയിച്ചു . .BIS കെയർ ആപ്പ് ഉപയോഗിച്ച് HUID യുടെ ആധികാരികത പരിശോധിക്കാവുന്നതാണ്.സംശയമുണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് അവരുടെ ആഭരണങ്ങൾ ഏതെങ്കിലും ബിഐഎസ് അംഗീകൃത അസ്സെയിംഗ് ആൻഡ് ഹാൾമാർക്കിംഗ് സെന്ററിൽ പരിശോധിക്കാവുന്നതുമാണ്. Bureau of Indian Standards: New amendment…

Read More