സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപത്തട്ടിപ്പ് കേസ് : മാനേജർ അറസ്റ്റിൽ

  konnivartha.com : കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു കേസിലെ അഞ്ചാം പ്രതി കോയിപ്രം പോലീസിന്റെ പിടിയിലായി. കുറിയന്നൂർ പി ആർ ഡി മിനി നിധി ലിമിറ്റഡിന്റെ മാനേജർ കോയിപ്രം തൊട്ടപ്പുഴശ്ശേരി ചിറയിറമ്പ് മാരാമൺ കാവുംതുണ്ടിയിൽ വീട്ടിൽ കെ ടി ഡേവിഡിന്റെ മകൻ ഡേവിസ് ജോർജ്ജ് (64) ആണ് ഇന്നലെ വൈകിട്ട് പത്തനംതിട്ടയിൽ നിന്നും പിടിയിലായത്.   ഇയാൾ മുൻ‌കൂർ ജാമ്യത്തിന് ഹൈകോടതിയെ സമീപിച്ചിരുന്നു. ഒന്നു മുതൽ മൂന്നുവരെ പ്രതികളായ കുറിയന്നൂർ ശ്രീരാമസദനം വീട്ടിൽ ദാമോദരൻ പിള്ളയുടെ മകൻ അനിൽകുമാർ ഡി (59), ഇയാളുടെ ഭാര്യ ദീപ ഡി എസ് (52), മകൻ അനന്ദു വിഷ്ണു (28) എന്നിവരെ നേരത്തെ എറണാകുളം ഇളമല്ലിക്കരയിലെ ഫ്ലാറ്റിൽ നിന്നും പിടികൂടിയിരുന്നു.   അയിരൂർ തടിയൂർ പ്രീതിവ്യൂ ഹൌസിൽ രാജ്‌കുമാറിന്റെ ഭാര്യ ബിനുമോൾ പല കാലയളവിലായി പി ആർ ഡി മിനി നിധി ലിമിറ്റഡ്…

Read More

സ്വകാര്യ ധനകാര്യ സ്ഥാപനത്തിന് ആര്‍ ബി ഐ അനുമതി ഉണ്ടോ എന്ന് നോക്കുക :കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളെ ശ്രദ്ധിക്കുക

  konnivartha.com :പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ഏറെ നാളുകളായി ഉടമകള്‍ തന്നെ പൊളിച്ചത് 18 സ്ഥാപനം .അതിലൂടെ മുപ്പതിനായിരം കോടി രൂപയുടെ തട്ടിപ്പ് നടന്നു . പിടിക്കപ്പെട്ടത് വളരെ കുറച്ചും . കഴിഞ്ഞ ദിവസവും പി ആര്‍ ഡി എസ് എന്ന സ്ഥാപന ഉടമകളെ പോലീസ് പിടിച്ചു . മുന്നൂറു കോടിയുടെ നിക്ഷേപക തട്ടിപ്പ് . രണ്ടായിരം കോടിയുടെ തട്ടിപ്പ് നടത്തിയത് കോന്നി പോപ്പുലര്‍ ഫിനാന്‍സ് ,ആദ്യം വാര്‍ത്ത നല്‍കിയത് കോന്നി വാര്‍ത്ത പിന്നീട് എത്രയോ ദിവസം കഴിഞ്ഞു മറ്റു മാധ്യമങ്ങള്‍ . പത്തനംതിട്ട ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ഫിനാന്‍സ് സ്ഥാപനം ഉടമകള്‍ പൊളിച്ചത് കോന്നിആണ് . 18 എണ്ണം . ചില ഉടമകള്‍ ദുബായില്‍ ഇന്നും ആ പണം മറ്റു രീതിയില്‍ ഉപയോഗിച്ച് പല സ്ഥാപനം ആയി കഴിയുന്നു .മക്കള്‍ ഊട്ടി സ്കൂളില്‍ പഠനംനടത്തി…

Read More

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപത്തട്ടിപ്പ് : മൂന്നുപേർ പിടിയിൽ

  സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കോടിക്കണക്കിനു രൂപയുടെ നിക്ഷേപം സ്വീകരിച്ചശേഷം തട്ടിപ്പുനടത്തിയ കേസിൽ മൂന്നുപേർ കോയിപ്രം പോലീസിന്റെ പിടിയിലായി. കോയിപ്രം തൊട്ടപ്പുഴശ്ശേരി കുറിയന്നൂർ ശ്രീരാമസദനം വീട്ടിൽ ദാമോദരൻ പിള്ളയുടെ മകൻ അനിൽകുമാർ ഡി (59), ഇയാളുടെ ഭാര്യ ദീപ ഡി എസ് (52), മകൻ അനന്ദു വിഷ്ണു (28) എന്നിവരെയാണ് എറണാകുളം ഇളമല്ലിക്കരയിലെ ഫ്ലാറ്റിൽ നിന്നും ഇന്ന് പുലർച്ചെ പിടികൂടിയത്. മറ്റൊരു മകൻ അനന്തു കൃഷ്ണയും പ്രതിയാണ്. തൊട്ടപ്പുഴശ്ശേരി കുറിയന്നൂർ തുണ്ടിയിൽ വീട്ടിൽ അജയന്റെ ഭാര്യ ആതിര ഓമനക്കുട്ട(36)ന്റെ പരാതിപ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. 2017 നവംബർ 15 മുതൽ ഈവർഷം ജൂൺ 29 വരെയുള്ള കാലയളവിൽ, സ്ഥാപനത്തിന്റെ കുറിയന്നൂരുള്ള ശാഖയിൽ, പലപ്രാവശ്യമായി 5,40, 000 രൂപ നിക്ഷേപിക്കുകയും, എന്നാൽ കാലാവധി പൂർത്തിയായിട്ടും പണമോ പലിശയോ തിരികെ ലഭിച്ചിരില്ല എന്നുമാണ് പരാതി. ഒന്നാം പ്രതി സ്ഥാപനത്തിന്റെ എം ഡിയും,…

Read More