konnivartha.com : വിവാഹത്തിന് സാധാരണയായി വിലകൂടിയ സമ്മാനങ്ങളാണ് നവദമ്പതികൾക്ക് ലഭിക്കുക. ഇന്ധനവില വർധിച്ചു കൊണ്ടിരിക്കെ, വ്യത്യസ്തമായ സമ്മാനമാണ് തമിഴ്നാട്ടിലെ ഈ ദമ്പതികൾക്ക് ലഭിച്ചത്. വിവാഹ ചടങ്ങിനെത്തിയവർ നവദമ്പതികൾക്ക് സമ്മാനമായി നൽകിയത് പെട്രോളും ഡീസലുമാണ്. തമിഴ്നാട്ടിലെ ചെങ്കൽപേട്ടിലെ ചെയ്യൂരിലാണ് വ്യത്യസ്തമായ സമ്മാനം ദമ്പതികൾക്ക് ലഭിച്ചത്. ഗിരീഷ് കുമാർ-കീർത്തന എന്നിവരുടെ വിവാഹത്തിന് എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും പതിവിൽ നിന്ന് വിപരീതമായി ഓരോ ലിറ്റർ പെട്രോളും ഡീസലും ദമ്പതികൾക്ക് സമ്മാനമായി നൽകുകയായിരുന്നു. കഴിഞ്ഞ വർഷവും തമിഴ്നാട്ടിൽ സമാനമായ സംഭവം നടന്നിരുന്നു. നവദമ്പതികൾക്ക് ഗ്യാസ് സിലിണ്ടർ, ഒരു ക്യാൻ പെട്രോൾ, ഉള്ളി കൊണ്ടുള്ള മാല എന്നിവയാണ് അന്ന് ലഭിച്ചത് In Tamil Nadu newly-married couple receive petrol and diesel as wedding gift With 14 price increases in 16 days, the price of…
Read More