വീര്യം കുറഞ്ഞ മദ്യം വിറ്റ കോന്നി കുട്ടീസ് റെസിഡന്‍സി ബാറിന് എതിരെ ക്രൈം 101/2020 നമ്പരായി എക്സൈസ് കേസ്സ് രജിസ്റ്റര്‍ ചെയ്തു

വീര്യം കുറഞ്ഞ മദ്യം വിറ്റ കോന്നി കുട്ടീസ് കുട്ടീസ് റെസിഡന്‍സി ബാറിന് എതിരെ ക്രൈം 101/2020 നമ്പരായി എക്സൈസ് കേസ്സ് രജിസ്റ്റര്‍ ചെയ്തു: ബാര്‍ ലൈസന്‍സിയെ അറസ്റ്റ് ചെയ്യണം എന്ന് ഉപഭോക്താക്കള്‍ ആവശ്യം ഉന്നയിച്ചു . ഉപഭോക്താക്കളെ വഞ്ചിച്ച ബാറിന്‍റെ ലൈസന്‍സ്സ് പൂര്‍ണ്ണമായും റദ്ദാക്കണം എന്നാണ് ആവശ്യം. ഉന്നതതല അന്വേഷണം വേണം .

കോന്നി വാര്‍ത്ത ഡോട്ട് കോം : വീര്യം കുറഞ്ഞ മദ്യം വിറ്റഎല്‍ എല്‍ 3-3/2020 കോന്നി കുട്ടീസ് റെസിഡന്‍സി ബാര്‍ ഹോട്ടലിന്‍റെബാര്‍ ലൈസന്‍സ്സ് സസ്പെന്‍റ് ചെയ്തതായി പത്തനംതിട്ട എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ രേഖാമൂലം കോന്നി വാര്‍ത്തയെ അറിയിച്ചു .
ബ്രാണ്ടി ,റം ഇനത്തില്‍പ്പെട്ട മദ്യത്തില്‍ നിന്നും എടുത്ത സാമ്പിളുകളില്‍ നിശ്ചിത അളവില്‍ കുറവ് വീര്യം കണ്ടെത്തിയിരുന്നു . ഇതിനെ തുടര്‍ന്നു കോന്നി എക്സൈസ് റയിഞ്ച് ക്രൈം 101/2020 നമ്പരായി കേസ്സ് രജിസ്റ്റര്‍ ചെയ്തു കൊണ്ട് ബാറിന്‍റെ എല്‍ എല്‍ 3-3/2020 നമ്പര്‍ ലൈസന്‍സ്സ് സസ്പെന്‍റ് ചെയ്തു . ബാര്‍ ലൈസന്‍സിയെ അറസ്റ്റ് ചെയ്യണം എന്ന് ഉപഭോക്താക്കള്‍ ആവശ്യം ഉന്നയിച്ചു . ഉപഭോക്താക്കളെ വഞ്ചിച്ച ബാറിന്‍റെ ലൈസന്‍സ്സ് പൂര്‍ണ്ണമായും റദ്ദാക്കണം എന്നാണ് ആവശ്യം . വലിയ തട്ടിപ്പ് ആണ് നടന്നത് . ഇതിനെ സംബന്ധിച്ചു ഉന്നതതല അന്വേഷണം നടത്തിയാല്‍ ചില എക്സൈസ് ജീവനക്കാരുടെ പങ്കും വെളിച്ചത്ത് വരും .

ബെവ് ക്യൂ ആപ്പ് ദുരുപയോഗം ചെയ്യുന്നു എന്നു ജൂണ്‍ ,നവംബര്‍ മാസങ്ങളിലായി ലഭിച്ച രണ്ടു പരാതികളിലില്‍ പത്തനംതിട്ട എക്സൈസ് എന്‍ഫോര്‍സെമെന്‍റ് ആന്‍റ് ആന്‍റി നാര്‍കോട്ടിക്സ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും പത്തനംതിട്ട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും അന്വേഷണം നടത്തി എങ്കിലും പരാതി പ്രകാരമുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയില്ലാ എന്നാണ് റിപ്പോര്‍ട്ട് നല്‍കിയത് എന്നും പത്തനംതിട്ട എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ രേഖാമൂലം കോന്നി വാര്‍ത്തയെ അറിയിച്ചു. ആപ്പില്ലാതെ കൂടിയ വിലയ്ക്ക് മദ്യം നല്‍കുന്നു എന്നായിരുന്നു പരാതി .

മദ്യത്തില്‍ എങ്ങനെ വീര്യം കുറയുന്നു എന്നു കണ്ടെത്തുവാന്‍ എക്സൈസ് വിഭാഗത്തിന് കഴിഞ്ഞില്ല . ബിവറേജസ്സില്‍ നിന്നുമാണ് ബാറുകളില്‍ മദ്യം എത്തിക്കുന്നത് . കൃത്യമായ അളവിലും വീര്യത്തിലും ആണ് ബിവറേജസ് മദ്യം ബാറുകളില്‍ എത്തിക്കുന്നത് . എന്നാല്‍ കുട്ടീസ് ബാറില്‍ നിന്നും വിതരണം ചെയ്ത ബ്രാണ്ടി ,റം എന്നിവയില്‍ വീര്യം കുറവായത് സംബന്ധിച്ചു സമഗ്ര അന്വേഷണം ഉണ്ടാകണം . ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കും

ബിവറേജസ് നല്‍കുന്ന റം ,ബ്രാണ്ടി മദ്യകുപ്പികളില്‍ സര്‍ക്കാര്‍ സീല്‍ പോലും പൊട്ടിയില്ല . കുപ്പിയുടെ അടപ്പും സീല്‍ ആണ് .പിന്നെ എങ്ങനെ മദ്യത്തില്‍ വീര്യം കുറഞ്ഞു എന്നത് സംബന്ധിച്ചു ഉള്ള കാര്യങ്ങള്‍ ദുരൂഹമാണ് . ഇതുമായി ബന്ധപ്പെട്ട് ബാര്‍ ലൈസന്‍സിയെ അറസ്റ്റ് ചെയ്തോ എന്നുള്ള കാര്യം പരിശോധിക്കപ്പെടണം .

പിഴ ഈടാക്കി ഈ ബാറിന്‍റെ ലൈസന്‍സ്സ് വീണ്ടും പുതുക്കി നല്‍കുവാന്‍ നീക്കം നടക്കുന്നു . മദ്യത്തിന്‍റെ വീര്യം സംബന്ധിച്ച്‌ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പത്തനംതിട്ട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഏഴ് മാസം മുന്‍പ് ബാറിലെത്തി പരിശോധന നടത്തി ശേഖരിച്ച മദ്യത്തിന്‍റെ പരിശോധനാ ഫലം വന്നതിനെ തുടര്‍ന്നാണ് ബാര്‍ ലൈസന്‍സ്സ് സസ്പെന്‍റ് ചെയ്തത് . വീര്യം വോളിയം ബൈ വോളിയം 42.86 ശതമാനം വേണ്ടയിടത്ത് 33 ശതമാനം മാത്രമാണ് ഉണ്ടായിരുന്നതത്രെ. പരിശോധനാ ഫലം വന്നതിനെ തുടര്‍ന്ന് പത്തനംതിട്ട എക്‌സൈസ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തി നടപടിക്രമങ്ങള്‍ പാലിച്ച ശേഷമാണ് ബാര്‍ അടച്ചത്.

പിഴ ഈടാക്കി ഇവിടെ മദ്യ വിതരണം തുടങ്ങിയാല്‍ ഗുണ മേന്‍മ ഉള്ള മദ്യം ആണോ വില്‍ക്കുന്നത് എന്നത് സംബന്ധിച്ചു ദിനവും പരിശോധന ഉണ്ടാകണം . വെബ് ക്യൂ ആപ്പില്ലാതെ മദ്യം വിതരണം ചെയ്താല്‍ ഉടനടി നടപടി ഉണ്ടാകണം എന്നാണ് ആവശ്യം .വീര്യം കുറഞ്ഞ മദ്യം ഇവിടെ എങ്ങനെ ലഭിച്ചു എന്നത് സംബന്ധിച്ചു ദുരൂഹമാണ് . ബിവറേജ് വകുപ്പ് അറിയാതെ വീര്യം കുറഞ്ഞ മദ്യം ഏത് മാര്‍ഗത്തിലൂടെ ഇവിടെ വിറ്റൂ എന്നു അന്വേഷിക്കണം . ഇതില്‍ ഉള്ള എക്സൈസ് ജീവനക്കാരുടെ പങ്കും അന്വേഷണ പരിധിയില്‍ ഉണ്ടാകണം .

 

error: Content is protected !!