konnivartha.com: രാക്ഷസന്‍പാറയുടെ സംരക്ഷണം നാടിന്റെ ആവശ്യമാണെന്ന് അഡ്വ. കെ. യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ കൂടല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പൂര്‍ത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. റവന്യു ഭൂമി പത്തു ദിവസത്തിനുള്ളില്‍ അളന്നു തിട്ടപ്പെടുത്തുമെന്നും അതിനായി പ്രത്യേക ടീമിനെ നിയോഗിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. രാക്ഷസന്‍പാറയില്‍ ടൂറിസം പദ്ധതി നടപ്പാക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ നാടിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. 1.15 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം കുടുംബാരോഗ്യകേന്ദ്രത്തിനായി നിര്‍മിച്ചിരിക്കുന്നത്. പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണത്തിനായി വകയിരുത്തിയിരിക്കുന്നത് 6.62 കോടി രൂപയാണ്. ആകെ എട്ടേകാല്‍ കോടി രൂപയാണ് കൂടല്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെ വികസനപ്രവര്‍ത്തങ്ങള്‍ക്കായി മാറ്റിവച്ചിട്ടുള്ളത്. കേരളത്തിന് തന്നെ മാതൃകയായ ഒരു കുടുംബാരോഗ്യകേന്ദ്രമായി കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ ഈ ആരോഗ്യകേന്ദ്രം മാറ്റാന്‍ കഴിയും. നിലവില്‍ ഉച്ചയ്ക്ക് രണ്ടു…
Read More