konnivartha.com : കോന്നി മലയാലപ്പുഴയിലെ ദുർമന്ത്രവാദ കേന്ദ്രമായ വാസന്തി മഠത്തിൽ 8 വയസുകാരിയെയും അമ്മയേയും വല്ല്യമ്മയേയും 10 ദിവസമായി പൂട്ടിയിട്ടു.ഡി വൈ എഫ് ഐ സി പിഐ എം പ്രവർത്തകർ സംഘടിച്ചെത്തി ഇവരെ മോചിപ്പിച്ചു.പൊതീപ്പാട് കേന്ദ്രീകരിച്ച് ദുർമന്ത്രവാദവും ആഭിചാര ക്രിയകളും നടത്തി കൊണ്ടിരുന്ന ശോഭന എന്ന സ്ത്രീയാണ് ഈ ക്രൂര കൃത്യം നടത്തിയത്. ശോഭനയുടെ ഭർത്താവ് ഉണ്ണികൃഷ്ണനൊപ്പം ജയിലിൽ കിടന്ന പത്തനാപുരം സ്വദേശി അനീഷീൻ്റ ഭാര്യ ശുഭ (34) 8 വയസുള്ള മകളെയും അമ്മ എസ്തറിനെയും ആണ് കഴിഞ്ഞ 10 ദിവസമായി ആഹാരം പോലും കൊടുക്കാതെ മുറിയിൽ പൂട്ടിയിട്ടത് മാത്രമല്ല പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും സമ്മതിക്കാതെ 8 വയസുകാരിയെ ഉൾപ്പെടെ ദിവസവും ക്രൂരമർദ്ധനത്തിന് ഇരയാക്കി എന്നാണ് സി പി ഐ എം പ്രവര്‍ത്തകരുടെ പരാതി . സാമ്പത്തിക ഇടപാടിൽ വഞ്ചനാകുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ച്…
Read More